പ്രായമായവരിലുണ്ടാകുന്ന വിഷാദം, എങ്ങനെ തിരിച്ചറിയാം

വിഷാദ രോഗമുള്ളവരെ കേൾക്കുകയാണ് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം.
Drepession in elder people
Drepession in elder peopleMeta AI Image
Updated on
1 min read

റിട്ടയർമെന്റ് ജീവിതം പലർക്കും ഒരു മുഷിപ്പിക്കുന്ന കാലഘട്ടമാണ്. അത്രയും നാൾ ഊർജ്ജസ്വലരായി ജോലി ചെയ്തവർ പെട്ടെന്ന് ഒരു ദിവസം പ്രത്യേകിച്ച് എവിടെയും പോകാനില്ലാതെ വീട്ടിൽ ഒതുങ്ങുപ്പൊവുക എന്നത് ചിലരെ വിഷാദത്തിലേക്ക് തള്ളിവിടാം.

പ്രായാമെന്ന ആവശ്യമില്ലാത്ത തോന്നലുകൾ കൂടിയാകുമ്പോൾ ശാരീരികമായും ഇവ ബാധിച്ചു തുടങ്ങും. ശാരീരിക അസ്വാസ്ഥ്യങ്ങൾ, ചലനസ്വാതന്ത്ര്യം കുറയുന്ന അവസ്ഥ, വേദനകൾ, പലവിധ രോഗങ്ങൾ ഇവയെല്ലാം പ്രായമായവരെ വിഷാദ രോഗത്തിലേക്ക് നയിച്ചേക്കാം. എന്നാൽ കൃത്യമായി ചികിത്സിച്ചാൽ ഭേദമാക്കാവുന്ന അവസ്ഥയാണിത്.

വിഷാദത്തെ എങ്ങനെ തിരിച്ചറിയാം?

വിഷാദം (Depression) ഒരു മാനസികാവസ്ഥയാണ്. തീവ്രമായ ദുഃഖം, നിരാശ, ഒന്നിതോടും താൽപ്പര്യമില്ലായ്മ തുടങ്ങിയ ലക്ഷങ്ങൾ വിഷാദാവസ്ഥയിൽ സാധാരണമാണ്. ജനിതക കാരണങ്ങൾ മുതൽ മാനസിനേൽക്കുന്ന ആഘാതം വരെയുള്ള നിരവധി ഘടകങ്ങൾ വിഷാദത്തിന് കാരണമാകുന്നുണ്ട്.

  • മുൻപ് ആസ്വദിച്ചു കഴിച്ച ഭക്ഷണങ്ങൾ പോലും കഴിക്കാൻ തോന്നാതിരിക്കുക.

  • അമിതമായ ക്ഷീണം അല്ലെങ്കിൽ ഊർജ്ജക്കുറവ്

  • രാവിലെ മുതൽ രാത്രി വരെ തുടർച്ചയായ വിഷാദഭാവം

  • ആത്മഹത്യ പ്രവണത, ചികിത്സയിൽ ശുഭാപ്തി വിശ്വാസമില്ലാതിരിക്കുക

  • രോഗത്തെ കുറിച്ചോ മരണത്തെ കുറിച്ചോ ഓർത്ത് എപ്പോഴും ഭയപ്പെടുക.

  • ഒറ്റപ്പെട്ടു നിൽക്കുക, ഒഴിഞ്ഞുമാറുക

  • ഉറക്കക്കുറവ് (ഇൻസോമ്നിയ) അല്ലെങ്കിൽ അമിതമായ ഉറക്കം.

വിഷാദ രോഗമുള്ളവരെ കേൾക്കുകയാണ് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. മാനസികാരോഗ്യ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്.

മാനസികാരോഗ്യ പ്രഥമശുശ്രൂഷ

വേണ്ടപ്പെട്ടവർ ആരെങ്കിലും ഇത്തരത്തിൽ അസ്വസ്ഥരായി കാണപ്പെട്ടാൽ കാര്യം എന്താണെന്ന് ചോദിച്ച് മനസിലാക്കണം. ആ സമയം ഉപദേശമോ കുറ്റപ്പെടുത്തലോ പാടില്ല. അത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കും. കേൾക്കുമ്പോൾ മുൻവിധി പാടില്ല.

തെറ്റുധാരണങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തിരുത്തുക. ഒപ്പമുണ്ടെന്ന ധൈര്യം നൽകി അയാളെ ആശ്വസിപ്പിക്കുക. ഇതൊന്നും ഫലം കണ്ടില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധനെ കണ്ട് ചികിത്സ തേടാൻ സഹായിക്കുക.

തീവ്ര വിഷാദരോഗമുള്ളവർക്ക് മരുന്നുകൾ വേണ്ടിവരും. ആറുമാസം മുതൽ ഒൻപതു മാസം വരെയാണ് സാധാരണ ചികിത്സ കാലയളവ്.

Drepession in elder people
മൂന്നും നാലും മണിക്കൂർ മാത്രം ഉറക്കം, ഉറക്കക്കുറവ് ശരീരത്തെ ബാധിക്കുന്നതെങ്ങനെ

ജീവിതശൈലിയിൽ ആവശ്യമായ മുൻകരുതലെടുക്കാം

  • ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ കൃത്യമായ ഉറക്കം ഉറപ്പാക്കുക.

  • ദിവസവും ഒരു മണിക്കൂര്‍ വീതം വ്യായാമം ശീലമാക്കുക.

  • നല്ല സൗഹൃദങ്ങൾ നിലനിർത്തുക.

  • സർഗാത്മകമായ കഴിവുകൾക്കു വേണ്ടി സമയം ചെലവഴിക്കുക.

Drepession in elder people
'പേരുകൾ മറക്കുന്നു, ശ്രദ്ധ കുറയുന്നു'; തലച്ചോറിനും വേണം അൽപം വ്യായാമം
  • കുടുംബാംഗങ്ങളോടൊപ്പം ഒരു മണിക്കൂറെങ്കിലും ചെലവഴിക്കുക.

  • ജോലിസ്ഥലത്തെ സമ്മർദങ്ങളും വ്യക്തിപരമായ വിഷമങ്ങളും കുടുംബാംഗങ്ങളോടും അടുപ്പമുള്ളവരോടും പങ്കുവയ്ക്കുക.

  • ലഹരിവസ്തുക്കൾ പൂർണമായും ഒഴിവാക്കുക.

  • വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ വച്ചുതാമസിപ്പിക്കാതെ വിദഗ്ധചികിത്സ തേടുക.

Summary

How to identify Depression and when to seek help

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com