

ദിവസവും മുഴുവൻ ക്ഷീണം, ഒന്നിനും താൽപര്യമില്ല, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടാറുണ്ടോ? സാഹചര്യങ്ങൾക്കപ്പുറം ഈ പ്രശ്നങ്ങൾക്ക് നിങ്ങളുടെ കുടലുമായി ചില ബന്ധമുണ്ട്. നമ്മുടെ കുടലിന്റെ ആരോഗ്യം അഥവാ ഗട്ട് ഹെൽത്ത് തലച്ചോറിന്റെ പ്രവർത്തനവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഗട്ട് അസ്വസ്ഥമാകുന്നത് സമ്മര്‍ദ്ദം, ഉത്കണ്ഠ, അസ്വസ്ഥത, വിഷാദമായിരിക്കുക തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകാം.
നമ്മുടെ ആരോഗ്യത്തിൻ്റെ 70 ശതമാനവും തുടങ്ങുന്നത് ഇവിടെ നിന്നാണ്. വയറിനുള്ളില്‍ ജീവിക്കുന്ന 100 ട്രില്ല്യണ്‍ മൈക്രോബുകള്‍ ചേരുന്നതാണ് ഗട്ട് മൈക്രോബയോം. ഇവയാണ് ശരീരത്തിലെ ദഹനം, പ്രതിരോധശേഷി, ഹോര്‍മോണ്‍ നിയന്ത്രണം, മാനസികനില, ചർമസംരക്ഷണം, വെയിറ്റ് ലോസ് വരെ നിയന്ത്രിക്കുന്നത്. ഗട്ട് അസ്വസ്ഥമായാല്‍ ശരീരത്തിലെ എല്ലാ സംവിധാനങ്ങളും തകരാറിലാവും. അതുകൊണ്ടാണ് 'ഗട്ടിനെ സെക്കന്‍ഡ് ബ്രെയിന്‍ എന്ന് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.
ഗട്ട് ഹെൽത്ത് മെച്ചപ്പെടുത്താൻ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഡയറ്റിലാണ്. അമിതമായ പഞ്ചസാര, മദ്യപാനം, കൊഴുപ്പടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത്, ഭക്ഷണം ഒഴിവാക്കുന്നത് തുടങ്ങിയവ കുടലിൻ്റെ ആരോഗ്യത്തെ ബാധിക്കുകയും ഇത് തലച്ചോറിൻ്റെ അടക്കം പ്രവർത്തനത്തെ തകരാറിലാക്കും.
ഗട്ട് ഹെൽത്ത് നേരെയാക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് പുളിപ്പിച്ച ഭക്ഷണം (FERMENTAED FOOD) കഴിക്കുന്നത്. ഇത് പ്രോബയോട്ട് ഭക്ഷണങ്ങളാണ്. ഇത് ഗട്ട് മൈക്രോബയോം സംരക്ഷിക്കുകയും ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ പോഷക ആഗിരണം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. തൈര്, കേഫിര്‍, കഞ്ഞിവെള്ളം, പുളിച്ച മാവ് കൊണ്ടുണ്ടാക്കുന്ന ദോശ, ഇഡ്ലി പോലുള്ള വിഭവങ്ങളെല്ലാം പ്രോബയോട്ടിക് ഭക്ഷണങ്ങളാണ്.
ആഹാരത്തിലടങ്ങിയിട്ടുള്ള നാരുകൾ ചെറുകുടലിൽ ദഹിക്കുന്നില്ല. ഇവ വൻകുടലിലെ നല്ല ബാക്ടീരിയകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും വൈവിധ്യത്തിനും സഹായകമാകുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന വയറുവീക്കം, ഗ്യാസ്, വയറിളക്കം, വയറുവേദന എന്നിവ കുടലിന്റെ അനാരോഗ്യത്തിന്റെ ലക്ഷണമാണ്. നല്ല സൂക്ഷ്മാണുക്കളുടെ സാന്നിധ്യം വർധിപ്പിക്കുന്നത് ഇത്തരം ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും. നല്ല സൂക്ഷ്മാണുക്കളെ വർധിപ്പിക്കാൻ പ്രീബയോട്ടിക്കുകൾ അടങ്ങിയ ഭക്ഷണങ്ങൾ പ്രയോജനപ്പെടുത്താം.
പഴം
ഉള്ളി, വെളുത്തുള്ളി
ഓട്‌സ്
പയര്‍വര്‍ഗങ്ങള്‍
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്താനും ഗട്ട് ഹെൽത്ത് സംരക്ഷിക്കാനും സഹായിക്കുന്നു. പച്ചക്കറികളും മുഴുധാന്യങ്ങളും ഡയറ്റിൽ ചേർക്കുന്നത് നാരുകൾ ശരീരത്തിലെത്താൻ സഹായിക്കും.
സ്ഥിരമായുള്ള അസിഡിറ്റി
വയറു നിറഞ്ഞ പോലെ, ഗ്യാസ് നിറയുക
ദഹനക്കുറവ്
അലര്‍ജി, ചര്‍മം മങ്ങല്‍
ഉറക്കം വരുക
സ്‌ട്രെസ്സ്, ആങ്‌സൈറ്റി വര്‍ധിക്കുക
ശരീര ഭാരം കൂടുക
ദിവസവും 30 മിനിറ്റ് നടക്കുക
7-8 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കുക
ഭക്ഷണം സാവധാനത്തില്‍ കഴിക്കുക
ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കുക
ഭക്ഷണം കഴിക്കുമ്പോള്‍ മറ്റ് പ്രവർത്തനങ്ങൾ ഒഴിവാക്കുക.
മൈന്‍ഡ് റിലാക്‌സാവാന്‍ എക്‌സര്‍സൈസോ മെഡിറ്റേഷനോ ചെയ്യുക
റിഫൈന്‍ഡ് ഫുഡ്‌സ് കുറയ്ക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates