ചപ്പാത്തി സോഫ്റ്റ് ആക്കാൻ ഇത്ര ഈസിയോ!

ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോൾ അൽപം പാലു കൂടി ചേർത്താൽ ചപ്പാത്തി കൂടുതൽ മൃദുവാക്കും.
Soft Chappathi cooking tips
Soft Chappathi cooking tipsMeta AI Image
Updated on
1 min read

ബ്രേക്ക്ഫാസ്റ്റിനും ഡിന്നറിനും വൈരുന്നേരത്തെ സ്നാക്സിനും വരെ സെറ്റാണ് ചപ്പാത്തി. എന്നാൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ അവ വളരെ വേ​ഗം കട്ടിയായി പോകുന്നത് നിരാശജനകമാണ്. രാവിലെ ഉണ്ടാക്കുന്ന ചപ്പാത്തി വൈകുന്നേരം വരെ ഫ്രഷ് ആയി സൂക്ഷിക്കാൻ ചില ടിപ്സ് പരീക്ഷിച്ചാലോ!

മാവ് കുഴയ്ക്കുന്നതിൽ അൽപം ശ്രദ്ധ

പാൽ: ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോൾ അൽപം പാലു കൂടി ചേർത്താൽ ചപ്പാത്തി കൂടുതൽ മൃദുവാകാനും കൂടുതൽ നേരം ഈർപ്പമുള്ളതാക്കാനും സഹായിക്കും. രുചിയുടെ കാര്യത്തിലും ഇത് നല്ല രീതിയാണ്.

നെയ്യ് അല്ലെങ്കിൽ എണ്ണ: മാവ് കുഴയ്ക്കുമ്പോൾ എണ്ണയോ നെയ്യോ ചേർക്കുന്നതും മാവ് സോഫ്റ്റ് ആകാൻ സഹായിക്കും.

Soft Chappathi cooking tips
എത്ര ഉറങ്ങിയാലും ക്ഷീണം, ഉച്ചയോടെ എനർജി കാലിയാകും! ഈ ശീലങ്ങൾ പരീക്ഷിച്ചു നോക്കൂ

സമയമെടുത്തു മാവ് കുഴയ്ക്കുന്നത് മാവ് കൂടുതൽ മൃദുവാക്കും. കുഴച്ച ശേഷം വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ട് മൂടിവയ്ക്കാം. 20 മിനിറ്റെങ്കിലും മാവ് വിശ്രമിക്കാൻ അനുവദിക്കുക. മാവിലെ ഗ്ലൂട്ടൻ അയയുകയും ദ്രാവകത്തെ നന്നായി വലിച്ചെടുക്കുകയും ചെയ്യും. ഇത് ചപ്പാത്തിയെ കൂടുതൽ മൃദുവാക്കും.

ചപ്പാത്തി തവ നന്നായി ചൂടായ ശേഷം മാത്രം ചപ്പാത്തി പരത്തിയത് ചുട്ടെടുക്കുക. ചപ്പാത്തി പെട്ടെന്ന് എടുത്താൽ ഉണങ്ങിപ്പോകും, കൂടുതൽ നേരം വെച്ചാൽ കട്ടിയാകും. ചപ്പാത്തി വീർത്ത് തിരിച്ച് പഴയ അവസ്ഥയിലേക്ക് വന്ന്, രണ്ട് വശത്തും ഗോൾഡൻ നിറത്തിലുള്ള പുള്ളികൾ വരുമ്പോൾ ചപ്പാത്തി എടുക്കുക.

Soft Chappathi cooking tips
ഊണിന് ശേഷമുള്ള ഉച്ചമയക്കം, കാരണം ഇതാണ്

ചപ്പാത്തി സൂക്ഷിക്കേണ്ട രീതി

ചപ്പാത്തി ചുട്ടെടുത്ത് നേരെ പാത്രത്തിലാക്കി അടച്ചു വയ്ക്കരുത്. ദീർഘനേരം ഫ്രഷ് ആയിരിക്കാൻ, ചൂടാറിയ ചപ്പാത്തി ഒരു വൃത്തിയുള്ള കോട്ടൺ തുണിയിലോ പേപ്പർ ടവ്വലിലോ പൊതിഞ്ഞു ഒരു എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഈർപ്പം നഷ്ടപ്പെടാതെ ചപ്പാത്തിയെ മണിക്കൂറുകളോളം മൃദുവായി നിലനിർത്താൻ സഹായിക്കും.

Summary

Kitchen Hacks: How to keep Chappathi fresh for long

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com