

ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കത്തിന്റെ ഒരു ആലസ്യം നമ്മെ പിടികൂടാറുണ്ട്. ഭക്ഷണം കഴിച്ച പിന്നാലെയുണ്ടാകുന്ന ഈ ക്ഷീണവും ഉറക്കവും സ്വാഭാവികമാണ്. പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ.
ശരീരത്തിലെ സർക്കാഡിയൻ റിഥമാണ് നമ്മുടെ ഉറക്ക-ഉണർവ് ചക്രത്തെ നിയന്ത്രിക്കുന്നത്. ഉച്ച കഴിഞ്ഞാൽ ഒരു മനുഷ്യന്റെ ഊർജ്ജനില സ്വാഭാവികമായും കുറവായിരിക്കും. സർക്കാഡിയൻ റിഥത്തിന്റെ ഒരു ഭാഗമായ ഇത് നമ്മളെ ഉറക്കത്തിലേക്ക് നയിക്കുന്നു.
ദഹനം
ഭക്ഷണം കഴിച്ചതിനു ശേഷം, ശരീരം രക്തയോട്ടത്തെ ദഹനവ്യവസ്ഥയിലേക്ക് വഴിതിരിച്ചുവിടുന്നു. രക്തത്തിന്റെ ഈ വഴിതിരിച്ചുവിടൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഇത് മന്ദതയും മയക്കിത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ തരവും നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.
ഉരുളക്കിഴങ്ങ്, റൊട്ടി, അരി അല്ലെങ്കിൽ പാസ്ത പോലുള്ള കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള ഭക്ഷണങ്ങളും പഞ്ചസാരയുടെ അംശമുള്ളവ (പിസ, പേസ്ട്രികൾ പോലെയുള്ളവ) എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർധിക്കുന്നതിന് കാരണമാകുന്നു.
രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് ശേഷം ഊർജ്ജ നിലയലുണ്ടാകുന്ന കുറവ്, ക്ഷീണം അനുഭവപ്പെടുന്നതിലേക്ക് നയിക്കുന്നു. കൂടാതെ കട്ടിയുള്ള ഭക്ഷണം കഴിക്കുമ്പോൾ ദഹനത്തിന് കൂടുതൽ ഊർജ്ജം ആവശ്യമായി വന്നേക്കാം. ഇതും ഭക്ഷണത്തിന് ശേഷമുള്ള മയക്കത്തിന് കാരണമാകുന്നു.
ഹോർമോൺ വ്യതിയാനം
ചില ഭക്ഷണം കഴിക്കുമ്പോൾ ഇൻസുലിൻ, സെറോടോണിൻ എന്നിവയുൾപ്പെടെ വിവിധ ഹോർമോണുകൾ പുറന്തള്ളാൻ കാരണമാകുന്നു. ഇത് വലിയ രീതിയിൽ ഒരു മനുഷ്യന്റെ മാനസികാവസ്ഥയെയും ഊർജ്ജ നിലയെയും സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, സെറോടോണിന്റെ പ്രകാശനം വിശ്രമത്തിന്റെയും മയക്കത്തിന്റെയും മനോഭാവത്തെ പ്രോത്സാഹിപ്പിക്കും.
തലേദിവസം രാത്രി വേണ്ടത്ര ഉറക്കം ലഭിക്കാത്തതും ഉച്ചഭക്ഷണത്തിന് ശേഷവും പകൽ സമയത്തും ഉറക്കം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ചൂടുള്ള അന്തരീക്ഷം, സുഖപ്രദമായ കസേര അല്ലെങ്കിൽ കിടക്ക, അല്ലെങ്കിൽ ശാന്തമായ അന്തരീക്ഷം എന്നിവയും ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാൻ നിങ്ങളെ കൂടുതൽ പ്രേരിപ്പിക്കാം.
ഉച്ചമയക്കം എങ്ങനെ കുറയ്ക്കാം
അമിതമായ അളവിൽ ഭക്ഷണം കഴിക്കുമ്പോൾ, ദഹനവ്യവസ്ഥ ശരീരത്തിന്റെ ഊർജത്തിന്റെ 60-75 ശതമാനം അവ പ്രോസസ്സ് ചെയ്യുന്നതിനായി ചെലവഴിക്കുന്നു. ഈ പ്രക്രിയ മയക്കത്തിന് കാരണമാകുന്നു. അതിനാൽ ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗമായി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നാണ്.
സുസ്ഥിരമായ ഊർജം നൽകുന്നതിന് പ്രോട്ടീൻ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം കഴിക്കുക. ദിവസം മുഴുവൻ ജലാംശം നിലനിർത്താൻ ശ്രമിക്കണം. കാരണം നിർജ്ജലീകരണം ക്ഷീണത്തിന്റെ വികാരങ്ങൾക്ക് പലപ്പോഴും കാരണമാകും.
അമിതമായ കഫീൻ കഴിക്കുന്നത് ഒഴിവാക്കുക.
ഭക്ഷണം കഴിഞ്ഞയുടനെ (സാധ്യമെങ്കിൽ) 15 മുതൽ 20 മിനിറ്റ് വരെ ചെറുതായൊന്ന് ഉറങ്ങുന്നത് നല്ലതാണ്.
ശരീരത്തെ വിശ്രമിക്കാനും പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമുള്ള മയക്കം ലഘൂകരിക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates