ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഓറഞ്ചിന് പുറത്തെ വെളുത്ത നിറമുള്ള തൊലിയാണ് ജ്യൂസിന് കയ്പ്പ് രുചി വരാനുള്ള പ്രധാന കാരണം
orange juice
orange juicePinterest
Updated on
1 min read

വേനൽച്ചൂടിനെ ചെറുക്കാൻ ഓറഞ്ച് ഒരു മികച്ച ഐഡിയ ആണ്. ഇത് ശരീരം തണുപ്പിക്കാനും ജലാംശം നിലനിർത്താനും സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷിയെ മെച്ചപ്പെടുത്താനും ചർമസംരക്ഷണത്തിനും നല്ലതാണ്.

കൂടാതെ നാരുകൾ ദഹനം സുഖമമാക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. അങ്ങനെ ഓറഞ്ചിന്റെ പോഷക​ഗുണങ്ങൾ ഏറെയാണ്. വേനൽക്കാലത്ത് ഓറഞ്ച് ജ്യൂസ് പരീക്ഷിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ അവയുടെ കയ്പ്പ് രുചിയാണ് ഈ പരീക്ഷണം പാളാനുള്ള ഒരു പ്രധാന കാരണം.

orange juice
ഈ 'പ‍ർപ്പിൾ' അത്ര നിസാരക്കാരനല്ല, സൂര്യാഘാതം മുതൽ അർബുദത്തെ വരെ ചെറുക്കും

കയ്പ്പില്ലാതെ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കാം

ഓറഞ്ചിന് പുറത്തെ വെളുത്ത നിറമുള്ള തൊലിയാണ് ജ്യൂസിന് കയ്പ്പ് രുചി വരാനുള്ള പ്രധാന കാരണം. ഇത് പരമാവധി ഒഴിവാക്കണം. കൂടാതെ വിത്തുകൾ ജ്യൂസിനൊപ്പം അരഞ്ഞുപോയാൽ കയ്പ്പ് തോന്നും. ഓറഞ്ച് നടുവേ മുറിച്ചാൽ അതിനുള്ളിലെ കുരുക്കൾ എളുപ്പത്തിൽ നീക്കം ചെയ്യാം.

orange juice
ഒറ്റനോട്ടത്തിൽ ഓറഞ്ച് തന്നെ.., ഈ അപരനും ചില ​ഗുണങ്ങളുണ്ട്

വിത്തുകളെല്ലാം നീക്കം ചെയ്ത ശേഷം മിക്സിയിലെ ജാറിലേക്ക് ഓറഞ്ചും അൽപം വെള്ളവും വളരെ ചെറിയ അളവിൽ ഓറഞ്ചിന്റെ ഓറഞ്ച് തൊലികൂടി ചേർത്താൽ ജ്യൂസിന് നല്ല മണവും രുചിയും കിട്ടും. ഇത് നന്നായി അടിച്ചെടുത്ത ശേഷം ഒരു അരിപ്പ കൊണ്ട് അരിച്ചെടുത്ത് ഉപയോഗിക്കാം. ഫ്രഷ് ആയി തന്നെ ജ്യൂസ് കുടിക്കാൻ ശ്രമിക്കുക, അധികനേരം വെച്ചാലും ഇതിന് കയ്പ്പ് വരാൻ സാധ്യതയുണ്ട്.

Summary

How to make Orange juice bitter free

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com