ചോറും പരിപ്പു കറിയും, ​ഗുണം കിട്ടണമെങ്കിൽ ഇങ്ങനെ കഴിക്കണം

പരിപ്പിലും ചോറിലും ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ടെന്നതാണ് പ്രധാന കാരണം.
Kerala Rice and Dal
Kerala Rice and DalPinterest
Updated on
1 min read

ചോറും പരിപ്പു കറിയും മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷനാണ്. ചോറിൽ അടങ്ങിയ അന്നജവും പരിപ്പിൽ അടങ്ങിയ പ്രോട്ടീനും ഇതൊരു സമ്പൂർണാഹാരമാക്കുന്നു. എന്നാൽ കഴിക്കുന്ന രീതി തെറ്റിയാൽ കുറഞ്ഞ ഫലമായിരിക്കും കിട്ടുന്നത്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും ഫിറ്റ്നസിൽ ശ്രദ്ധിക്കുന്നവർക്കും ഇതൊരു നല്ല കോമ്പിനേഷൻ അല്ലെന്ന് നടി തമന്നയുടെ ഫിറ്റ്നസ് ട്രെയിനറായ സിദ്ധാർഥ് പറയുന്നു.

പരിപ്പിലും ചോറിലും ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ടെന്നതാണ് പ്രധാന കാരണം. പരിപ്പിൽ പ്രോട്ടീൻ ഉണ്ടെന്ന് പറയുമ്പോൾ അതിന് പരിധിയുണ്ടെന്ന് സിദ്ധാർഥ് പറയുന്നു. എന്നു കരുതി ഇത് പൂർണമായും ഒഴിവാക്കണമെന്നല്ല. പകരം, പ്രോട്ടീൻ കണ്ടന്റ് കൂട്ടി പ്ലേറ്റ് ബാലൻസ് ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചോറും പരിപ്പും കോമ്പിനേഷൻ ആരോഗ്യകരമാക്കാം

  • പ്ലേറ്റ് നിറച്ച് ചോറും പരിപ്പു കറിയുമെന്നതിന്റെ അളവു കുറയ്ക്കുന്നത് കലോറി കുറയുന്നതിന് സഹായിക്കും.

  • ഇതിനൊപ്പം കുക്കുമ്പർ, കാരറ്റ്, ബീറ്റ്റൂട്ട് പോലുള്ളവ ചേർത്ത് സാലഡ് അല്ലെങ്കിൽ പച്ചക്കറികളോ ചേർക്കാം. ഇതിൽ അടങ്ങിയ നാരുകൾ പഞ്ചസാരയുടെ ആ​ഗിരണം സാവധാനത്തിലാകും. ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

  • ചോറിനും പരിപ്പിനുമൊപ്പം ​ഗ്രീക്ക് യോ​ഗർട്ട് കൂടി ചേർക്കുന്നത് ആരോ​ഗ്യകരമാണ്. വീട്ടിലുണ്ടാക്കിയതും സമീകൃതവുമായ ഭക്ഷണം ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുകയും ശരീരഭാരം കുറയാൻ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

  • പ്ലേറ്റിന്റെ പകുതിഭാഗം പച്ചക്കറികൾ, നാലിലൊന്ന് പരിപ്പ്, നാലിലൊന്ന് ചോറ് ഇതാണ് ആരോഗ്യകരം. തൈര്, പനീർ, മുളപ്പിച്ച പയർവർഗങ്ങൾ ഇവ ഉൾപ്പെടുത്തുന്നത് പ്രോട്ടീന്റെ അളവ് കൂട്ടാൻ സഹായിക്കും.

  • കൂടുതൽ നാരുകളും പോഷകങ്ങളും ലഭിക്കാൻ ബ്രൗൺ റൈസ്, റെഡ് റൈസ്, കുത്തിയ അരി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Kerala Rice and Dal
ഇത്രയും നാൾ ചെയ്തതു തെറ്റായിരുന്നോ​! ആരോ​ഗ്യകരമായി ചോറ് വേവിക്കേണ്ടത് ഇങ്ങനെ

ചോറു കഴിക്കുന്ന സമയം പ്രധാനം

ചോറും പരിപ്പും ഉച്ചഭക്ഷണമായി കഴിക്കുന്നതാണ് നല്ലത്. രാത്രി വൈകി കഴിക്കുന്നതിനെക്കാൾ മെറ്റബോളിക് പ്രവർത്തനങ്ങൾ കൂടുതൽ നടക്കുന്ന ഉച്ചസമയം ആണ് ചോറുണ്ണാൻ നല്ലത്. ചോറും പരിപ്പും എന്ന കോമ്പിനേഷൻ, ശരിയായി കഴിച്ചാൽ എസ്സൻഷ്യൽ അമിനോ ആസിഡുകളെല്ലാം നൽകുന്ന, സസ്യാഹാരികൾക്ക് ലഭിക്കാവുന്ന ഒരു പ്രോട്ടീൻ മീൽ ആണ്.

Kerala Rice and Dal
പച്ച കാരറ്റ് കഴിച്ചിട്ടു കാര്യമില്ല, പോഷകങ്ങൾ കിട്ടാൻ ഈ ഭക്ഷണത്തോടൊപ്പം കഴിക്കണം

ചെറിയ ചില മാറ്റങ്ങളിലൂടെ, ദഹനം മെച്ചപ്പെടുത്തുന്ന, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്ന ആരോഗ്യം മെച്ചപ്പെടുത്തുന്ന തരത്തിൽ ചോറും പരിപ്പും കഴിക്കാവുന്നതാണ്. ഭക്ഷണം എന്തു കഴിക്കുന്നു എന്നതല്ല, എങ്ങനെ കഴിക്കുന്നു എന്നതാണ് പ്രധാനം.

Summary

How to make Rice and Dal combination healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com