കാലിലെ ഉപ്പൂറ്റി വിണ്ടുകീറുന്നുണ്ടോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്

കൃത്യമായ പരിചരണത്തിലൂടെ ഈ പ്രശ്നം ഒരു പരിധിവരെ തടയാൻ സാധിക്കും.
Cracked Heels
Cracked HeelsPinterest
Updated on: 
2 min read

കാലിലെ ഉപ്പൂറ്റി വിണ്ടുകീറുന്നത് പലരെയും അലട്ടുന്ന ഒരു സാധാരണ പ്രശ്നമാണ്. കാലിലെ ചർമം വരണ്ടുപോകുന്നതും കട്ടിയാകുന്നതുമാണ് ഇതിന് പിന്നിലെ കാരണം. നടക്കുമ്പോഴും നിൽക്കുമ്പോഴും ഉപ്പൂറ്റിയിലെ ചർമത്തിന് സമ്മർദം ഏൽക്കുമ്പോൾ ഇത് ചെറിയ വിള്ളലുകളായി മാറുന്നു. ചിലരിൽ ഇത് ആഴത്തിലാകാനും വേദനയും രക്തസ്രാവം ഉണ്ടാകാനും കാരണമാകാം.

Cracked Heels
കറിവേപ്പില ഇനി അഴുകിപോകില്ല, ഈ ടെക്നിക് ഒന്ന് പരീക്ഷിച്ചു നോക്കൂ

കാലാവസ്ഥ, കൂടുതൽ സമയം നിൽക്കുന്നത്, തുറന്ന ചെരിപ്പുകൾ ഉപയോഗിക്കുന്നത്, കാലുകൾക്ക് സംരക്ഷണം നൽകാത്തത് എന്നിവയും ഉപ്പൂറ്റി വിണ്ടുകീറാൻ കാരണമാകാം. കൃത്യമായ പരിചരണത്തിലൂടെ ഈ പ്രശ്നം ഒരു പരിധിവരെ തടയാൻ സാധിക്കും.

Cracked Heels
ഹൃദയത്തിന് പ്രിയപ്പെട്ട 'ആ കോംബോ' കണ്ടെത്തി ​ഗവേഷകർ, ദിവസവും കഴിച്ചാൽ ഇരട്ടി ​ഗുണം

ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ ചെയ്യേണ്ട കാര്യങ്ങൾ

ദിവസവും കാലുകൾ മോയ്സ്ചറൈസ് ചെയ്യാം

കാലിലെ ചർമം വരണ്ടുപോകാതിരിക്കാൻ ദിവസവും മോയ്സ്ചറൈസർ ഉപയോഗിക്കണം. കുളിച്ചതിനു ശേഷവും രാത്രി ഉറങ്ങുന്നതിന് മുമ്പും കട്ടിയുള്ള മോയ്സ്ചറൈസിങ് ക്രീം പുരട്ടുന്നത് നല്ലതാണ്. യൂറിയ (Urea), ഗ്ലിസറിൻ (Glycerin), സെറാമൈഡ് എന്നിവ അടങ്ങിയ ക്രീമുകൾ വരണ്ടതും കട്ടിയുള്ളതുമായ ചർമത്തിന് നല്ലതാണ്.

രാത്രി ഉറങ്ങുന്നതിനുമുമ്പ് വാസലിൻ പുരട്ടാം

ഉപ്പൂറ്റിയിലെ വരൾച്ച കുറയ്ക്കാൻ പെട്രോളിയം ജെല്ലി അഥവാ വാസലിൻ ഉപയോഗിക്കാം. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഉപ്പൂറ്റിയിൽ വാസലിൻ പുരട്ടി കോട്ടൺ സോക്സ് ധരിക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.

കാലുകൾ വൃത്തിയായി സൂക്ഷിക്കാം

ദിവസവും കാലുകൾ കഴുകി വൃത്തിയാക്കണം. എന്നാൽ അമിതമായി ചൂടുള്ള വെള്ളത്തിൽ കാലുകൾ കഴുകുന്നത് ചർമത്തിലെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തും. അതുകൊണ്ട് ഇളംചൂടുള്ള വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. കഴുകിയ ശേഷം പ്രത്യേകിച്ച് വിരലുകൾക്കിടയിലും ഉപ്പൂറ്റിയിലും വെള്ളം നന്നായി തുടച്ചുമാറ്റണം.

പ്യൂമിസ് സ്റ്റോൺ ഉപയോഗിക്കാം

ഉപ്പൂറ്റിയിൽ കട്ടിയുള്ള ചർമം രൂപപ്പെടുന്നുണ്ടെങ്കിൽ പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് മൃദുവായി ഉരച്ച് നീക്കം ചെയ്യാം. കാലുകൾ അൽപനേരം ഇളംചൂടുവെള്ളത്തിൽ മുക്കിവെച്ച ശേഷം ഇത് ചെയ്യാം. എന്നാൽ അമിതമായി ഉരയ്ക്കുകയോ ബ്ലേഡ് ഉപയോഗിച്ച് കട്ടിയുള്ള ചർമം മുറിച്ചുമാറ്റുകയോ ചെയ്യരുത്. വിള്ളലുകളോ മുറിവുകളോ ഉള്ള ഭാഗങ്ങളിൽ ഉരയ്ക്കുന്നതും ഒഴിവാക്കണം.

Cracked Heels
രാവിലെ വെറും വയറ്റിൽ പാൽച്ചായ കുടിക്കുന്ന ശീലമുണ്ടോ? ദഹനത്തെ എങ്ങനെ ബാധിക്കും?

അനുയോജ്യമായ ചെരിപ്പുകൾ ധരിക്കാം

ഉപ്പൂറ്റിക്ക് ആവശ്യമായ സപ്പോർട്ട് നൽകുന്ന ചെരിപ്പുകൾ ധരിക്കാൻ ശ്രദ്ധിക്കുക. പിന്നിൽ തുറന്ന ചെരിപ്പുകളും ഉപ്പൂറ്റിക്ക് ശരിയായ സംരക്ഷണം നൽകാത്ത ചെരിപ്പുകളും തുടർച്ചയായി ഉപയോഗിക്കുന്നത് ഒഴിവാക്കാം. കട്ടിയുള്ള അടിഭാഗവും കുഷ്യനിങ്ങുമുള്ള ചെരിപ്പുകൾ ഉപയോഗിക്കുന്നത് ഉപ്പൂറ്റിയിലെ സമ്മർദം കുറയ്ക്കാൻ സഹായിക്കും.

ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കാം

തുടർച്ചയായി കൂടുതൽ സമയം നിൽക്കുന്നത് ഉപ്പൂറ്റിയിലെ ചർമത്തിൽ സമ്മർദം വർധിപ്പിക്കും. കഴിയുന്നത്ര ഇടവേളകളിൽ വിശ്രമിക്കുകയും കാലുകൾക്ക് ആവശ്യമായ പരിചരണം നൽകുകയും ചെയ്യുക.

ആവശ്യത്തിന് വെള്ളം കുടിക്കാം

ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് പൊതുവായ ചർമാരോഗ്യത്തിന് പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുകയും സമീകൃതാഹാരം ശീലമാക്കുകയും ചെയ്യുക. എന്നാൽ വെള്ളം കുടിക്കുന്നത് മാത്രം ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയില്ല. പുറമേയുള്ള മോയ്സ്ചറൈസിങ് പരിചരണവും പ്രധാനമാണ്.

എപ്പോൾ ഡോക്ടറെ കാണണം?

  • ഉപ്പൂറ്റിയിലെ വിള്ളലുകൾ ആഴത്തിലാകുക, രക്ത സ്രാവം, നടക്കുമ്പോൾ കടുത്ത വേദന അനുഭവപ്പെടുക, ചുവപ്പ്, വീക്കം, പഴുപ്പ് തുടങ്ങിയ അണുബാധയുടെ ലക്ഷണങ്ങൾ ഉണ്ടാകുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കാണണം.

  • പ്രമേഹമുള്ളവരും കാലുകളിൽ രക്തയോട്ടം കുറവുള്ളവരും ഉപ്പൂറ്റിയിലെ വിള്ളലുകൾ നിസാരമായി കാണരുത്. സ്വയം ചർമം മുറിച്ചുമാറ്റുകയോ ചികിത്സ വൈകിക്കുകയോ ചെയ്യരുത്.

  • ഉപ്പൂറ്റിയിലെ വരൾച്ച തുടക്കത്തിൽ തന്നെ ശ്രദ്ധിക്കുകയും ദിവസവും മോയ്സ്ചറൈസർ ഉപയോഗിക്കുകയും അനുയോജ്യമായ ചെരിപ്പുകൾ ധരിക്കുകയും ചെയ്താൽ വിള്ളലുകൾ രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കാം.

Cracked Heels
പ്രമേഹരോ​ഗികളിൽ 21 തരം കാൻസറുകൾക്ക് സാധ്യത കൂടുതൽ, പുതിയ പഠനത്തിലെ നിർണായക കണ്ടെത്തലുകൾ
Cracked Heels
ഒരു ദിവസം എത്ര ബദാം കഴിക്കണം, ആരോ​ഗ്യത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ
Cracked Heels
കുളിക്കാൻ കയറും മുമ്പ് മറക്കരുത് ഈ കാര്യങ്ങൾ; ചർമത്തിനും മുടിക്കും ഗുണകരം
Summary

How to Prevent Cracked Heels? Simple Tips for Soft and Healthy Feet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER