കറിവേപ്പില ഇനി അഴുകിപോകില്ല, ഈ ടെക്നിക് ഒന്ന് പരീക്ഷിച്ചു നോക്കൂ

വാങ്ങുന്ന കറിവേപ്പില ശരിയായി സൂക്ഷിച്ചില്ലെങ്കിൽ വളരെ പെട്ടെന്ന് വാടിപ്പോവുകയോ അഴുകി പോവുകയോ ചെയാം.
Curry Leaves
Curry LeavesMeta AI Image
Updated on: 
1 min read

നാടൻ വിഭവങ്ങൾക്ക് മണവും ​ഗുണവും നൽകുന്ന പ്രധാന ഘടകമാണ് കറിവേപ്പില. എന്നാൽ കറിവേപ്പില വീട്ടിൽ വളർത്താൻ കഴിയാത്തവർ കടയിൽ നിന്ന് വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് പതിവ്. വാങ്ങുന്ന കറിവേപ്പില ശരിയായി സൂക്ഷിച്ചില്ലെങ്കിൽ വളരെ പെട്ടെന്ന് വാടിപ്പോവുകയോ അഴുകി പോവുകയോ ചെയാം.

Curry Leaves
പശുവിൻപാലിന് പകരം ബദാം മിൽക്കും ഓട്സ് മിൽക്കും? ശരീരത്തിൽ അവശ്യ പോഷകങ്ങൾ കുറയാമെന്ന് പഠനം

കറിവേപ്പില പെട്ടെന്ന് വാടിപോകാതെ മാസങ്ങളോളം സൂക്ഷിക്കാൻ ചില ടിപ്സ് ഇതാ

വെള്ളത്തിൽ സൂക്ഷിക്കാം

കറിവേപ്പിലയുടെ ചെറിയ തണ്ടുകൾ മുറിച്ച് എടുത്ത് വലുപ്പമുള്ള കുപ്പി ജാറിൽ വെള്ളം നിറച്ച് അതിൽ ഇട്ട് വയ്ക്കാം. ഒരാഴ്ചയിൽ കൂടുതൽ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ ഇത് സഹായിക്കും.

Curry Leaves
ഹൃദയത്തിന് പ്രിയപ്പെട്ട 'ആ കോംബോ' കണ്ടെത്തി ​ഗവേഷകർ, ദിവസവും കഴിച്ചാൽ ഇരട്ടി ​ഗുണം

കോട്ടൺ തുണി

തണ്ടോടു കൂടി കറിവേപ്പില പൊട്ടിച്ചെടുക്കണം. ഒരു ബേയ്‌സിനിൽ കുറച്ച് വെള്ളമെടുത്ത് അതിൽ ഒരു അടപ്പ് വിനിഗർ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പിലകൾ മുക്കി വയ്ക്കാം. ശേഷം ഈ ഇലകൾ കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറിൽ നിവർത്തിയിടണം. വെള്ളം നന്നായി തോരുമ്പോൾ ഇലകൾ ഒരു കോട്ടൺ തുണിയിൽ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെയിരിക്കും.

പ്ലാസ്റ്റിക് പാത്രങ്ങള്‍

വെള്ളത്തിൽ വിനാ​ഗിരി ചേർത്ത് കഴുകിയെടുത്ത ഇലകൾ ഉണങ്ങിയ ശേഷം പ്ലാസ്റ്റിക് പാത്രത്തിലോ ഗ്ലാസ് ജാറിലോ സൂക്ഷിക്കുന്നതും നല്ലതാണ്. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ടിഷ്യൂ പേപ്പർ വിരിച്ച ശേഷം അതിന് മുകളിലേക്ക് കറിവേപ്പില വയ്ക്കാം. മറ്റൊരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഇത് മൂടുകയും വേണം. അധികം കുത്തി നിറയ്ക്കരുത്. നന്നായി മൂടിവയ്ക്കാനും ശ്ര​ദ്ധിക്കണം. ഫ്രിഡ്ജിൽ രണ്ട് മാസം വരെ ഇങ്ങനെ സൂക്ഷിക്കാനാകും.

സിപ്പ് ലോക്ക് കവറിൽ

വിനാ​ഗിരി ചേര്‍ത്ത വെള്ളത്തിൽ കഴുകിയെടുത്ത ഇലകൾ ഉണക്കിയ ശേഷം സിപ്പ് ലോക്ക് കവറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഒരു വർഷം വരെ കറിവേപ്പില കേട് വരാതെ ഇരിക്കാൻ സഹായിക്കും. ഇലകൾ സിപ്പ് ലോക്ക് കവറിൽ ഇട്ട് എയർ മുഴുവൻ കളഞ്ഞ് വൃത്തിയായി അടച്ചുവയ്ക്കണം. ഇത് ഫ്രീസറിൽ വേണം സൂക്ഷിക്കാൻ. ഒരോ തവണ എടുക്കുമ്പോളും അധികം നേരം പുറത്ത് വയ്ക്കാതെ വേണ്ടത് എടുത്തശേഷം ഉടൻ തിരികെവയ്ക്കണം.

Curry Leaves
വെളുത്തുള്ളിയുടെ തൊലി പൊളിക്കാൻ ഇത്ര എളുപ്പമായിരുന്നോ? 4 സിംപിൾ ടെക്നിക്സ്
Curry Leaves
മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും മാറാൻ വീട്ടിൽ ചെയ്യാവുന്ന 7 കാര്യങ്ങൾ
Curry Leaves
വീട്ടുമുറ്റത്ത് ലില്ലിപ്പൂക്കൾ വിരിയും, കിഴങ്ങ് നടേണ്ടത് എപ്പോൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Summary

How to store Curry leaves for months

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER