വെളുത്തുള്ളിയുടെ തൊലി കളയാൻ കഷ്ടപ്പെടാറുണ്ടോ? ദിവസവും പാചകത്തിനായി വെളുത്തുള്ളി തൊലി ഓരോന്നായി അടർത്തിയെടുത്ത് തൊലി കളയുകയെന്നത് സമയമെടുക്കുന്ന പണിയാണ്. എന്നാൽ അൽപം സ്മാർട്ട് ആയി ചിന്തിച്ചാൽ നിമിഷ നേരം കൊണ്ട് വളരെ എളുപ്പത്തിൽ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കാം.
വെളുത്തുള്ളി അല്ലികൾ വേർപെടുത്തിയ ശേഷം ചെറുചൂടുവെള്ളത്തിൽ 15 മുതൽ 20 മിനിറ്റ് ഇട്ടുവയ്ക്കാം. ശേഷം പുറത്തെടുത്ത് കൈകൊണ്ട് ചെറുതായി അമർത്തിയാൽ തൊലി പെട്ടെന്ന് തന്നെ ഊരിപ്പോരും.
വെളുത്തുള്ളി അല്ലികൾ മൈക്രോവേവിൽ വെച്ച് 10 മുതൽ 15 സെക്കൻഡ് വരെ ചൂടാക്കാം. ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തൊലി കളയാൻ സഹായിക്കും.
വെളുത്തുള്ളി അല്ലികൾ കുറച്ചുനേരം ഫ്രീസറിൽ വെച്ച് തണുപ്പിച്ച ശേഷം പുറത്തെടുത്ത് തൊലി കളഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ തൊലി വിട്ടുപോരും.
വെളുത്തുള്ളി മുഴുവനുമായി അടപ്പുള്ള സ്റ്റീൽ പാത്രത്തിലോ ഗ്ലാസ് ജാറിലിട്ടോ ശക്തമായി കുറച്ചുനേരം കുലുക്കുക. പരസ്പരമുള്ള ഘർഷണം മൂലം വെളുത്തുള്ളിയുടെ തൊലി സ്വയം അടർന്ന് വരും. ഇത് വെളുത്തുള്ളിയുടെ തൊലി കയ്യിൽ പറ്റാതിരിക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates