മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും മാറാൻ വീട്ടിൽ ചെയ്യാവുന്ന 7 കാര്യങ്ങൾ

ചർമത്തിലെ സുഷിരങ്ങളിൽ എണ്ണയും മൃതകോശങ്ങളും അടിഞ്ഞുകൂടുന്നതാണ് ഈ സൗന്ദര്യപ്രശ്നത്തിന് കാരണം.
black heads and white heads removing tips
black heads and white heads removing tipsPinterest
Updated on: 
2 min read

മുഖത്ത് പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും പലരെയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. മൂക്കിലും താടിയിലും നെറ്റിയിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ചർമത്തിലെ സുഷിരങ്ങളിൽ എണ്ണയും മൃതകോശങ്ങളും അടിഞ്ഞുകൂടുന്നതാണ് ഈ സൗന്ദര്യപ്രശ്നത്തിന് കാരണം. ഒരു ദിവസത്തെ പരിചരണം കൊണ്ട് ഇവയെ പൂർണമായും ഒഴിവാക്കാനാകുമെന്ന് കരുതരുത്. എന്നാൽ ചർമം ശരിയായ രീതിയിൽ വൃത്തിയായി സൂക്ഷിക്കുകയും പരിചരിക്കുകയും ചെയ്താൽ ഇവയുടെ തോത് കുറയ്ക്കാൻ സാധിക്കും.

black heads and white heads removing tips
പശുവിൻപാലിന് പകരം ബദാം മിൽക്കും ഓട്സ് മിൽക്കും? ശരീരത്തിൽ അവശ്യ പോഷകങ്ങൾ കുറയാമെന്ന് പഠനം

വീട്ടിൽ തന്നെ പിന്തുടരാവുന്ന ചില ടിപ്സ്

രണ്ടു തവണ മുഖം കഴുകാം

ദിവസവും രണ്ട് തവണ, അതായത് രാവിലെയും രാത്രിയും വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോ​ഗിച്ച് മുഖം കഴുകാൻ ശ്രദ്ധിക്കുക. അമിതമായി എണ്ണമയമുള്ള ചർമമാണെങ്കിൽ ഓയിൽ ഫ്രീ, നോൺ-കോമഡോജെനിക് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാം. മുഖം ശക്തിയായി ഉരയ്ക്കുന്നതും ഒഴിവാക്കണം.

black heads and white heads removing tips
മുട്ടയ്ക്ക് വില കൂടിയോ? മുട്ടയേക്കാൾ പ്രോട്ടീൻ അടങ്ങിയ 8 ഭക്ഷണങ്ങൾ

സാലിസിലിക് ആസിഡി അടങ്ങിയ ഫേസ് വാഷ്

ചർമത്തിലെ സുഷിരങ്ങളിൽ അടിഞ്ഞുകൂടുന്ന എണ്ണയും മൃതകോശങ്ങളും നീക്കം ചെയ്യാൻ സാലിസിലിക് ആസിഡ് സഹായിക്കും. ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും കുറയ്ക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. കുറഞ്ഞ സാന്ദ്രതയിലുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ച് തുടങ്ങുന്നതാണ് നല്ലത്. ചർമത്തിന് അനുയോജ്യമാണോ എന്ന് പരിശോധിച്ചശേഷം മാത്രം പതിവാക്കുക.

മോയ്സ്ചറൈസർ മറക്കരുത്

എണ്ണമയമുള്ള ചർമമുള്ളവർക്ക് മോയ്സ്ചറൈസർ ആവശ്യമില്ലെന്ന ധാരണ തെറ്റാണ്. ചർമത്തിലെ ഈർപ്പം നിലനിർത്താൻ മോയ്സ്ചറൈസർ സഹായിക്കും. എണ്ണമയമില്ലാത്തതും സുഷിരങ്ങൾ അടയ്ക്കാത്തതുമായ (Non-comedogenic) മോയ്സ്ചറൈസർ തിരഞ്ഞെടുക്കാം.

മൃതകോശങ്ങൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം

ചർമത്തിലെ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നത് സുഷിരങ്ങൾ അടയാൻ കാരണമാകാം. അതുകൊണ്ട് അനുയോജ്യമായ കെമിക്കൽ എക്സ്ഫോളിയന്റുകൾ ഉപയോഗിക്കാം. എന്നാൽ കട്ടിയുള്ള സ്ക്രബുകൾ ഉപയോഗിച്ച് മുഖം ശക്തിയായി ഉരയ്ക്കരുത്. ഇത് മുഖക്കുരുവും ചർമത്തിലെ അസ്വസ്ഥതയും വർധിപ്പിക്കാം.

മുഖത്ത് കൈകൊണ്ട് അമർത്തി കുരുക്കൾ പൊട്ടിക്കരുത്

ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും നഖംകൊണ്ട് അമർത്തി നീക്കം ചെയ്യാൻ ശ്രമിക്കരുത്. ഇത് അണുബാധയ്ക്കും വീക്കത്തിനും പാടുകൾക്കും കാരണമാകാം. ആവശ്യമെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ സഹായത്തോടെ സുരക്ഷിതമായി നീക്കം ചെയ്യാം.

black heads and white heads removing tips
ബാക്കിവന്ന ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? ഈ 7 അബദ്ധങ്ങൾ ആരോഗ്യത്തിന് അപകടം

ഉറങ്ങുന്നതിനുമുമ്പ് മേക്കപ്പ് നീക്കം ചെയ്യാം

മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് ചർമത്തിലെ സുഷിരങ്ങൾ അടയാൻ കാരണമാകാം. ഉറങ്ങുന്നതിനുമുമ്പ് മേക്കപ്പ് പൂർണമായി നീക്കം ചെയ്യണം. മേക്കപ്പ് ഉപയോഗിക്കുമ്പോൾ നോൺ-കോമഡോജെനിക് ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.

സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത്

പുറത്തുപോകുമ്പോൾ SPF 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കുക. എണ്ണമയമുള്ള ചർമമാണെങ്കിൽ ഓയിൽ ഫ്രീ, നോൺ-കോമഡോജെനിക് സൺസ്ക്രീൻ തിരഞ്ഞെടുക്കാം. ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ സൂര്യപ്രകാശത്തിൽനിന്നുള്ള സംരക്ഷണവും പ്രധാനമാണ്.

ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം

  • മുഖത്ത് ഇടയ്ക്കിടെ കൈകൊണ്ട് സ്പർശിക്കുന്നത് ഒഴിവാക്കുക.

  • തലയണയുടെ കവറും മുഖം തുടയ്ക്കുന്ന ടവലും പതിവായി കഴുകുക.

  • മുഖത്ത് കട്ടിയുള്ള സ്ക്രബുകൾ ഉപയോഗിക്കരുത്.

  • ടൂത്ത് പേസ്റ്റ്, നാരങ്ങാനീര് തുടങ്ങിയവ മുഖത്ത് പുരട്ടി പരീക്ഷിക്കരുത്.

  • പുതിയ സ്കിൻ കെയർ ഉൽപന്നങ്ങൾ ഉപയോഗിക്കുമ്പോൾ ആദ്യം ചെറിയ ഭാഗത്ത് പരീക്ഷിക്കുക.

  • ഗർഭിണികളോ ഗർഭധാരണത്തിന് ശ്രമിക്കുന്നവരോ റെറ്റിനോയ്ഡ് അടങ്ങിയ ഉൽപന്നങ്ങൾ ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കരുത്.

black heads and white heads removing tips
വീട്ടുമുറ്റത്ത് ലില്ലിപ്പൂക്കൾ വിരിയും, കിഴങ്ങ് നടേണ്ടത് എപ്പോൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
black heads and white heads removing tips
കൊളസ്ട്രോൾ കുറയ്ക്കും, പക്ഷേ അപകടവുമുണ്ട്; റെഡ് യീസ്റ്റ് റൈസിനെക്കുറിച്ച് അറിയാം...
black heads and white heads removing tips
ഇഡ്ഡലി ബാക്കിയായോ? കളയല്ലേ, കിടിലൻ ചില്ലി ഇഡ്ഡലി വീട്ടിൽ തയ്യാറാക്കാം...
Summary

Tips to Reduce Blackheads and Whiteheads Naturally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER