ബാക്കിവന്ന ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? ഈ 7 അബദ്ധങ്ങൾ ആരോഗ്യത്തിന് അപകടം

അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിൽ വെക്കുന്നതാണ് സുരക്ഷിതം.
Reheating Leftover Food
Reheating Leftover FoodAI Image
Updated on: 
2 min read

തലേന്ന് ബാക്കിയാകുന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് അടുത്ത ദിവസം വീണ്ടും ചൂടാക്കി കഴിക്കുന്ന പതിവ് മിക്കവീടുകളിലുമുണ്ട്. ഭക്ഷണം പാഴാകാതിരിക്കാനും സമയലാഭത്തിനും ഇത് മികച്ച മാർ​ഗമാണ്. എന്നാൽ ബാക്കി വരുന്ന ഭക്ഷണം ശരിയായ രീതിയിൽ സൂക്ഷിക്കാതെയും ആവശ്യത്തിന് ചൂടാക്കാതെയുമിരിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

Reheating Leftover Food
പശുവിൻപാലിന് പകരം ബദാം മിൽക്കും ഓട്സ് മിൽക്കും? ശരീരത്തിൽ അവശ്യ പോഷകങ്ങൾ കുറയാമെന്ന് പഠനം

പാകം ചെയ്ത ഭക്ഷണം മുറിയിലെ സാധാരണ താപനിലയിൽ ഏറെ നേരം തുറന്നു വയ്ക്കുന്നത് ബാക്ടീരിയകളുടെ അതിവേ​ഗ വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഇത് പിന്നീട് ചൂടാക്കിയാലും എല്ലാ സാഹചര്യങ്ങളിലും സുരക്ഷിതമാകണമെന്നില്ല. ഭക്ഷ്യവിഷബാധ, വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾ ഇതുമൂലമുണ്ടാകാം.

Reheating Leftover Food
ഇഡ്ഡലി ബാക്കിയായോ? കളയല്ലേ, കിടിലൻ ചില്ലി ഇഡ്ഡലി വീട്ടിൽ തയ്യാറാക്കാം...

ഭക്ഷണം വീണ്ടും ചൂടാക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ

ഭക്ഷണം മണിക്കൂറുകളോളം പുറത്തുവെക്കുന്നത്

പാകം ചെയ്ത ഭക്ഷണം മുറിയിലെ താപനിലയിൽ മണിക്കൂറുകളോളം തുറന്നുവെക്കുന്നത് ഒഴിവാക്കണം. ഭക്ഷണം തണുക്കാൻ അനാവശ്യമായി കൂടുതൽ സമയം കാത്തിരിക്കാതെ ചെറിയ അളവുകളാക്കി വൃത്തിയുള്ള, മൂടിയ പാത്രങ്ങളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. പൊതുവെ പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വെക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ മാർഗനിർദേശം. അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിൽ വെക്കുന്നതാണ് സുരക്ഷിതം.

ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും കഴിക്കാമെന്ന് കരുതുന്നത്

ഫ്രിഡ്ജിൽ വെച്ചതുകൊണ്ട് ഭക്ഷണം പൂർണമായും സുരക്ഷിതമാകുന്നില്ല. കുറഞ്ഞ താപനിലയിൽ ബാക്ടീരിയകളുടെ വളർച്ച മന്ദഗതിയിലാകുമെങ്കിലും അവയെല്ലാം നശിക്കണമെന്നില്ല. പാകം ചെയ്ത ബാക്കിവന്ന ഭക്ഷണം സാധാരണയായി 3–4 ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് ഉചിതം. അതിനുശേഷം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം സൂക്ഷിക്കുന്ന ഫ്രിഡ്ജിന്റെ താപനില നാല് ഡിഗ്രി സെൽഷ്യസോ അതിൽ താഴെയോ ആയിരിക്കണം.

ആവശ്യത്തിന് ചൂടാക്കാതിരിക്കുന്നത്

ഫ്രിഡ്ജിൽ നിന്ന് എടുത്ത ഭക്ഷണം ചെറുതായി ചൂടാക്കിയാൽ മതിയെന്ന് കരുതരുത്. ഭക്ഷണത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ ചൂട് എത്തണം. നടുഭാഗം തണുത്തു തന്നെ നിൽക്കുന്ന രീതിയിൽ ചൂടാക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. ബാക്കി വന്ന ഭക്ഷണം വീണ്ടും ചൂടാക്കുമ്പോൾ കുറഞ്ഞത് 74 ഡിഗ്രി സെൽഷ്യസ് വരെ ചൂടാകുന്നുവെന്ന് ഉറപ്പാക്കണം. സൂപ്പ്, കറി തുടങ്ങിയവ നന്നായി തിളപ്പിക്കണം.

മൈക്രോവേവിൽ ചൂടാക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുന്നത്

മൈക്രോവേവിൽ ഭക്ഷണം ചൂടാക്കുമ്പോൾ എല്ലാ ഭാഗങ്ങളിലും ഒരേപോലെ ചൂട് എത്തണമെന്നില്ല. അതുകൊണ്ട് മൈക്രോവേവിൽ ഭക്ഷണം ചൂടാക്കുമ്പോൾ ഇടയ്ക്ക് പുറത്തെടുത്ത് നന്നായി ഇളക്കികൊടുക്കാം. ചൂടാക്കിയ ശേഷം കുറച്ചുനേരം അടച്ചുവെക്കുന്നതും നല്ലതാണ്. മൈക്രോവേവിൽ ഉപയോഗിക്കാൻ അനുയോജ്യമായ പാത്രങ്ങൾ മാത്രം ഉപയോഗിക്കുക.

ചോറ് വീണ്ടും ചൂടാക്കുമ്പോൾ

ബാക്കിവന്ന ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. വേവിച്ച ചോറ് മുറിയിലെ താപനിലയിൽ ഏറെ നേരം വെച്ചാൽ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ വളർച്ചയ്ക്കും വിഷാംശം രൂപപ്പെടുന്നതിനും സാധ്യതയുണ്ട്. പിന്നീട് ചോറ് ചൂടാക്കിയാലും ചില വിഷാംശങ്ങൾ നശിക്കണമെന്നില്ല.

Reheating Leftover Food
കൊളസ്ട്രോൾ കുറയ്ക്കും, പക്ഷേ അപകടവുമുണ്ട്; റെഡ് യീസ്റ്റ് റൈസിനെക്കുറിച്ച് അറിയാം...

അതുകൊണ്ട് ചോറ് പാകം ചെയ്ത ഉടൻ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ബാക്കിവരുന്ന ചോറ് വേഗത്തിൽ തണുപ്പിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കണം. വീണ്ടും ഉപയോഗിക്കുമ്പോൾ നന്നായി ചൂടാക്കുകയും വേണം. പുറത്തുവെച്ച് മണിക്കൂറുകളോളം കഴിഞ്ഞ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക.

വീണ്ടും വീണ്ടും ചൂടാക്കുന്ന ശീലമുണ്ടോ?

ഒരിക്കൽ ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജിൽ വെച്ച് പലതവണ ചൂടാക്കി കഴിക്കുന്ന ശീലം ഒഴിവാക്കണം. ഓരോ തവണയും ഭക്ഷണം ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുമ്പോൾ ബാക്ടീരിയകൾ വളരാനുള്ള സാഹചര്യമുണ്ടാകാം. പ്രത്യേകിച്ച് മാംസം, മത്സ്യം, ചിക്കൻ, കറികൾ തുടങ്ങിയവയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.

ആവശ്യത്തിന് മാത്രം ഭക്ഷണം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാക്കുക. ബാക്കി വരുന്ന ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കണം. ഭക്ഷണം വീണ്ടും ചൂടാക്കിയ ശേഷം ബാക്കിവരുന്നത് വീണ്ടും സൂക്ഷിക്കുന്നതും നല്ല ശീലമല്ല.

ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണം ശരിയായി മൂടിവെക്കാതിരിക്കുന്നത്

ബാക്കിവന്ന ഭക്ഷണം തുറന്ന പാത്രങ്ങളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇങ്ങനെ ചെയ്യുന്നത് ഭക്ഷണത്തിൽ മറ്റ് ഭക്ഷണങ്ങളിൽ നിന്നുള്ള അണുക്കൾ പകരാനും ഭക്ഷണത്തിൻ്റെ ഗുണനിലവാരം കുറയാനും കാരണമാകാം. വൃത്തിയുള്ളതും ഭക്ഷണം സൂക്ഷിക്കാൻ അനുയോജ്യവുമായ വായു കടക്കാത്ത പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുക. പാകം ചെയ്ത ഭക്ഷണവും പച്ചമാംസം, മത്സ്യം തുടങ്ങിയവയും പ്രത്യേകം സൂക്ഷിക്കണം. ഭക്ഷണം സൂക്ഷിച്ച തീയതിയും പാത്രത്തിൽ രേഖപ്പെടുത്തുന്നത് പിന്നീട് ഉപയോഗിക്കുമ്പോൾ സഹായിക്കും.

Reheating Leftover Food
'യുവത്വത്തിന് മേൽ വീഴുന്ന അർബുദത്തിന്റെ നിഴൽ': ചെറുപ്പക്കാരിൽ കാൻസർ നിരക്ക് ഉയരുമ്പോൾ യുവതലമുറ അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും പ്രതിരോധ വഴികളും
Reheating Leftover Food
ശരീരത്തിൽ എത്ര അളവിൽ വിറ്റാമിൻ ഡി വേണം? വിദഗ്ധർ പറയുന്നത് ഇങ്ങനെ...
Reheating Leftover Food
ജങ്ക് ഫുഡ് ശീലമാക്കല്ലേ; തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങൾ
Summary

Reheating Leftover Food? Common Mistakes That Can Make You Sick

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER