ശരീരത്തിൽ എത്ര അളവിൽ വിറ്റാമിൻ ഡി വേണം? വിദഗ്ധർ പറയുന്നത് ഇങ്ങനെ...

എന്നാൽ സപ്ലിമെന്റുകൾ കഴിക്കുന്നതിന് മുമ്പ് ശരീരത്തിലെ വിറ്റാമിൻ-ഡിയുടെ അളവ് പരിശോധിക്കുകയും ഡോക്ടറുടെ നിർദേശം തേടുകയും വേണം.
Vitamin D Supplyment
Vitamin D for Strong Bones Why Maintaining Healthy Levels Matters.Pinterest
Edited By:
Updated on: 
1 min read

എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ വിറ്റാമിൻ - ഡി പ്രധാന പങ്കുവഹിക്കുന്നു. ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യാനും പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും. പ്രായം കൂടുന്നതിനനുസരിച്ച് എല്ലുകളുടെ ബലം നിലനിർത്താൻ വിറ്റാമിൻ ഡിയുടെ ആവശ്യമായ അളവ് നമ്മുടെ ശരീരത്ത് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. എന്നാൽ സപ്ലിമെന്റുകൾ കഴിക്കുന്നതിന് മുമ്പ് ശരീരത്തിലെ വിറ്റാമിൻ-ഡിയുടെ അളവ് പരിശോധിക്കുകയും ഡോക്ടറുടെ നിർദേശം തേടുകയും വേണം.

വിറ്റാമിൻ ഡി അളവ് അറിയേണ്ടത് എന്തുകൊണ്ട്?

വിറ്റാമിൻ ഡി എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ആവശ്യമാണ്. ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യാനും എല്ലുകൾക്ക് ബലം നൽകാനും ഇത് സഹായിക്കുന്നു. വിറ്റാമിൻ ഡി കുറയുമ്പോൾ ക്ഷീണം, പേശിവേദന, എല്ലുവേദന, പേശികളുടെ ബലക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ഇത്തരം ലക്ഷണങ്ങൾ വിറ്റാമിൻ ഡി കുറവുകൊണ്ടു മാത്രമാകണമെന്നില്ല.

Vitamin D Supplyment
'നിപ വീണ്ടും ആവര്‍ത്തിക്കും; 50% വവ്വാലുകളില്‍ വൈറസ് ബാധ'

എത്ര അളവിൽ വിറ്റാമിൻ ഡി വേണം?

പോഷകാഹാര വിദഗ്ധയായ റാഷി ചൗധരി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച വിവരങ്ങൾ പ്രകാരം, രക്തത്തിലെ വിറ്റാമിൻ ഡി അളവ് അനുസരിച്ചാണ് സപ്ലിമെന്റുകൾ കഴിക്കേണ്ടത്. 20 ng/mL-ൽ താഴെയാണ് അളവെങ്കിൽ വിറ്റാമിൻ ഡി കുറവുണ്ടാകാം.

10 ng/mL-ൽ താഴെയാണെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം. അളവ് 20–40 ng/mL ആണെങ്കിൽ സപ്ലിമെന്റ് ആവശ്യമുണ്ടോ എന്ന് ഡോക്ടറുടെ നിർദേശപ്രകാരം തീരുമാനിക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ വിറ്റാമിൻ ഡി ഗുളികകൾ ഉയർന്ന അളവിൽ കഴിക്കരുത്.

Vitamin D Supplyment
ഇഡ്ഡലി ബാക്കിയായോ? കളയല്ലേ, കിടിലൻ ചില്ലി ഇഡ്ഡലി വീട്ടിൽ തയ്യാറാക്കാം...

സപ്ലിമെന്റുകൾ സ്വയം കഴിക്കരുത്

വിറ്റാമിൻ ഡി കുറവുണ്ടെന്ന് സംശയിക്കുന്നവർക്ക് രക്തപരിശോധനയിലൂടെ അളവ് മനസ്സിലാക്കാം. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർ ആവശ്യമായ സപ്ലിമെന്റ് നിർദേശിക്കും. അമിതമായി വിറ്റാമിൻ ഡി കഴിക്കുന്നത് രക്തത്തിലെ കാൽസ്യത്തിന്റെ അളവ് ഉയരുന്നതിനും വൃക്കകൾക്ക് പ്രശ്നങ്ങളുണ്ടാകുന്നതിനും കാരണമാകാം.

Vitamin D Supplyment
ബാക്കിവരുന്ന ചോറ് കളയല്ലേ; 'ക്രിസ്പി പക്കാവട' മിനിറ്റുകൾക്കുള്ളിൽ ഉണ്ടാകാം, പരീക്ഷിക്കൂ...

വിറ്റാമിൻ ഡി ലഭിക്കാൻ മുട്ടയുടെ മഞ്ഞ, കൊഴുപ്പുള്ള മത്സ്യങ്ങൾ, വിറ്റാമിൻ ഡി ചേർത്ത പാൽ തുടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. അനുയോജ്യമായ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നതും ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപാദനത്തിന് സഹായകരമാണ്

Vitamin D Supplyment
സ്ത്രീകളിലെ പക്ഷാഘാതം: തിരിച്ചറിയാൻ വൈകുന്ന നിശ്ശബ്ദ ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും
Vitamin D Supplyment
കുട്ടികളിൽ ഒക്യുപേഷണൽ തെറാപ്പിയുടെ ആവശ്യകത തിരിച്ചറിയാം: മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ...
Summary

Vitamin D for Strong Bones Why Maintaining Healthy Levels Matters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER