കുട്ടികളിൽ ഒക്യുപേഷണൽ തെറാപ്പിയുടെ ആവശ്യകത തിരിച്ചറിയാം: മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ...

കുട്ടികളുടെ വളർച്ചയിൽ ഓരോ ഘട്ടവും പ്രധാനമാണ്. കളിക്കുക, പഠിക്കുക, വസ്ത്രം ധരിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയ ദൈനംദിന കാര്യങ്ങൾ കുട്ടികൾ പ്രായത്തിനനുസരിച്ച് പഠിച്ചെടുക്കുന്നു
Occupational Therapy
Occupational Therapy Day,Helping Children Build Everyday Skills and Independencepexels
Updated on: 
3 min read

ഓരോ വർഷവും ഒക്ടോബർ 27-ന് ഒക്യുപേഷണൽ തെറാപ്പി ദിനമായി ആചരിക്കുന്നു. കുട്ടികളുടെ വളർച്ചയിൽ ഓരോ ഘട്ടവും പ്രധാനമാണ്. കളിക്കുക, പഠിക്കുക, വസ്ത്രം ധരിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയ ദൈനംദിന കാര്യങ്ങൾ കുട്ടികൾ പ്രായത്തിനനുസരിച്ച് പഠിച്ചെടുക്കുന്നു. എന്നാൽ ചില കുട്ടികൾക്ക് ഇത്തരം കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ഈ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് കുട്ടികളെ സ്വതന്ത്രരാക്കാനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും സഹായിക്കുന്നതിൽ ഒക്യുപേഷണൽ തെറാപ്പിക്ക് പ്രധാന പങ്കുണ്ട്.

Occupational Therapy
രാവിലെ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? അറിയാം ഗുണങ്ങളും ദോഷങ്ങളും

വളർച്ചയിലെ താമസവും ചലന–ബാലൻസ് ബുദ്ധിമുട്ടുകളും

ഓരോ കുട്ടിയും വളരുന്നത് വ്യത്യസ്ത വേഗത്തിലാണ്. എങ്കിലും പ്രായത്തിനനുസരിച്ച് ഇരിക്കുക, നടക്കുക, കളിപ്പാട്ടങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടിക്ക് തുടർച്ചയായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ശരീരത്തിലെ ചലനശേഷിയിലും ബാലൻസിലുമുള്ള ബുദ്ധിമുട്ടുകൾ, പതിവായി വീഴുക, പടികൾ കയറാൻ പ്രയാസപ്പെടുക, ചാടുക, പന്ത് പിടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ടുണ്ടാകുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ഇത്തരം പ്രശ്നങ്ങൾ കുട്ടിയുടെ കളിയെയും ശാരീരിക പ്രവർത്തനങ്ങളിലെ പങ്കാളിത്തത്തെയും ബാധിച്ചേക്കാം.ആവശ്യമെങ്കിൽ, കുട്ടിയുടെ ചലനശേഷിയും ബാലൻസും മെച്ചപ്പെടുത്താൻ ഒക്യുപേഷണൽ തെറാപ്പിയുടെ സഹായം തേടാം.

Occupational Therapy
പാക്കറ്റ് ഭക്ഷണം പതിവാണോ? ദഹനരോഗങ്ങൾ പിറകെയുണ്ട്; പഠന റിപ്പോർട്ട്...

ഇന്ദ്രിയാനുഭവങ്ങളോടുള്ള പ്രതികരണങ്ങൾ

ശബ്ദങ്ങൾ, വെളിച്ചം, വസ്ത്രങ്ങളുടെ സ്പർശം, ഭക്ഷണത്തിന്റെ മണം, വിത്യസ്ത ശാരീരികാനുഭവങ്ങളോട് ചില കുട്ടികൾ അമിതമായി പ്രതികരിക്കാം. മറ്റു ചില കുട്ടികൾക്ക് ഇത്തരം അനുഭവങ്ങളോട് പ്രതികരിക്കുന്നത് കുറവായിരിക്കും.

ഉദാഹരണത്തിന്, വലിയ ശബ്ദങ്ങൾ കേൾക്കുമ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുക, ചില വസ്ത്രങ്ങൾ ധരിക്കാൻ വിസമ്മതിക്കുക, ചില ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ താൽപര്യം കാണിക്കുക തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ബുദ്ധിമുട്ടുകൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റിന്റെ സഹായം തേടാം.

Occupational Therapy
മൈഗ്രേൻ ജനിതകമായി പകരുന്ന രോഗമാണോ ?

ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ

ഭക്ഷണം കഴിക്കുക, വസ്ത്രം ധരിക്കുക, കുളിക്കുക, പല്ലുതേക്കുക, നഖം വെട്ടുക , മുടി ചീകുക തുടങ്ങിയ ദൈനംദിന കാര്യങ്ങൾ കുട്ടികൾ ക്രമേണ സ്വയം ചെയ്യാൻ പഠിക്കുന്നു. എന്നാൽ ഇത്തരം പ്രവർത്തങ്ങളിൽ പ്രായത്തിനനുസരിച്ച് കുട്ടിക്ക് കൂടുതൽ സഹായം ആവശ്യമായി വരികയോ , പഠിച്ച കാര്യങ്ങൾ ചെയ്യാൻ പ്രയാസപ്പെടുകയോ ചെയ്യുന്നുവെങ്കിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളുടെ സഹായം തേടാം . ഇത്തരം പ്രവർത്തനങ്ങളെ ലളിതമായ രീതിയിൽ പരിശീലിപ്പിക്കുകയും കുട്ടിക്ക് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനുള്ള കഴിവ് വളർത്തിയെടുക്കുകയും ചെയ്യുന്നു.

Occupational Therapy
മൈഗ്രേൻ ജനിതകമായി പകരുന്ന രോഗമാണോ ?

കൈകളുടെ ചലനശേഷിയിലെ പ്രയാസങ്ങൾ

പെൻസിൽ പിടിക്കുക, സ്പൂൺ ഉപയോഗിക്കുക, നിറം കൊടുക്കുക, ചിത്രങ്ങൾ വരയ്ക്കുക, ബട്ടൺ ഇടുക , ഷൂലേസ് കെട്ടുക , കത്രിക ഉപയോഗിച്ച് കടലാസ് മുറിക്കുക , ചെറിയ വസ്തുക്കൾ എടുക്കുക തുടങ്ങിയ പ്രവർത്തങ്ങൾ കുട്ടികളുടെ കൈകളുടെ നിയന്ത്രണം മെച്ചപ്പെടുത്തുന്നു . എന്നാൽ ചില കുട്ടികളിൽ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകാം.

കൈകളുടെയും വിരലുകളുടെയും ചലനങ്ങൾ ശരിയായി ഏകോപിപ്പിക്കാൻ കഴിയാത്തത് പഠനത്തെയും കളിയെയും ബാധിച്ചേക്കാം. ഇത്തരം കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും പരിശീലനങ്ങളും ഒക്യുപേഷണൽ തെറാപ്പിയുടെ സാധ്യമാണ് .

Occupational Therapy
മാസവസാനം കീശ കാലിയാണോ?; 'നോ സ്പെൻഡ് ചലഞ്ച്' ട്രൈ ചെയ്യൂ...

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ബുദ്ധിമുട്ടുകൾ

ഒരു പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ലളിതമായ നിർദേശങ്ങൾ പിന്തുടരുക, ദിനചര്യയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടുക തുടങ്ങിയ കാര്യങ്ങളിൽ ചില കുട്ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രയാസമുണ്ടാകാം.

ചെറിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അമിതമായി കരയുക, ദേഷ്യപ്പെടുക, നിരാശ പ്രകടിപ്പിക്കുക തുടങ്ങിയ പ്രതികരണങ്ങളും കാണാം. ഇത്തരം ബുദ്ധിമുട്ടുകൾ തുടർച്ചയായി ഉണ്ടാകുകയും കുട്ടിയുടെ പഠനത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റിന്റെ സഹായം തേടാം.

Occupational Therapy
കഫീന്‍ വന്ധ്യതയ്ക്ക് കാരണമാകുമോ? ദിവസം മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ അറിയേണ്ടത്

കളിയിലും സ്കൂൾ പ്രവർത്തനങ്ങളിലുമുള്ള ബുദ്ധിമുട്ടുകൾ

പുതിയ കളികൾ പഠിക്കുക, മറ്റ് കുട്ടികളോടൊപ്പം കളിക്കുക, കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങൾ കുട്ടികളുടെ വളർച്ചയിൽ പ്രധാനമാണ്. എഴുതുക, കത്രിക ഉപയോഗിക്കുക, പഠനസാമഗ്രികൾ ക്രമീകരിക്കുക, ക്ലാസ് മുറിയിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടിക്ക് പ്രയാസമുണ്ടാകാം.

എന്നാൽ ചില കുട്ടികൾക്ക് ഇത്തരം പ്രവർത്തനങ്ങൾ പഠനത്തെയും ആത്മവിശ്വാസത്തെയും കളികളിൽ പങ്കടുക്കാനുള്ളമുള്ള ബുദ്ധിമുട്ടുണ്ടാകാം. കുട്ടിയുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള കളികളും പ്രവർത്തനങ്ങളും ഉപയോഗിച്ച് അവരുടെ പങ്കാളിത്തവും ആത്മവിശ്വാസവും വളർത്താനും ആവശ്യങ്ങൾ വിലയിരുത്തി കൈകളുടെ ചലനശേഷി, ഏകോപനം, പ്രവർത്തനങ്ങൾ ക്രമീകരിക്കാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്താൻ ഒക്യുപേഷണൽ തെറാപ്പി സഹായിക്കും.

Occupational Therapy
മുടി കൊഴിച്ചിൽ കുറയ്ക്കാൻ സ്കാൽപ് മസാജ് ? അറിയാം യാഥാർഥ്യം

ഭക്ഷണം കഴിക്കുന്നതിലെ ബുദ്ധിമുട്ടുകൾ

ചില കുട്ടികൾ വളരെ കുറച്ച് ഭക്ഷണങ്ങൾ മാത്രം കഴിക്കുകയോ പുതിയ ഭക്ഷണങ്ങൾ നിരസിക്കുകയോ ചെയ്യാം. ഭക്ഷണത്തിന്റെ മണം, രുചി, ഘടന എന്നിവയോടുള്ള അസ്വസ്ഥതയും ഇതിന് കാരണമാകാം. ഇത്തരം ബുദ്ധിമുട്ടുകൾ കുട്ടിയുടെ ഭക്ഷണശീലങ്ങളെയോ പോഷണത്തെയോ ബാധിക്കുന്നുണ്ടെങ്കിൽ കുട്ടികളുടെ ഡോക്ടറുടെ നിർദേശം തേടുക. ആവിശ്യമായ സാഹചര്യങ്ങളിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റിന്റെ സഹായവും പ്രയോജനപെടും.

Occupational Therapy
ട്രെൻഡിങ്ങായ സ്ട്രോ വാട്ടർ ബോട്ടിൽ ആരോഗ്യത്തിന് ഹാനികരമോ?; ഗ്യാസിനും വയർ വീർക്കലിനും സാധ്യത!

എപ്പോഴാണ് ഒക്യുപേഷണൽ തെറാപ്പിസ്റ്റിന്റെ സഹായം തേടേണ്ടത്?

മുകളിൽ പറഞ്ഞ ബുദ്ധിമുട്ടുകൾ എല്ലാ കുട്ടികളിലും ഒരേ രീതിയിലായിരിക്കണമെന്നില്ല. ഒരു ലക്ഷണം മാത്രം കണ്ടതുകൊണ്ട് കുട്ടിക്ക് ഒക്യുപേഷണൽ തെറാപ്പി ആവശ്യമാണെന്ന് തീരുമാനിക്കാനാവില്ല. എന്നാൽ ബുദ്ധിമുട്ടുകൾ തുടർച്ചയായി കാണപ്പെടുകയോ കുട്ടിയുടെ പഠനം, കളി, സ്വയം പരിചരണം, സാമൂഹിക ഇടപെടൽ എന്നിവയെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റിനെ സമീപിക്കാം. നേരത്തേ സഹായം തേടുന്നത് കുട്ടിയുടെ ആവശ്യങ്ങൾ തിരിച്ചറിയാനും അനുയോജ്യമായ പിന്തുണ നൽകാനും സഹായിക്കും.

Occupational Therapy
സി​ഗരറ്റിനെക്കാൾ ​ഗുരുതരം, വീട്ടിൽ അ​ഗർബത്തി കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓരോ കുട്ടിക്കും അവരുടേതായ വളർച്ചാരീതിയും കഴിവുകളുമുണ്ട്. ചില ബുദ്ധിമുട്ടുകൾ തിരിച്ചറിയാൻ വൈകുന്നത് കുട്ടിയുടെ ദൈനംദിന ജീവിതത്തെ ബാധിച്ചേക്കാം. അതിനാൽ കുട്ടിയുടെ വളർച്ചയിൽ കാണുന്ന സൂചനകൾ അവഗണിക്കാതെ ആവശ്യമായ സമയത്ത് ചികിത്സ തേടേണ്ടത് പ്രധാനമാണ്.

കുട്ടികളെ കൂടുതൽ സ്വതന്ത്രരാക്കാനും ദൈനംദിന പ്രവർത്തനങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ സഹായിക്കാനും ഒക്യുപേഷണൽ തെറാപ്പിക്ക് കഴിയും. ഈ ഒക്യുപേഷണൽ തെറാപ്പി ദിനത്തിൽ, കുട്ടികളുടെ വളർച്ചയിലെ മുന്നറിയിപ്പ് സൂചനകളെക്കുറിച്ച് അവബോധം വളർത്താം. ബുദ്ധിമുട്ടുകൾ നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ സഹായം നൽകുന്നതിലൂടെ ഓരോ കുട്ടിക്കും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനും അവസരമൊരുക്കാം

Dr. Joseph Sunny Kunnacherry
Dr. Joseph Sunny Kunnacherry

കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ സ്ഥാപകനാണ് ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി.

Occupational Therapy
വീട് വൃത്തിയാക്കാൻ നാരങ്ങ മതി, എട്ട് ക്ലീനിങ് ടിപ്പുകൾ
Occupational Therapy
എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ
Occupational Therapy
ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?
Summary

Occupational Therapy Day,Helping Children Build Everyday Skills and Independence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com