സി​ഗരറ്റിനെക്കാൾ ​ഗുരുതരം, വീട്ടിൽ അ​ഗർബത്തി കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സി​ഗരറ്റിന്റെ പുക പോലെ തന്നെ അപകടകാരിയാണ് അഗർബത്തികളിൽ നിന്ന് ഉയരുന്ന പുകയും.
Agarbhatthi
AgarbhatthiPinterest
Updated on: 
1 min read

സു​ഗന്ധം മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ, പല വീടുകളിലും അ​ഗർബത്തി കത്തിച്ചുവയ്ക്കുന്ന ശീലമുണ്ടാകും. എന്നാൽ അ​ഗർബത്തിയുടെ പതിവ് ഉപയോ​ഗം ശ്വാസകോശത്തിന് ​ഗുണകരമായിരിക്കില്ല. അഗർബത്തികൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്സൈഡും മറ്റ് ഘടകങ്ങളും മുറികളിലെ വായുവിനെ മലിനമാകുന്നു.

Agarbhatthi
മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ

സി​ഗരറ്റിന്റെ പുക പോലെ തന്നെ അപകടകാരിയാണ് അഗർബത്തികളിൽ നിന്ന് ഉയരുന്ന പുകയും. ഒരു സി​ഗരറ്റ് വലിക്കുമ്പോൾ ഉണ്ടാകുന്ന അതേ ദോഷഫലമാണ് ഒരു അ​ഗർബത്തിയുടെ പുകയെന്ന് ശ്വാസകോശ രോഗ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അഗർബത്തികളിലെ പുക ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. പ്രത്യേകിച്ച് ആസ്തമയോ ദുർബല ശ്വാസ കോശമോ ഉള്ളവർക്ക്.

Agarbhatthi
ചായയിൽ പാൽ എപ്പോൾ ചേർക്കണം? രുചി കൂടാൻ ഇങ്ങനെ ചെയ്യാം

അടഞ്ഞ മുറികളിലും മറ്റും നിരന്തരമായി അഗർബത്തിയുടെ പുക ശ്വസിക്കുന്നത് ദീർഘകാല ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സിഒപിഡി തുടങ്ങി ചിലപ്പോൾ ശ്വാസ കോശ കാൻസറിന് തന്നെ കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് കൂടുതലും അഗർബത്തികൾ ഉപയോഗിച്ച് വരുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ ഇലക്ട്രിക് ദിയകളും, വിളക്കെണ്ണകളും ഉപയോ​ഗിക്കുന്നതാണ് ഉത്തമം. ആരോ​ഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് അ​ഗർബത്തി ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ലതു പോലെ വായു സഞ്ചാരം ഉള്ള മുറികളിൽ ഫാൻ ഓണാക്കി ജനാലകൾ തുറന്നിട്ട ശേഷം അഗർബത്തി കത്തിക്കുക.

Agarbhatthi
മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ
Agarbhatthi
ചിയ വിത്തുകൾ എങ്ങനെ വീട്ടിൽ വളർത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Agarbhatthi
മുട്ടയേക്കാൾ പ്രോട്ടീൻ അടങ്ങിയ സസ്യാഹാരങ്ങൾ
Summary

Risk factors of Agarbhathi used in home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com