ബാക്കിവരുന്ന ചോറ് കളയല്ലേ; 'ക്രിസ്പി പക്കാവട' മിനിറ്റുകൾക്കുള്ളിൽ ഉണ്ടാകാം, പരീക്ഷിക്കൂ...

കറുമുറാ കടിച്ചു തിന്നാൻ പക്കാവട ഇഷ്ടപ്പെടാത്ത ആരും ഉണ്ടാകില്ല.
leftover rice snacks
A recipe for making a snack using leftover rice, so you don't have to throw it away.ai image
Edited By:
Updated on: 
1 min read

വീട്ടിൽ ബാക്കിവരുന്ന ചോറ് കളയാതെ നമ്മുക്ക് ഒരു ഒരു നാലുമണി പലഹാരം ഉണ്ടാക്കിയാലോ? കറുമുറാ കടിച്ചു തിന്നാൻ പക്കാവട ഇഷ്ടപ്പെടാത്ത ആരും ഉണ്ടാകില്ല. പുറംഭാഗം മൊരിഞ്ഞും അകം മൃദുവായും ഇരിക്കുന്ന പക്കാവട നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. അതും ചോർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ. റെസിപ്പി അറിയാം.

leftover rice snacks
മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ

ആവശ്യമായ ചേരുവകൾ

  • ചോറ് – 1 കപ്പ്

  • കടലമാവ് – അര കപ്പ്

  • സവാള – 1 എണ്ണം

  • പച്ചമുളക് – 2 എണ്ണം

  • ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ

  • മുളകുപൊടി – അര ടീസ്പൂൺ

  • കറിവേപ്പില – ആവശ്യത്തിന്

  • ഉപ്പ് – ആവശ്യത്തിന്

  • എണ്ണ – ആവശ്യത്തിന്

leftover rice snacks
മുറി അലങ്കോലമായി കിടക്കുന്നത് നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?

തയ്യാറാക്കുന്ന വിധം

  1. ആദ്യം ചോറ് ഒരു പാത്രത്തിലിട്ട് കൈകൊണ്ടോ സ്പൂൺ കൊണ്ടോ ചെറുതായി ഉടച്ചെടുക്കുക. ചോറ് മുഴുവനായി പേസ്റ്റ് രൂപത്തിലാക്കേണ്ടതില്ല.

  2. ഇതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർക്കുക.

  3. ശേഷം മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.

leftover rice snacks
ചിയ വിത്തുകൾ എങ്ങനെ വീട്ടിൽ വളർത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

3. ഇതിലേക്ക് കടലമാവ് കുറേശ്ശെയായി ചേർത്ത് കുഴയ്ക്കുക. ചേരുവകളെല്ലാം ഒരുമിച്ച് ചേർന്ന പരുവത്തിലാകണം. ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ചേർക്കാം.

4. ഒരു ചട്ടിയിൽ എണ്ണ ചൂടാക്കുക. തയ്യാറാക്കിയ മിശ്രിതത്തിൽ നിന്ന് ചെറിയ കഷണങ്ങളായി എടുത്ത് എണ്ണയിലിടുക.

5. ഇടത്തരം തീയിൽ തിരിച്ചും മറിച്ചും വറുത്ത് സ്വർണനിറവും മൊരിഞ്ഞ പരുവവും ആകുമ്പോൾ കോരിയെടുക്കാം.

leftover rice snacks
വീട് വൃത്തിയാക്കാൻ നാരങ്ങ മതി, എട്ട് ക്ലീനിങ് ടിപ്പുകൾ

ഇനി നാല് മണി പലഹാരത്തിന് ചോറ് പക്കാവട ട്രൈ ചെയ്യൂ. ശ്രദ്ധിക്കുക, ചോറ് പാകം ചെയ്ത ഉടൻ ഫ്രിഡ്ജിൽ സൂക്ഷിച്ചതും സുരക്ഷിതമായി കൈകാര്യം ചെയ്തതുമായിരിക്കണം. ഏറെ നേരം പുറത്തുവെച്ച ചോറ് ഉപയോഗിക്കരുത്.

leftover rice snacks
എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ
leftover rice snacks
മഞ്ഞളിലെ കുർക്കുമിൻ എന്താണ്? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും?
leftover rice snacks
ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?
Summary

A recipe for making a snack using leftover rice, so you don't have to throw it away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER