'യുവത്വത്തിന് മേൽ വീഴുന്ന അർബുദത്തിന്റെ നിഴൽ': ചെറുപ്പക്കാരിൽ കാൻസർ നിരക്ക് ഉയരുമ്പോൾ യുവതലമുറ അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും പ്രതിരോധ വഴികളും

ചെറുപ്പക്കാരിൽ അർബുദബാധ വർദ്ധിക്കാനുള്ള കാരണങ്ങളും, തിരിച്ചറിയേണ്ട മുന്നറിയിപ്പ് ലക്ഷണങ്ങളും, പ്രതിരോധ മാർഗ്ഗങ്ങളും വിശദമായി പരിശോധിക്കാം.
Cancer  Prevention Tips
Cancer in Young Adults Is on the Rise Warning Signs and Prevention Tips.Pexels
Edited By:
Updated on: 
3 min read

പതിറ്റാണ്ടുകൾക്ക് മുൻപ് വരെ കാൻസർ അഥവാ അർബുദം എന്നത് പ്രധാനമായും പ്രായമായവരെ ബാധിക്കുന്ന ഒരു രോഗമായാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് അർബുദ രോഗികളുടെ കണക്കുകൾ പരിശോധിച്ചാൽ ഞെട്ടിക്കുന്ന ഒരു മാറ്റം ദൃശ്യമാണ്. 20, 30, 40 വയസ്സുകളിലുള്ള ചെറുപ്പക്കാരിൽ കാൻസർ രോഗ നിർണ്ണയം നടത്തുന്ന സംഭവങ്ങൾ വലിയ തോതിൽ വർദ്ധിച്ചു വരുന്നു.

"എനിക്ക് പ്രായം കുറവല്ലേ, എനിക്ക് കാൻസർ വരാൻ സാധ്യതയില്ല" എന്ന തെറ്റായ ധാരണയാണ് പലപ്പോഴും രോഗനിർണ്ണയം വൈകിക്കുന്നത്. ചെറുപ്പക്കാരിൽ അർബുദബാധ വർദ്ധിക്കാനുള്ള കാരണങ്ങളും, തിരിച്ചറിയേണ്ട മുന്നറിയിപ്പ് ലക്ഷണങ്ങളും, പ്രതിരോധ മാർഗ്ഗങ്ങളും വിശദമായി പരിശോധിക്കാം.

Cancer  Prevention Tips
സ്ത്രീകളിലെ പക്ഷാഘാതം: തിരിച്ചറിയാൻ വൈകുന്ന നിശ്ശബ്ദ ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

ഏതെല്ലാം കാൻസറുകളാണ് ചെറുപ്പക്കാരിൽ കൂടുതൽ കാണുന്നത്?

ചെറുപ്പക്കാരിൽ പൊതുവായി കണ്ടുവരുന്ന പ്രധാന അർബുദങ്ങൾ താഴെ പറയുന്നവയാണ്

1. വൻകുടൽ അർബുദം (കോളോറെക്ടൽ കാൻസർ)

മാറിയ ഭക്ഷണരീതികളും വ്യായാമക്കുറവും കാരണം ചെറുപ്പക്കാരിൽ ഏറ്റവും വേഗത്തിൽ വർദ്ധിച്ചുവരുന്ന അർബുദമാണിത്. വയറ്റിലെ തുടർച്ചയായ അസ്വസ്ഥതകളും മലത്തിലുണ്ടാകുന്ന മാറ്റങ്ങളും സമയത്തിന് തിരിച്ചറിയാത്തതാണ് പലപ്പോഴും രോഗനിർണ്ണയം വൈകിപ്പിക്കുന്നത്.

Cancer  Prevention Tips
കുട്ടികളിൽ ഒക്യുപേഷണൽ തെറാപ്പിയുടെ ആവശ്യകത തിരിച്ചറിയാം: മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ...

2. സ്തനാർബുദം (ബ്രെസ്റ്റ് കാൻസർ)

ചെറുപ്പക്കാരായ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന അർബുദമാണിത്. സ്തന കോശങ്ങളിലെ അസാധാരണ വളർച്ച മൂലം ഉണ്ടാകുന്ന ഈ രോഗം സ്വയം പരിശോധനയിലൂടെയും പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞും കൃത്യസമയത്ത് ചികിത്സിച്ചു ഭേദമാക്കാം.

Cancer  Prevention Tips
സ്ത്രീകളിലെ പക്ഷാഘാതം: തിരിച്ചറിയാൻ വൈകുന്ന നിശ്ശബ്ദ ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

3. തൈറോയ്ഡ് കാൻസർ

കഴുത്തിന്റെ മുൻഭാഗത്തുള്ള തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഈ രോഗം ചെറുപ്പക്കാരായ സ്ത്രീകളിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. കഴുത്തിലെ വേദനയില്ലാത്ത മുഴകൾ, വീക്കം, അടിക്കടിയുണ്ടാകുന്ന ശബ്ദമാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

4. ദഹനവ്യവസ്ഥയെ ബാധിക്കുന്ന കാൻസറുകൾ (ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ കാൻസർ)

ആമാശയത്തെ ബാധിക്കുന്ന അർബുദങ്ങൾക്ക് പ്രധാന കാരണം ജങ്ക് ഫുഡ്, മദ്യപാനം, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ എന്നിവയാണ്. വിട്ടുമാറാത്ത ദഹനക്കേട്, വയറെരിച്ചിൽ, വിശപ്പില്ലായ്മ എന്നിവ ഇതിന്റെ പ്രാഥമിക സൂചനകളാകാം.

Cancer  Prevention Tips
ബാക്കിവരുന്ന ചോറ് കളയല്ലേ; 'ക്രിസ്പി പക്കാവട' മിനിറ്റുകൾക്കുള്ളിൽ ഉണ്ടാകാം, പരീക്ഷിക്കൂ...

5. ഗർഭാശയമുഖ കാൻസർ (സെർവിക്കൽ കാൻസർ)

സ്ത്രീകളുടെ പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുന്ന ഈ കാൻസറിന് പ്രധാന കാരണം എച്ച്.പി.വി വൈറസ് ബാധയാണ്. കൃത്യമായ എച്ച്.പി.വി വാക്സിനേഷനിലൂടെയും പാപ് സ്മിയർ പോലുള്ള പതിവ് സ്ക്രീനിംഗ് പരിശോധനകളിലൂടെയും ഇത് ഒരുപരിധി വരെ പ്രതിരോധിക്കാൻ സാധിക്കും.

6.അണ്ഡാശയ കാൻസർ (ഒവേറിയൻ കാൻസർ)

സ്ത്രീകളുടെ പ്രത്യുൽപാദന വ്യവസ്ഥയിലെ അണ്ഡാശയങ്ങളെ ബാധിക്കുന്ന അർബുദമാണിത്. എച്ച്.പി.വി വൈറസുമായി ഇതിന് നേരിട്ട് ബന്ധമില്ലെങ്കിലും പതിവ് വൈദ്യപരിശോധനകളിലൂടെയും ലക്ഷണങ്ങൾ (വയറുവീർക്കൽ, അടിവയറ്റിലെ വേദന തുടങ്ങിയവ) നേരത്തെ തിരിച്ചറിയുന്നതിലൂടെയും ഇത് കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കാൻ സാധിക്കും.

Cancer  Prevention Tips
അടുക്കളയിലെ എണ്ണക്കറ ഇനി തലവേദനയാകില്ല; ഈ ടിപ്സ് പരീക്ഷിക്കൂ

യുവതികളിലെ അണ്ഡാശയ കാൻസർ: അവബോധവും മുൻകരുതലുകളും

യുവതികളിൽ അണ്ഡാശയ കാൻസർ കണ്ടെത്തുന്നത് വലിയൊരു വെല്ലുവിളിയാണ്. പലപ്പോഴും ഗർഭകാല പരിശോധനകളുടെയോ സ്കാനിംഗുകളുടെയോ ഭാഗമായാണ് ഇത് യാദൃശ്ചികമായി തിരിച്ചറിയപ്പെടുന്നത്. ആരംഭഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ, ഭൂരിഭാഗം പേരിലും രോഗം കൂടുതൽ സങ്കീർണ്ണമായ ഘട്ടത്തിലെത്തുമ്പോൾ മാത്രമാണ് നിർണ്ണയിക്കപ്പെടുന്നത്.

Cancer  Prevention Tips
കണ്‍തടത്തില്‍ പല്ല് വളരുന്ന അപൂര്‍വ അവസ്ഥ; എന്താണ് എക്‌റ്റോപിക് ടൂത്ത് ?

അണ്ഡാശയത്തിലെ മുഴകൾ, അല്പം ഭക്ഷണം കഴിക്കുമ്പോഴേക്കും വയറു പെട്ടെന്ന് നിറയുന്ന അവസ്ഥ, വിട്ടുമാറാത്ത ദഹനക്കേട് തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഈ ലക്ഷണങ്ങൾ സാധാരണ ഗർഭകാല അസ്വസ്ഥതകളായോ നിസ്സാര ദഹനപ്രശ്നങ്ങളായോ തെറ്റിദ്ധരിക്കപ്പെട്ട് അവഗണിക്കപ്പെടാൻ സാധ്യതയേറെയാണ്. ലക്ഷണങ്ങൾ കൃത്യസമയത്ത് തിരിച്ചറിയാത്തത് മൂലം രോഗനിർണയം വൈകുകയും തുടക്കത്തിലെ ചികിത്സ ലഭ്യമാകാതെ പോകുകയും ചെയ്യുന്നു.

Cancer  Prevention Tips
ട്രെൻഡിങ്ങായ സ്ട്രോ വാട്ടർ ബോട്ടിൽ ആരോഗ്യത്തിന് ഹാനികരമോ?; ഗ്യാസിനും വയർ വീർക്കലിനും സാധ്യത!

ഈ നിശബ്ദ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ

ജനിതക പശ്ചാത്തലം ഒരു കാരണമാണെങ്കിലും ചെറുപ്പക്കാരിൽ കാൻസർ ബാധ വർദ്ധിക്കുന്നതിന്റെ 90 മുതൽ 95 ശതമാനം അർബുദങ്ങൾക്കും കാരണം മാറിയ ജീവിതശൈലിയും ചുറ്റുപാടുകളുമാണ്. ഇതിന് പിന്നിലെ പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്.

1. അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ

നാരുകൾ വളരെ കുറഞ്ഞതും പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, ട്രാന്സ് ഫാറ്റ് എന്നിവ അടങ്ങിയതുമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം കുടലിലെ നല്ല ബാക്ടീരിയകളെ (മൈക്രോബയോം) നശിപ്പിക്കുകയും ശരീരത്തിനുള്ളിൽ വിട്ടുമാറാത്ത വീക്കത്തിന് കാരണമാകുകയും ചെയ്യുന്നു.

Cancer  Prevention Tips
രണ്ട് നേരം പല്ലു തേച്ചിട്ടും ​വായ്നാറ്റം മാറുന്നില്ലേ? ഇത് ഒരു സൂചനയാകാം

2.ശാരീരിക അധ്വാനമില്ലായ്മയും പൊണ്ണത്തടിയും

ദീർഘനേരം ഇരുന്ന് ജോലി ചെയ്യലും ഡിജിറ്റൽ സ്ക്രീൻ ഉപയോഗവും കാരണം ശരീരത്തിൽ അടിയുന്ന കൊഴുപ്പ് ഇൻസുലിൻ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുകയും കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

3. ലഹരി ഉപയോഗം

പുകവലി, മദ്യപാനം, പുതിയ കാലത്തെ ശീലങ്ങളായ വേപ്പിങ് തുടങ്ങിയ ശീലങ്ങൾ ശരീരത്തിലെ കോശങ്ങളുടെ ഡി.എൻ.എ ഘടനയെ നേരിട്ട് തകരാറിലാക്കുന്നവയാണ്.

Cancer  Prevention Tips
കുളി കഴിഞ്ഞ ഉടൻ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

ചെറുപ്പക്കാരിൽ കാൻസർ ലക്ഷണങ്ങൾ സാധാരണ അസുഖങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിന്നാൽ വിദഗ്ദ്ധ ഓങ്കോളജിസ്റ്റിന്റെ സേവനം തേടേണ്ടതാണ്.

  • മലത്തിലോ മൂത്രത്തിലോ രക്തത്തിന്റെ സാന്നിധ്യം: ഇത് പൈൽസ് ആണെന്ന് തള്ളിക്കളയാതെ കൃത്യമായ പരിശോധന നടത്തണം.

  • വയറ്റിലെ വ്യതിയാനങ്ങൾ: തുടർച്ചയായ മലബന്ധം, വയറിളക്കം, അല്ലെങ്കിൽ വിശപ്പില്ലായ്മ.

  • അകാരണമായ ഭാരക്കുറവും ക്ഷീണവും: വ്യായാമമോ ഭക്ഷണക്രമീകരണമോ ഇല്ലാതെ ഭാരം പെട്ടെന്ന് കുറയുന്നത്.

  • ശരീരത്തിലെ തടിപ്പുകളും മുഴകളും: സ്തനങ്ങളിലോ, കഴുത്തിലോ, കക്ഷത്തിലോ അസാധാരണമായി കാണുന്ന വേദനാജനകമല്ലാത്ത മുഴകൾ.

  • മാറാത്ത ചുമയും ശബ്ദമാറ്റവും.

Cancer  Prevention Tips
ഉറക്കം കെടുത്തുന്ന ദൈനംദിന ശീലങ്ങൾ; അറിയാതെ ചെയ്യുന്ന ഈ അബദ്ധങ്ങൾ ഒഴിവാക്കാം

കാൻസർ സാധ്യത കുറയ്ക്കാൻ ചെറുപ്പക്കാർ ചെയ്യേണ്ടത്

  • പോഷകസമ്പുഷ്ടമായ ആഹാരം: പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കി നാരുകൾ അടങ്ങിയ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തുക.

  • വ്യായാമം ശീലമാക്കുക.

  • ലഹരിവർജ്ജനം: പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുക.

  • വാക്സിനേഷൻ: ഗർഭാശയമുഖ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന എച്ച്.പി.വി വാക്സിൻ, കരൾ കാൻസറിനെ തടയുന്ന ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ എന്നിവ കൃത്യസമയത്ത് സ്വീകരിക്കുക.

  • കുടുംബ ചരിത്രം അറിയുക: കുടുംബത്തിൽ ആർക്കെങ്കിലും ചെറുപ്പത്തിൽ കാൻസർ വന്നിട്ടുണ്ടെങ്കിൽ ജീൻ പരിശോധനയും രോഗ സാധ്യത മുന്നിൽ കണ്ടുള്ള സ്ക്രീനിംഗും നടത്തുക.

Cancer  Prevention Tips
മുട്ടയേക്കാൾ പ്രോട്ടീൻ അടങ്ങിയ സസ്യാഹാരങ്ങൾ

കാൻസർ എന്നത് പ്രായമായവർക്ക് മാത്രം വരുന്ന ഒന്നല്ല എന്ന യാഥാർത്ഥ്യം പുതിയ തലമുറ തിരിച്ചറിയണം. എങ്കിലും ലക്ഷണങ്ങൾ കണ്ടാലുടൻ ഭയക്കേണ്ടതില്ല. തുടക്കത്തിലേ രോഗനിർണ്ണയം നടത്തിയാൽ പൂർണ്ണമായും ഭേദമാക്കാൻ തക്ക സാങ്കേതികവിദ്യകളും ചികിത്സാ രീതികളും ഇന്ന് ഓങ്കോളജി രംഗത്ത് ലഭ്യമാണ്. ശരീരത്തിനുണ്ടാകുന്ന ചെറിയ മാറ്റങ്ങളെപ്പോലും അവഗണിക്കാതെ, കൃത്യസമയത്ത് വിദഗ്ദ്ധ വൈദ്യസഹായം തേടുകയും ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുകയുമാണ് ഇതിനുള്ള ഏറ്റവും മികച്ച പോംവഴി.

Senior Consultant and HOD - Surgical Oncology Aster MIMS Kannur
Dr. Abdulla K. P

ആസ്റ്റർ മിംസ് കണ്ണൂരിലെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ആണ് ഡോ. അബ്ദുള്ള കെ. പി.

Summary

Cancer in Young Adults Is on the Rise Warning Signs and Prevention Tips.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER