കുളി കഴിഞ്ഞ ഉടൻ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

ശരീരഭാരം വര്‍ദ്ധിക്കാനും അമിതവണ്ണത്തിനും ഇത് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Woman eating food
Woman eating foodMeta AI Image
Updated on: 
1 min read

കുളി കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കുന്നത് നല്ല ശീലമാണോ? പലർക്കും വ്യത്യസ്ത ഭക്ഷണ ശീലങ്ങൾ ഉണ്ടാകും. അവയെല്ലാം നമ്മുടെ ആരോഗ്യത്തെ ബാധിക്കാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Woman eating food
മുടി വളരാനും താരൻ അകറ്റാനും കറിവേപ്പില മാസ്ക്, തയ്യാറാക്കേണ്ടത് ഇങ്ങനെ

കുളി കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കുമ്പോള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകാം. കുളി കഴിയുമ്പോള്‍ ആമാശയത്തിന് ചുറ്റുമുള്ള രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതിനാല്‍ ഈ സമയം ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം ശരിയായി നടക്കില്ല.

Woman eating food
എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും എന്നതുകൊണ്ട് ശരിയായ ദഹനം നടക്കില്ലെന്നാണ് ആയുര്‍വേദത്തിലും പറയുന്നത്. അതുകൊണ്ട് കുളി കഴിഞ്ഞും കുളിക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനിടയില്‍ 2-3 മണിക്കൂര്‍ ഇടവേള വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ പതിവ് തുടരുമ്പോള്‍ ശരീരത്തിന് പല ബൂദ്ധിമുട്ടുകളും അനുഭവപ്പെടാന്‍ തുടങ്ങും. ഇതോടൊപ്പം ശരീരഭാരം വര്‍ദ്ധിക്കാനും അമിതവണ്ണത്തിനും ഇത് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പിന്നീട് പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. പതിവ് തിരക്കുകള്‍ക്കിടയില്‍ കുളിയും ഭക്ഷണവും തമ്മില്‍ രണ്ട് മൂന്ന് മണിക്കൂര്‍ ഇടവേളയൊന്നും പറ്റില്ലെന്നാണെങ്കില്‍ തണുത്തവെള്ളം ഒഴുവാക്കി ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു.

Woman eating food
ഉറക്കം കെടുത്തുന്ന ദൈനംദിന ശീലങ്ങൾ; അറിയാതെ ചെയ്യുന്ന ഈ അബദ്ധങ്ങൾ ഒഴിവാക്കാം
Woman eating food
വീട്ടിൽ അനാവശ്യമായി സൂക്ഷിക്കരുതാത്ത 7 കാര്യങ്ങൾ; ഇടം ലാഭിക്കാം, വീട് വൃത്തിയായി സൂക്ഷിക്കാം
Woman eating food
സി​ഗരറ്റിനെക്കാൾ ​ഗുരുതരം, വീട്ടിൽ അ​ഗർബത്തി കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Summary

Is it healthy to eat food just after bath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com