man with heart attack
Heart attackMeta AI Image

ഹൃദയാഘാതം തടയാൻ മുൻകരുതൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അമിതമായ മദ്യപാനവും പുകവലിയും ഉയർന്ന രക്തസമ്മർദം അഥവ ഹൈപ്പർടെൻഷന് കാരണമാകും.
Published on

ഹൃദയാഘാതത്തെ തുടർന്ന് ജീവൻ നഷ്ട‌പ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വർധിച്ചു വരികയാണ്. ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അമിതമായി അടിഞ്ഞുകൂടുന്നതോടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

Summary

ശരീരം വളരെ നേരത്തെ തന്നെ സൂചനകൾ നൽകിയാലും തിരിച്ചറിയാതെ പോകുന്നതാണ് വെല്ലുവിളിയാവുന്നത്. നമ്മുടെ ശരീരത്തിലെ ഓരോ മാറ്റങ്ങളും സൂഷ്മമായി നിരീക്ഷിക്കുക എന്നതാണ് പ്രധാനം. ഹൃദയാഘാതത്തെ തടയാൻ മുൻകരുതൽ പ്രധാനമാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഒഴിവാക്കേണ്ട നാല് ശീലങ്ങള്‍

  • സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക.

  • മദ്യപാനം ഒഴിവാക്കുക.

  • ശീതളപാനീയങ്ങൾ ഒഴിവാക്കുക.

  • ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

അമിതമായ മദ്യപാനവും പുകവലിയും ഉയർന്ന രക്തസമ്മർദം അഥവ ഹൈപ്പർടെൻഷന് കാരണമാകും. ഉയർന്ന രക്തസമ്മർദം ഒരു വ്യക്തിയുടെ ഹൃദയപേശികളിൽ സമ്മർദം ചെലുത്തും, അതിൻ്റെ ഫലമായി ഹൃദയാഘാതം സംഭവിക്കാം.

man with heart attack
ചർമം വരണ്ടു പോകുന്നുണ്ടോ? ഡയറ്റിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങളെ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. ഇവയിൽ അടങ്ങിയ പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അ‌ളവു പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും. ഇത് പ്രമേഹ രോ​ഗികളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത ഇരട്ടിയാണ്.

man with heart attack
'ഹൃദയാഘാതം പോലെ കാൻസർ അടിയന്തര അവസ്ഥയല്ല, ഭയമാണ് ശത്രു'

കൂടാതെ പാസ്‌ത, ബ്രെഡ്‌, സ്‌നാക്, കപ്പ്‌ കേക്കുകൾ തുടങ്ങിയ ശുദ്ധീകരിച്ച മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ കഴിക്കുമ്പോൾ ഇത് ശരീരം പഞ്ചസാരയാക്കി മാറ്റുകയും കൊഴുപ്പിന്റെ രൂപത്തിൽ സംഭരിക്കുകയും ചെയ്യുന്നു. ഇത് വയറിനും ആന്തരികാവയങ്ങൾക്ക് ചുറ്റം കൊഴിപ്പ് അടിഞ്ഞു കൂടാൻ കാരണമാകുന്നു. ഇത് ഹൃദയാരോ​ഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

നെഞ്ചുവേദന, ക്ഷീണം, തലകറക്കം, വിയർപ്പ്, ഓക്കാനം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും വിദഗ്ധര്‍ പറയുന്നു.

Summary

How to prevent heart attack and symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com