ചില വസ്ത്രങ്ങളോട് അലർജി, ടെക്സ്റ്റൈൽ ഡെർമറ്റൈറ്റിസ് സാധാരണമാകുന്നത് എന്തുകൊണ്ട്?

സിന്തറ്റിക് ഫൈബർ മറ്റീരിയലുകളിൽ നിർമ്മിക്കുന്ന തുണിത്തരങ്ങളാണ് കൂടുതൽ പ്രശ്നക്കാർ.
Textile Dermatitis
Textile DermatitisMeta AI Image
Updated on
1 min read

ഘോഷങ്ങളും ആവശ്യങ്ങളും അനുസരിച്ച് ഡ്രെസ് സെലക്ഷനിൽ മാറ്റം വരാം. ലുക്കിന് യോജിക്കുന്ന തരത്തിൽ ഇങ്ങനെ തുണികൾ പലതരം ഉപയോ​ഗിക്കുമ്പോൾ അവ ചർമത്തിന് അനുയോജ്യമാണോ എന്ന് ആരും അത്ര ചിന്തിക്കാറില്ല. മുൻപ് അപൂർവമായിരുന്ന കാണപ്പെട്ടിരുന്ന ടെക്സ്റ്റൈൽ ഡെർമറ്റൈറ്റിസ് എന്ന ചർമരോ​ഗ അവസ്ഥ ഇന്ന് വർധിച്ചു വരുന്നതായി വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

സിന്തറ്റിക് ഫൈബർ മറ്റീരിയലുകളിൽ നിർമ്മിക്കുന്ന തുണിത്തരങ്ങളാണ് കൂടുതൽ പ്രശ്നക്കാർ. ഇവയുടെ പ്രത്യേകത, ഇവ പെട്ടെന്ന് ചൂടുപിടിക്കുകയും വിയർപ്പ് ആ​ഗിരണം ചെയ്യാനുള്ള കഴിവില്ലെന്നതുമാണ്. ഇത് മൂലം ചർമത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, ചുവപ്പ്, തടിപ്പ് എന്നിവയാണ് ടെക്സ്റ്റൈൽ ഡെർമറ്റൈറ്റിസ്.

ഇതിന് പകരം, കോട്ടണോ, ബാംബൂവോ, ലിനനോ തിരഞ്ഞെടുക്കാവുന്നതാണ്. വായുസഞ്ചാരം ഉറപ്പുവരുത്തുന്നവയാണിത്. ഇതിന് വിയര്‍പ്പ് ആഗിരണം ചെയ്യാന്‍ കഴിയും. മാത്രമല്ല കെമിക്കലുകള്‍ കുറവാണ്. പോക്കറ്റ് ഫ്രണ്ട്ലി ആയ പോളിസ്റ്റർ, നൈലോൺ വസ്ത്രങ്ങൾ ചർമത്തിന് പ്രശ്നമുണ്ടാക്കുന്നുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.

Textile Dermatitis
പുതിയ വസ്ത്രങ്ങൾ നേരെ ധരിക്കാറാണോ പതിവ്; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

തുണിത്തരങ്ങളില്‍ പ്രൊസസിങ്ങിനായി ഉപയോഗിക്കുന്ന ഡൈ, റെസിന്‍, കെമിക്കല്‍ ഫിനിഷ് എന്നിവയും പ്രശ്നമാകാറുണ്ട്. അത് ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കാം. തുണി ചുളിയുന്നത് തടയാൻ ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് റെസിന്‍, അസോ, ഡിസ്‌പേഴ്‌സ് ഡൈ, ഇലാസ്റ്റിക് സ്പാന്‍ഡെക്‌സ് എന്നിവയെല്ലാം ചിലർക്ക് അസ്വസ്ഥകൾ ഉണ്ടാക്കാം.

Textile Dermatitis
'റീൽ അല്ല റിയൽ', വിറ്റാമിൻ സി സെറം ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാത്രമല്ല, ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ദേഹത്തുരഞ്ഞ് ചൊറിച്ചിൽ വരുത്താം. ചൊറിച്ചിൽ, ചർമം ചുവന്ന് തടിക്കുക, കുമിളകൾ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ പലരും അണുബാധയെന്ന് തെറ്റിദ്ധരിക്കാറുണ്ട്. കൂടാതെ കടയിൽ നിന്ന് വാങ്ങിയ വസ്ത്രങ്ങൾ നല്ല രീതിയിൽ അലക്കി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോ​ഗിക്കുക. കഴുകാൻ കെമിക്കൽ അധികം അടങ്ങിയ വാഷിങ് പൗഡറുകൾ ഒഴിവാക്കുക.

Summary

How to prevent Textile Dermatitis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com