കയ്യിൽ ടവൽ ഉണ്ടോ? പാട് വരാതെ ബാക്ക്ഹെഡ്സ് കളയാം, സിംപിളായി

അധിക എണ്ണ, മൃതകോശങ്ങള്‍, അഴുക്ക് എന്നിവ ചർമ സുഷിരങ്ങളില്‍ അടിഞ്ഞുകൂടുമ്പോള്‍ അവ പിന്നീട് ഒരു പ്ലേ​ഗ് ആയി രൂപപ്പെടുന്നതാണ് ബ്ലാക്ക്ഹെഡ്സ്
woman drying her face with a white towel
BlackheadsMeta AI Image
Updated on
2 min read

തിടുക്കത്തിൽ പുറത്തു പോകാൻ നിൽക്കുമ്പോഴാകും മുഖത്തെ ബ്ലാക്ക്ഹെഡ്സ് പുറത്തേക്ക് തള്ളി നിൽക്കുന്നത് കണ്ണിൽ പെടുക. സ്ക്രബ് ചെയ്യാനും പീൽ ചെയ്യാനോ സമയം കിട്ടിയില്ലെങ്കിൽ ബ്ലാക്ക്ഹോഡ്സ് കളയാൻ ഒരു ലളിതമായ മാർ​ഗമുണ്ട്. ഇതിനായി വിലകൂടിയ ക്ലേ മാസ്കുകളോ, ദിനചര്യയോ ഒന്നും വേണ്ട. ഒരു ടവർ മാത്രം മതി.

അധിക എണ്ണ (സെബം), മൃതകോശങ്ങള്‍, അഴുക്ക് എന്നിവ ചർമ സുഷിരങ്ങളില്‍ അടിഞ്ഞുകൂടുമ്പോള്‍ അവ പിന്നീട് ഒരു പ്ലേ​ഗ് ആയി രൂപപ്പെടുന്നതാണ് ബ്ലാക്ക്ഹെഡ്സ്. ആ പ്ലഗിന്റെ മുകള്‍ ഭാഗം ഓക്‌സീകരിക്കപ്പെടുകയും കറുപ്പ് നിറമാവുകയും ചെയ്യുന്നു. ഇതാണ് ചര്‍മത്തിലെ ചെറിയ കുത്തുകള്‍ക്ക് കാരണം. മുഖത്തെ എണ്ണമയമുള്ള ഭാഗങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.

സൗമ്യമായ ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം നന്നായി കഴുകി വൃത്തിയാക്കുക. ഇത് മേക്കപ്പ്, സണ്‍സ്‌ക്രീന്‍ എന്നിവ നീക്കം ചെയ്യാൻ സഹായിക്കും. ശേഷം വൃത്തിയുള്ളതും മൃദുവുമായ ഒരു ഫേസ് ടവല്‍ എടുത്ത് ചൂടുവെള്ളത്തില്‍ മുക്കുക. വെള്ളത്തിന് ആവി അനുഭവപ്പെടാന്‍ ആവശ്യമായ ചൂടുണ്ടായിരിക്കണം. എന്നാല്‍ ചര്‍മം പൊള്ളുന്ന അത്ര ചൂട് പാടില്ലതാനും. അധികമുള്ള വെള്ളം പിഴിഞ്ഞു കളഞ്ഞ ശേഷം ഒന്നോ-രണ്ടോ മിനിറ്റ് മുഖത്ത് അമര്‍ത്തി വെക്കുക. ടവല്‍ മുക്കുന്നതിന് മുന്‍പ് വെള്ളത്തില്‍ ഒരു തുള്ളി ടീ ട്രീ ഓയിലോ ലാവെന്‍ഡര്‍ ഓയിലോ വേണമെങ്കില്‍ ചേര്‍ക്കാം.

ശേഷം വെറ്റ് വൈപ്സ് അല്ലെങ്കിൽ നനവുള്ളതും എന്നാല്‍ വെള്ളം ഇല്ലാത്തതുമായ ടവല്‍ കൊണ്ട് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗങ്ങളില്‍ ചെറിയ വൃത്താകൃതിയില്‍ പതുക്കെ ഉരസുക. അമിതമായ സമ്മർദം ഉണ്ടാക്കരുത്. ടവലിന്റെ ഘടന ഒരു മിതമായ എക്‌സ്‌ഫോളിയേറ്റര്‍ പോലെ പ്രവര്‍ത്തിക്കുകയും, മുഖത്തെ മുറിവാക്കാതെ മൃദുവായ ബ്ലാക്ക്ഹെഡ്സും മൃതകോശങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്നു. തുടർന്ന് തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകുക. ഇത് സുഷിരങ്ങൾ അടയാനും ചർമത്തിന്റെ മിനുസം നിലനിർത്താനും സഹായിക്കും. ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും സന്തുലിതമാക്കാനും കട്ടി കുറഞ്ഞ, നോണ്‍-കോമഡോജെനിക് മോയിസ്ചറൈസര്‍ ഉപയോഗിക്കാം. മടിയുള്ളവർക്ക് ചെയ്യാവുന്ന ഒരു സിംപിൾ ടെക്നിക് ആണിത്.

സാധാരണ ആവി പിടിക്കുന്നതും ബ്ലാക്ക്ഹെഡ്സ് ഇളക്കി നീക്കം ചെയ്യാന്‍ സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ മറ്റൊരു മാര്‍​ഗമാണ്. ചൂട് നിങ്ങളുടെ ചർമത്തിലെ സുഷിരങ്ങള്‍ തുറക്കുകയും, അഴുക്ക്, മൃതകോശങ്ങള്‍ എന്നിവയെ പെട്ടെന്ന് നീക്കം ചെയ്യാൻ സഹായിക്കുന്നു.

woman drying her face with a white towel
ഭക്ഷ്യവിഷബാധ യാത്രകളിലെ വില്ലൻ, ചില മുൻകരുതൽ വേണം

കൂടാതെ ഇത് രക്തയോട്ടം വര്‍ധിപ്പിക്കുകയും, ചര്‍മത്തിന് ആരോഗ്യകരമായ തിളക്കം നല്‍കുകയും ചെയ്യുന്നു. ചൊറിച്ചിലിനും പാടുകള്‍ക്കുമുള്ള സാധ്യതയും കുറയ്ക്കുന്നു. മികച്ച ഫലങ്ങള്‍ക്കായി സാധാരണയായി സൗമ്യമായ എക്‌സ്‌ഫോളിയേഷനോ അല്ലെങ്കില്‍ അഴുക്കുകള്‍ പൂര്‍ണ്ണമായി പുറത്തെടുക്കാന്‍ ഒരു ക്ലേ മാസ്‌ക്കോ ഉപയോഗിക്കാറുണ്ട്.

woman drying her face with a white towel
വീട്ടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ക്ലേ മാസ്ക്ക് ഉപയോ​ഗിക്കുന്നത് നല്ലതാണ്. എന്നാൽ അമിതമായി ചെയ്യുന്നത് ചര്‍മത്തിലെ സ്വാഭാവിക എണ്ണകളെ ഇല്ലാതാക്കുകയും കൂടുതല്‍ സെബം ഉത്പാദിപ്പിക്കാന്‍ കാരണമാകുകയും ചെയ്യും. ഇത് കൂടുതല്‍ ബ്ലാക്ക്ഹെഡ്സ് ഉണ്ടാകുന്നതിലേക്ക് നയിക്കും.

Summary

How to remove Blackheads.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com