ട്രെൻഡ് വിടാം, കാലാവസ്ഥ നോക്കി ചെരിപ്പിടാം

ഇന്ത്യയിൽ ട്രെൻഡുകളെക്കാൾ കാലാവസ്ഥയാണ് ചെരുപ്പുകൾ തിരഞ്ഞെടുക്കുന്നതിൽ പ്രധാനം
man with sandals
Foot wearspexels
Updated on
1 min read

ട്രെൻഡ് നോക്കി ചെരുപ്പെടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്. ഇന്ത്യയിൽ ട്രെൻഡുകളെക്കാൾ കാലാവസ്ഥയാണ് ചെരുപ്പുകൾ തിരഞ്ഞെടുക്കുന്നതിൽ പ്രധാനം. പൊടിയും ചെളിയുമൊക്കെ ഉണ്ടാവുമെങ്കിലും ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് എപ്പോഴും തുറന്ന് ചെരുപ്പുകളാണ് അനുയോജ്യം.

ഈ സമയത്ത് തുറന്ന പാദരക്ഷകൾ ധരിക്കുന്നതാണ് നല്ലത്. വിയർപ്പു മൂലം ഉണ്ടാകുന്ന അണുബാധ തടയാൻ ഇത്തരം ചെരുപ്പ് ഇടുന്നതിലൂടെ സാധിക്കും. വായു സഞ്ചാരം ഉണ്ടാകാനും പാദത്തെ തണുത്തതാക്കി നിലനിർത്താനും വിയർപ്പ് അടിഞ്ഞുകൂടുന്നതു തടയാനും തുറന്ന പാദരക്ഷകൾ സഹായിക്കും.

എന്നാൽ തണുപ്പുകാലത്ത് ഷൂ ധരിക്കുന്നതാകും മികച്ചത്. കാലു മൂടിക്കിടക്കുന്ന ചെരിപ്പുകൾ തണുപ്പുകാലത്ത് ധരിക്കാം. കാൽ മൂടുന്ന തരത്തിലുള്ള ഷൂസുകളും ചെരുപ്പും ഉപയോ​ഗിക്കുന്നത് കാലിൽ ചെളി അടിഞ്ഞു കൂടാനും ചർമപ്രശ്നങ്ങൾക്കും അലർജിക്കും കാരണമായേക്കും.

man with sandals
ആര്‍ത്തവ ക്രമക്കേടിന് പിന്നില്‍ ലിപ്സ്റ്റിക്ക്? ലേബൽ ശ്രദ്ധിക്കാം, ഈ രണ്ട് വാക്കുകൾ കണ്ടാൽ ഉപയോ​ഗിക്കരുത്

ഇത് ചിലരിൽ അത്‌ലറ്റ്സ്ഫൂട്ട് എന്ന അവസ്ഥയുണ്ടാക്കും. പാദങ്ങളിലെ ചർമത്തെ ബാധിക്കുന്ന ഒരുതരം ഫംഗൽ അണുബാധയാണിത്. കാല് നന്നായി കഴുകി വൃത്തിയായി സൂക്ഷിക്കുന്നതും അയഞ്ഞ സോക്സ് ധരിക്കുന്നതും ടവലുകൾ പങ്കുവയ്ക്കാതിരിക്കുന്നതും ഇത്തരം അണുബാധകളെ തടയും. തുറന്ന പാദരക്ഷകൾ ധരിക്കുന്നവർ പാദങ്ങൾക്ക് വേണ്ട പരിചരണവും നൽകേണ്ടതുണ്ട്. രാത്രി പാദങ്ങൾ വൃത്തിയായി സൂക്ഷിക്കണം. മോയ്സ്ചറൈസർ പുരട്ടാം.

man with sandals
മഴക്കാലം പ്രമേഹരോ​ഗികൾക്ക് അത്ര സേയ്ഫ് അല്ല, വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം

ആഴ്ചയിൽ ഒരിക്കൽ ഫുട് സ്ക്രബ് ഉപയോഗിക്കാം. നഖങ്ങൾ വെട്ടിവൃത്തിയാക്കുക. ഒപ്പം കൃത്യമായ ഇടവേളകളിൽ പെഡിക്യൂർ ചെയ്യാം. ഇത് പാദങ്ങളെ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും. കാലാവസ്ഥ അനുസരിച്ച് ചർമ സംരക്ഷണം നടത്തുന്നതിനു പുറമെ നമ്മൾ ഇടുന്ന ചെരുപ്പ് കംഫർട്ടബിൾ ആയിരിക്കാൻ ശ്രദ്ധിക്കണം. പാദങ്ങൾക്കും ലിഗമെന്റിനും മുട്ടുകൾക്കും സമ്മർദം കുറയാൻ ഇതു സഹായിക്കും.

Summary

How to select Foot wears according to indian climate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com