സൺപ്രൊട്ടക്ഷൻ ഇല്ലാതെ പുറത്തിറങ്ങാൻ കഴിയില്ല, സൺസ്ക്രീൻ തിരഞ്ഞെടുക്കുന്നതിൽ വേണം കരുതൽ

പരസ്യവാചകങ്ങളിൽ പെട്ട് സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ നിന്നാൽ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
Sunscreen
SunscreenMeta AI Image
Updated on
1 min read

വേനൽക്കാലത്ത് സൺപ്രൊട്ടക്ഷൻ ഇല്ലാതെ പുറത്തിറങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. സൂര്യനിൽ നിന്നുള്ള തീവ്രമായ യുവി രശ്മികൾ ചർമത്തിൽ അപകടങ്ങളുണ്ടാക്കാതെ സംരക്ഷിക്കാൻ സൺസ്ക്രീൻ പുരട്ടേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ പരസ്യവാചകങ്ങളിൽ പെട്ട് സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ നിന്നാൽ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.

സൺസ്ക്രീന്‍ തെരഞ്ഞെടുക്കുമ്പോൾ

  • സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ് തുടങ്ങിയ മിനറൽ ആക്റ്റീവ് ഘടകങ്ങൾ അടങ്ങിയ സൺസ്ക്രീനുകൾ ഉപയോ​ഗിക്കുന്നതാണ് സുരക്ഷിതവും കൂടുതൽ ഫലപ്രദവും. കൂടാതെ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് "റീഫ്-സേഫ്" അല്ലെങ്കിൽ "നോൺ-ടോക്സിക്" എന്ന് ലേബൽ ചെയ്തിരിക്കുന്ന സൺസ്ക്രീനുകൾ ഉപയോഗിക്കുക.

  • പുറത്തിറങ്ങുന്നതിന് 15-20 മിനിറ്റ് മുൻപ് തന്നെ ചർമത്തിൽ സൺസ്ക്രീന്‍ പുരട്ടണം. വിയർക്കുകയോ നനയുകയോ ചെയ്‌താൽ വീണ്ടും സൺസ്ക്രീം പുരട്ടാൻ മടിക്കരുത്.

  • എസ്പിഎഫ് 30ന് മുകളിലുള്ള ബ്രോഡ് സ്പെക്ട്രം, വാട്ടർ റെസിസ്റ്റന്റ് ആയ സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുന്നില്ലെങ്കിൽ പോലും സൺസ്ക്രീൻ പുരട്ടണം.

  • നേരിട്ടു സൂര്യപ്രകാശമേൽക്കുന്ന ഇടങ്ങളിൽ ഏറെ നേരം ജോലി ചെയ്യുന്നവർ രണ്ടു മണിക്കൂര്‍ ഇടവേളയിൽ സൺസ്ക്രീൻ പുരട്ടണം.

  • ഇൻഡോർ ഡെസ്ക്ടോപ് ജോലി ചെയ്യുന്നവർ രാവിലെയും പിന്നീടു നാല് – അഞ്ചു മണിക്കൂർ ഇടവേളയിലും സൺസ്ക്രീൻ പുരട്ടുക. ചർമത്തിന് പിഗ്‌മെന്റേഷൻ പ്രശ്നങ്ങമുള്ളവർ ദിവസത്തിൽ മൂന്നു തവണ സൺസ്ക്രീൻ പുരട്ടണം.

  • സൺസ്ക്രീൻ പുരട്ടുമ്പോഴെല്ലാം മുഖം കഴുകേണ്ട ആവശ്യമില്ല. മേക്കപ് ഒന്നുമില്ലെങ്കിൽ ടിഷ്യു പേപ്പർ കൊണ്ടു മുഖം മൃദുവായി തുടച്ച ശേഷം സൺസ്ക്രീൻ പുരട്ടുക.

Sunscreen
വെയിലേറ്റ് വാടല്ലേ! പുറത്തിറങ്ങും മുൻപ് കരുതേണ്ട കാര്യങ്ങൾ

സൺസ്ക്രീനിന്റെ ​ഗുണങ്ങൾ

  • സൺസ്‌ക്രീൻ സൂര്യതാപം തടയാനും മെലനോമ ഉൾപ്പെടെയുള്ള സ്കിൻ കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

  • സൺസ്‌ക്രീൻ ചർമത്തിന്റെ വാർദ്ധക്യത്തെ തടയുകയും, നേർത്ത വരകളും ചുളിവുകളും കുറയ്ക്കുവാനും സഹായിക്കുന്നു.

  • അണുബാധകളേയും രോഗങ്ങളേയും വർധിപ്പിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ചർമത്തിൽ പ്രവേശിക്കാതെ സൺസ്‌ക്രീൻ സംരക്ഷിക്കുന്നു.

Sunscreen
തോന്നിയപോലെ പുരട്ടിയിട്ടു കാര്യമില്ല, സൺസ്ക്രീൻ അപ്ലൈ ചെയ്യുമ്പോൾ അളവു മുഖ്യം

സൺസ്ക്രീന്‍റെ ചില ദോഷവശങ്ങൾ

  • സൺസ്‌ക്രീനിലെ ചില രാസ ഘടകങ്ങളായ ഓക്സിബെൻസോൺ, ഒക്റ്റിനോക്‌സേറ്റ് എന്നിവ ചില ഹോർമോണുകളെ തകരാറാക്കുവാൻ സാധ്യതയുള്ളവയാണ്.

  • സൺസ്ക്രീനിൽ അടങ്ങിയിരിക്കുന്ന നാനോകണങ്ങളുടെ സ്വാധീനം മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങൾ പലതും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതാണ്.

  • ചില ആളുകൾക്ക് സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ചർമത്തിൽ അലർജി അല്ലെങ്കിൽ കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് അനുഭവിക്കാറുണ്ട്.

Summary

How to select right Sunscreen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com