തൈര് അമിതമായി പുളിച്ചു പോകില്ല, ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം; ചില പൊടിക്കൈകള്‍

തൈര് കൂടുതൽ നാളുകൾ കേടുകൂടാതെ ഇരിക്കാൻ ചില പൊടിക്കൈകളുണ്ട്.
Curd in bowl
CurdPexels
Updated on
1 min read

മിക്കവാറും വീടുകളിലെ ഫ്രിഡ്ജുകളിൽ തൈര് പതിവായിരിക്കും. എന്നാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് തൈര് അമിതമായി പുളിക്കുകയും അതിന്റെ രുചി നഷ്ടമാവുകയും ചെയ്യും. എന്നാൽ തൈര് കൂടുതൽ നാളുകൾ കേടുകൂടാതെ ഇരിക്കാൻ ചില പൊടിക്കൈകളുണ്ട്.

  • വായു കടക്കാത്തയും ഈർപ്പം ഇല്ലാത്തതുമായ പാത്രത്തിൽ വേണം തൈര് സൂക്ഷിക്കാൻ. പാത്രത്തിൽ നിന്ന് തൈര് പുറത്തെടുക്കുമ്പോഴെല്ലാം അതിൻ്റെ അടപ്പ് നന്നായി ഇറുക്കി അടയ്ക്കാൻ ശ്രദ്ധിക്കുക.

  • തൈര് ഫ്രീസ് ചെയ്യുന്നത് അത് കേടാകുന്നത് തടയും. മാത്രമല്ല, സൂക്ഷ്മാണുക്കളുടെ വളർച്ചയെ പ്രതിരോധിച്ച് സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. 1.6 ഡിഗ്രി സെൽഷ്യസ് മുതൽ 4.4 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതെയിരിക്കും.

Curd in bowl
മദ്യപിക്കുമ്പോൾ കഴുത്തു വേദന, 19കാരിയില്‍ അപൂര്‍വ കാൻസർ ലക്ഷണങ്ങൾ
  • ക്രോസ്-കണ്ടാമിനേഷൻ ഹാനികരമായ ബാക്ടീരിയകൾ പടരാൻ കാരണമാകും. മിക്കവാറും ആളുകൾ തൈര് പാക്കിൽ നിന്ന് എടുത്ത് ബാക്കിയുള്ളത് കവറിൽ തന്നെ സൂക്ഷിക്കുകയാണ് ചെയ്യുക. എന്നാൽ അങ്ങനെ ചെയ്യുന്നത് തൈര് പെട്ടെന്ന് മോശമാകാൻ കാരണമാകും. തൈര് ആദ്യം ഒരു പാത്രത്തിലേക്ക് പകർത്തിയ ശേഷം, ആവശ്യമുള്ളത് മാത്രം മറ്റൊരു പാത്രത്തിലേക്ക് കോരിയെടുത്ത ശേഷം ബാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

Curd in bowl
കാശു മുടക്കില്ലാതെ ഫിറ്റ്‌നസ് ഉണ്ടാക്കണം, എഐയോട് എങ്ങനെ ചോദിക്കും!
  • ഫ്രിഡ്ജിനുള്ളിലെ ഏറ്റവും ചൂട് കൂടിയ ഭാഗം അതിൻ്റെ ഡോർ ആയിരിക്കും. ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം, ഡോറാണ് ആദ്യം പുറത്തെ ചൂടുമായി സമ്പർക്കത്തിൽ വരുന്നത്. അതിനാൽ കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ തെെര് ഫ്രിഡ്ജിൻ്റെ ഏറ്റവും താഴത്തെ തട്ടിൽ സൂക്ഷിക്കുന്നതാണ് ഉചിതം.

Summary

Kitchen Hacks: how to store Curd properly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com