ചീരയോ മല്ലിയിലയോ ഇനി വാടില്ല, ദിവസങ്ങളോളം സൂക്ഷിക്കാം

ഇനി ടെൻഷൻ വേണ്ട, ഇലക്കറികളുടെ ഫ്രഷ്നസ് പോകാതെ ആഴ്ചകളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാനുള്ള ടിപ്സ് ഇതാ:
spinach
spinachfile
Updated on
1 min read

വാങ്ങുമ്പോൾ നല്ല ഫ്രഷ് ആയിരിക്കും, എന്നാൽ ഫ്രിഡ്ജിൽ സൂക്ഷിച്ചു ഒരാഴ്ച കഴിയുമ്പോഴേക്കും ചീരയും ഉള്ളിത്തണ്ടും മല്ലിയിലയുമൊക്കെ വാടി തുടങ്ങും. എന്നാൽ ഇനി ടെൻഷൻ വേണ്ട, ഇലക്കറികളുടെ ഫ്രഷ്നസ് പോകാതെ ആഴ്ചകളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാനുള്ള ടിപ്സ് ഇതാ:

ഇലക്കറികൾ പെട്ടെന്ന് നാശമാക്കുന്നത് രണ്ട് കാര്യങ്ങളാണ്

  • ഈർപ്പം; ഇലക്കറികളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് മറ്റ് കീടങ്ങൾ കയറിക്കൂടാനും അവ പെട്ടെന്ന് നശിക്കാനും കാരണമാകും.

  • ജലാംശം നഷ്ടപ്പെടുന്നത്; ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഇവയിൽ അടങ്ങിയ ജലാംശം നഷ്ടപ്പെടുകയും, ഇലകൾ പെട്ടെന്ന് വാടി പോകാനും ഇടയാക്കും.

പേപ്പറിൽ പൊതിഞ്ഞ്

കേടായ ഭാ​ഗങ്ങൾ നുള്ളിക്കളഞ്ഞ ശേഷം അവ ഇലകളിൽ ഈർപ്പം തുണി ഉപയോ​ഗിച്ച് കളയുക. വൃത്തിയുള്ള ഒരു പേപ്പർ ടവലിൽ ഇലകൾ അധികം മുറുക്കമില്ലാതെ പൊതിഞ്ഞു സിപ് ലോക്ക് ബാഗിലോ കണ്ടെയ്നറിലോ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഓരോ നാല്-അഞ്ച് ദിവസം കൂടുമ്പോഴും പേപ്പർ ടവൽ മാറ്റി പുതിയത് വെക്കുന്നത് കൂടുതൽ കാലം സൂക്ഷിക്കാൻ സഹായിക്കും.

spinach
ചോക്ലേറ്റ് അലര്‍ജി യാഥാർഥ്യമാണോ? മാരകമാകുന്നത് എപ്പോൾ

എയർടൈറ്റ് കണ്ടെയ്നര്‍

ഇലകൾ നന്നായി വൃത്തിയാക്കി, കേടായ ഭാഗങ്ങൾ നീക്കം ചെയ്ത ശേഷം, ഒരു എയർടൈറ്റ് കണ്ടെയ്നറിന്‍റെ അടിയിൽ ഒരു പേപ്പർ ടവൽ വിരിച്ച് അതിനു മുകളിൽ ഇലക്കറികൾ നിരത്തുക. ഇലകൾക്ക് മുകളിലായി ഒരു പേപ്പർ ടവൽ കൂടി വെച്ച് കണ്ടെയ്നർ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

spinach
ഇന്ത്യക്കാർ പൊണ്ണത്തടിയന്മാർ ആകുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങൾ

ഐസ് ക്യൂബ് ട്രേ രീതി

ഇലക്കറികൾ വളരെ ചെറുതായി അരിയുക. അല്പം വെള്ളമോ ഒലിവ് ഓയിലോ ചേർത്ത് മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അധികം വെള്ളം ചേർക്കരുത്. ഈ പേസ്റ്റ് ഐസ് ക്യൂബ് ട്രേകളിൽ ഓരോ സ്പൂൺ വീതം നിറയ്ക്കുക. ട്രേ ഫ്രീസറിൽ വെച്ച് കട്ടയാക്കുക. ശേഷം, ഓരോ ക്യൂബും എടുത്ത് ഒരു വലിയ സിപ് ലോക്ക് ഫ്രീസർ ബാഗിലേക്ക് മാറ്റി ഫ്രീസറിൽ സൂക്ഷിക്കുക. ഇത് നേരിട്ട് കറികളിലോ സൂപ്പുകളിലോ ചേര്‍ക്കാം. മല്ലിയില, പുതിനയില, കറിവേപ്പില, ചീര എന്നിവ ഈ രീതിയിൽ സൂക്ഷിക്കാൻ വളരെ നല്ലതാണ്.

Summary

How to store spinach and such leavy vegetables.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com