

രാവിലെ സ്ഥിരമായി വൈകി ഉണരുന്ന ശീലമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എങ്ങനെയാണെന്നല്ലേ, സ്ഥിരമായി വൈകി ഉണരുന്നതിനെ തുടര്‍ന്ന് ശരീരത്തിന് അനിവാര്യമായ ഒരു പോഷകത്തെ നഷ്ടപ്പെടുത്തുന്നുവെന്നതാണ് കാരണം.
വിറ്റാമിന്‍ ഡി, ഇവ 'സണ്‍ഷൈന്‍ വിറ്റാമിന്‍' എന്നും വിശേഷിപ്പിക്കാറുണ്ട്. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. ഇത് ശരീരത്തിലെ കൊഴുപ്പിനെ അലിയിക്കാനും കാത്സ്യത്തിൻറെയും ഫോസ്ഫേറ്റിൻറെയും ആഗിരണം മെച്ചപ്പെടുത്തി, എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കുന്നതിനും നിര്‍ണായകമാണ്. കൂടാതെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതു മുതല്‍ മാനസികാവസ്ഥ സന്തുലിതമാക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ വിറ്റാമിന്‍ ഡി അനിവാര്യമാണ്.
രാവിലെ വൈകി ഉണരുന്നത് പതിവാക്കുന്നതോടെ സൂര്യപ്രകാശം ശരീരത്തിലേല്‍ക്കുന്നത് കുറയുകയും വിറ്റാമിന്‍ ഡിയുടെ അഭാവത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെ ഉള്‍പ്പെടുയുള്ള ആരോഗ്യത്തെ ബാധിക്കുന്നു. വൈകി ഉണരുന്നത് ദോഷകരമല്ലെന്ന് തോന്നിയേക്കാം, എന്നാൽ കാലക്രമേണ അവ സൂര്യപ്രകാശം ഏൽക്കുന്നതും വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക കഴിവിനെയും ബാധിക്കും.
വിറ്റാമിന്‍ ഡിയുടെ കുറവ് നേരിട്ട് വിഷാദരോഗം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് നിരീക്ഷിക്കുന്നത് വിഷാദരോഗം കണ്ടെത്തുന്നതിനും ചികിത്സയുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനും സഹായിച്ചേക്കാമെന്ന് ചൂണ്ടിക്കാണിക്കുന്നു.
ശരീരത്തിന് വിറ്റാമിൻ ഡി ഉൽപാദിപ്പിക്കണമെങ്കിൽ യുവി സൂചിക മൂന്നിൽ കൂടുതലായിരിക്കണം. ഇത് സാധാരണയായി രാവിലെ 10 നും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവിക്കാറ്. വർഷം, ലാറ്റിറ്റൂഡ്, കാലാവസ്ഥ, വായു മലിനീകരണം, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവയെ ആശ്രയിച്ച് യുവി സൂചികയിൽ മാറ്റം വരാം.
സൂര്യപ്രകാശത്തിന് കീഴിൽ നിൽക്കുമ്പോൾ നിഴലിന്റെ വലിപ്പം ശ്രദ്ധിക്കുക. നിങ്ങളുടെ ഉയരത്തെക്കാൾ നിഴൽ ചെറുതാണെങ്കിൽ അതാണ് കൃത്യസമയം. ഈ സമയം യുവിബി രശ്മികൾ ചർമത്തിൽ എത്തുന്നത് വിറ്റാമിൻ ഡി മികച്ച രീതിയിൽ ഉൽപാദിപ്പിക്കാൻ സാധിക്കും.
വിറ്റാമിൻ ഡി അടങ്ങിയ ഫോർട്ടിഫൈഡ് പാല്‍, മുട്ട, കൊഴുപ്പുള്ള മത്സ്യം എന്നിവ ഡയറ്റില്‍ ചേര്‍ക്കുന്നതും, അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം സപ്ലിമെന്‍റുകള്‍ സ്വീകരിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്തും.
മാത്രമല്ല, സ്ഥിരമായ ഉറക്ക-ഉണർവ് ചക്രം ഹോർമോൺ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുകയും ശരീരം സൂര്യപ്രകാശം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates