ചർമം വരണ്ടതാകുന്നു, മുഖത്തിന് വീക്കം; നിസാരമാക്കരുത്, ഹൈപ്പോതൈറോയ്ഡിസം ചർമത്തിലുണ്ടാക്കുന്ന ലക്ഷണങ്ങൾ

ഹൈപ്പോതൈറോയ്ഡിസത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും ചർമത്തിലാണ് പ്രത്യക്ഷപ്പെടുക.
Hypothyroidism symptoms
Hypothyroidism symptomsMeta AI Image
Updated on
1 min read

ലോകത്ത് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ഹോർമോൺ പ്രശ്നമാണ് ഹൈപ്പോതൈറോയ്ഡിസം. ശരീരത്തിലെ തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ (T3, T4) ഉത്പാദിപ്പിക്കാത്ത അവസ്ഥയാണിത്. അമിതക്ഷീണം, ശരീരഭാരം കൂടുക, തണുപ്പ് താങ്ങാനാവാത്ത അവസ്ഥ, മലബന്ധം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

ഹൈപ്പോതൈറോയ്ഡിസത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും ചർമത്തിലാണ് പ്രത്യക്ഷപ്പെടുക. എന്നാൽ ക്രമേണ ദൃശ്യമാകുന്ന ലക്ഷണങ്ങൾ കാലാവസ്ഥയുമായി ബന്ധപ്പെട്ടതും സൗന്ദര്യവർധക വസ്തുക്കൾ മൂലമുള്ള പ്രശ്നമോ ആയി തെറ്റിദ്ധരിക്കപ്പെടാം. ഇത് രോ​ഗനിർണയത്തിനും ചികിത്സ വൈകാനും കാരണമാകുന്നു. പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിലാണ് ഹൈപ്പോതൈയ്റോഡിസം കാണപ്പെടുന്നത്. രക്തപരിശോധനയിലൂടെ (TSH, T3, T4) രോഗനിർണയം നടത്തി കൃത്യമായ മരുന്നുകളിലൂടെ ഇത് നിയന്ത്രിക്കാം.

ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങൾ

വരണ്ട ചർമം

ഹൈപ്പോതൈറോയ്ഡിസത്തിൽ ഡെർമൽ മ്യൂക്കോപോളിസാക്കറൈഡ്സ് മൂലവും വെള്ളത്തിന്റെ അളവ് മൂലവുമാണ് ചർമം വിളറുന്നത്. കൂടാതെ കൈപ്പത്തികളിലും മൂക്കിലും മറ്റും കരോട്ടിന്റെ അളവ് കുറയുന്നതും ചർമം വരളാൻ കാരണമാകുന്നു.

ചർമത്തിൽ മുഴകൾ

ഹൈപ്പോതൈറോയ്ഡിസത്തിൻ്റെ മറ്റൊരു ലക്ഷണമാണ് ചർമത്തിലുണ്ടാകുന്ന ചെറിയ മുഴകളും പാടുകളും. ഇത് പൊതുവെ വേദനയില്ലാത്തതും നിറമില്ലാത്തതുമായിരിക്കും. കൂടാതെ ചർമം കട്ടിയുള്ളതും മെഴുകു പോലെയാവുകയും ചെയ്യുന്നു.

പാടുകൾ

ചർമത്തിൽ, പ്രത്യേകിച്ച് മുഖത്ത് വൃത്താകൃതിയിൽ പിങ്ക് നിറത്തിൽ വീങ്ങിയ പാടുകൾ കാണപ്പെടുന്നത് തൈറോയ്ഡിൻ്റെ കുറവു മൂലമാകാം. ഇവയ്ക്ക് ചൊറിച്ചിലും അനുഭവപ്പെടാം.

Hypothyroidism symptoms
മൂന്നും നാലും മണിക്കൂർ മാത്രം ഉറക്കം, ഉറക്കക്കുറവ് ശരീരത്തെ ബാധിക്കുന്നതെങ്ങനെ

ചൊറിച്ചിൽ

ഹൈപ്പോതൈറോയ്ഡിസം ഉണ്ടെങ്കിൽ ചർമത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാം. തൈറോയ്ഡ് ഹോർമോണിൽ നിന്നും വളർച്ചാ സിഗ്നലുകൾ ഒന്നും ലഭിക്കാത്തതും കാരണമാണ്.

മുഖത്ത് വീക്കം

മുഖത്ത് നീരും വീക്കവും വരാൻ ഹൈപ്പോതൈറോയ്ഡിസം കാരണമാകും. മുഖത്തു നീരും കണ്ണുകൾക്ക് വീക്കവും അനുഭവപ്പെടും. ശരീരത്തിന്റെ ശ്വസനം, ദഹനം, ശരീരതാപനില, ഹൃദയമിടിപ്പിന്റെ നിരക്ക് തുടങ്ങിയ ശരീരത്തിന്റെ പ്രവർത്തനങ്ങളെ തൈറോയ്ഡ് ഹോർമോൺ ആണ് നിയന്ത്രിക്കുന്നത്.

Hypothyroidism symptoms
'പേരുകൾ മറക്കുന്നു, ശ്രദ്ധ കുറയുന്നു'; തലച്ചോറിനും വേണം അൽപം വ്യായാമം

ഇവ കണ്ടാൽ ഉടൻ ഹൈപ്പോതൈറോയ്ഡിസം ആണെന്ന് ഉറപ്പിക്കാനാവില്ല. ഇവയ്ക്കൊപ്പം ക്ഷീണം, ശരീരഭാരം കൂടുക, മലബന്ധം, വിഷാദം, തണുപ്പ് സഹിക്കാൻ പ്രയാസം എന്നിവയും ഉണ്ടെങ്കിൽ അവഗണിക്കരുത്. തൈറോയ്ഡ് ഹോർമോണിന്റെ അളവ് അറിയുന്ന ഒരു ലളിതമായ രക്തപരിശോധനയിലൂടെ രോഗനിർണയം സാധ്യമാകും.

Summary

Hypothyroidism Symptoms in skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com