രാജ്യത്ത് ഒരിക്കൽ പോലും ബിപി പരിശോധിച്ചിട്ടില്ലാത്തത് 30 ശതമാനം ആളുകൾ; അപകടമെന്ന് വിദ​ഗ്ധർ

40 വയസ്സിനു മുകളിലുള്ളവർ വർഷത്തിലൊരിക്കലെങ്കിലും രക്തസമ്മർദ നില പരിശോധിച്ചിരിക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്ത്യയിൽ മുപ്പതു ശതമാനം ആളുകൾ ഒരിക്കൽ പോലും അവരുടെ രക്തസമ്മർദ്ദത്തിന്റെ നില പരിശോധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്‌സ് റിസർച്ച് പുറത്തുവിട്ട് റിപ്പോർട്ടിലാണ് ഇക്കാര്യം വിദശമാക്കുന്നത്. രാജ്യത്ത് കുതിച്ചുയരുന്ന ജീവിതശൈലി രോ​ഗങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന രോ​ഗമാണ് രക്തസമ്മർദ്ദം.

ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതിയുമെല്ലാം രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. കൃത്യമായി പരിശോധിക്കത്തതും രോദ​ഗനിർണയം വൈകുന്നതും ആരോ​ഗ്യം മോശമാക്കും. രാജ്യത്ത് 30 ശതമാനം ആളുകൾ തങ്ങളുടെ രക്തസമ്മർദ്ദ നില ഒരിക്കലും പരിശോധിക്കാത്തതിനെ നിസാരമായി കാണാൻ കഴിയില്ലെന്ന് ​ഗവേഷകർ പറയുന്നു.

40 വയസ്സിനു മുകളിലുള്ളവർ വർഷത്തിലൊരിക്കലെങ്കിലും രക്തസമ്മർദ നില പരിശോധിച്ചിരിക്കണം. അപകടസാധ്യതാവിഭാ​ഗത്തിലല്ലാത്ത 18 വയസ്സിനും 40നും ഇടയിൽ പ്രായമുള്ളവർ ഓരോ മൂന്നു മുതൽ അഞ്ചുവർഷത്തിനിടയിലും പരിശോധിച്ചിരിക്കണമെന്ന് ആ​രോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഹൈപ്പർടെൻഷൻ രോഗികൾ മാസത്തിലൊരിക്കലെങ്കിലും രക്തസമ്മർദത്തിന്റെ നില പരിശോധിക്കണമെന്നും വിദ​ഗ്ധർ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ 34 ശതമാനം ഇന്ത്യക്കാരും രക്തസമ്മർദ്ദം ഉയരുന്നതിന് തൊട്ടുമുമ്പുള്ള അവസ്ഥയിലാണെന്നും പഠനത്തിൽ പറയുന്നു. അതായത് സാധാരണ രക്തസമ്മർദ്ദത്തിനും ഉയർന്ന രക്തസമ്മർദത്തിനും ഇടയിൽ തോത് തുടരുന്നവർ. ഇതു പരിശോധിക്കാതെ പോവുകവഴി രക്തസമ്മർദ്ദം ഉയർന്ന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും ​ഗവേഷകർ പറയുന്നു.

പ്രതീകാത്മക ചിത്രം
വന്ധ്യതയുള്ള പുരുഷന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യത?; പഠനം

പതിനെട്ടിനും അമ്പത്തിനാലിനും ഇടയിൽ പ്രായമുളള 7,43,067 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. അമിതവണ്ണം, പൊണ്ണത്തടി തുടങ്ങിയവ ഉള്ളവരിൽ ഹൈപ്പർടെൻഷൻ കൂടുതലാണെന്ന് കണ്ടെത്തി. ഹൈപ്പർടെൻഷൻ പലപ്പോഴും ഹൃദ്രോ​ഗങ്ങളിലേക്ക് നയിക്കുന്നതിനാൽ കൂടുതൽ കരുതലോടെ സമീപിക്കേണ്ട വിഷയമാണെന്നും ​ഗവേഷകർ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com