ഹസ്തദാനത്തിലൂടെയും രോ​ഗാണുക്കള്‍ എത്തും; കൈകൾ കഴുകേണ്ട ശരിയായ രീതി ഇങ്ങനെ

ഒരേ പ്ലേറ്റിൽ നിന്ന് പലർ വാരിക്കഴിക്കുമ്പോഴും ഹസ്തദാനം ചെയ്യുമ്പോൾ പോലും രോഗാണുക്കളും നമ്മുടെ കൈകളിൽ എത്തുന്നുണ്ട്.
Washing Hands
Washing HandsPexels
Updated on
1 min read

രോഗ്യത്തിലേക്കുള്ള ആദ്യപടിയാണ് ശുചിത്വമുള്ള കൈകള്‍. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ആയിരക്കണക്കിന് അണുക്കള്‍ നമ്മുടെ കൈകളില്‍ പറ്റിപ്പിടിച്ചിരിക്കാനും അവ ഭക്ഷണത്തിലൂടെയോ അല്ലാതെയോ നമ്മുടെ ശരീരത്തില്‍ എത്താനും കാരണമാകും. എന്നാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നന്നായി വൃത്തിയാക്കുന്നതിലൂടെ മാരകമായ രോഗാണുക്കളെ അകറ്റിനിര്‍ത്താന്‍ സാധിക്കും.

രോഗാണുക്കളെ വഹിക്കുന്ന വസ്തുക്കളിലോ സ്ഥലത്തോ സ്പര്‍ശിച്ച ശേഷം അതേ കൈകള്‍ കൊണ്ട് വായിലോ മൂക്കിലോ കണ്ണിലോ സ്പര്‍ശിക്കുന്നത് രോഗാണുക്കള്‍ പകരാന്‍ കാരണമാകും. കമ്പ്യൂട്ടർ കീബോർഡ്, മൗസ്, പേന, പണം തുടങ്ങിയവയിലെല്ലാം രോഗാണുക്കൾ ഉണ്ടാകാം. കൈ വൃത്തിയാക്കാതെ ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ ഒരു പറ്റം അണുക്കളും ഉള്ളിലെത്തുന്നു. ഒരേ പ്ലേറ്റിൽ നിന്ന് പലർ വാരിക്കഴിക്കുമ്പോഴും ഹസ്തദാനം ചെയ്യുമ്പോൾ പോലും സൗഹൃദത്തിനൊപ്പം കുറെയധികം രോഗാണുക്കളും നമ്മുടെ കൈകളിൽ എത്തുന്നുണ്ട്.

കൈകള്‍ ഏതൊക്കെ അവസരത്തിലാണ് കഴുകേണ്ടതെന്ന് പരിശോധിക്കാം

  • ടോയ്‌ലറ്റില്‍ പോയി വരുമ്പോള്‍ കൈകള്‍ സോപ്പിട്ട് കഴുകണം.

  • നാപ്കിന്‍ കൈകാര്യം ചെയ്ത ശേഷം.

  • ഭക്ഷണം തയ്യാറാക്കുന്നതിന് മുന്‍പ്.

  • ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും.

  • വായും മൂക്കും ചീറ്റാനും ചുമക്കാനും ടിഷ്യു അല്ലെങ്കില്‍ തൂവാല ഉപയോഗിച്ച ശേഷം.

  • രോഗികളെ പരിചരിക്കുന്നതിന് മുന്‍പും ശേഷവും.

  • പുകവലിച്ച ശേഷം.

  • മാലിന്യം കൈകാര്യം ചെയ്തശേഷം.

  • മൃഗങ്ങള്‍ കൈകാര്യം ചെയ്ത ശേഷം.

കൈകള്‍ ശരിയായി കഴുകേണ്ട വിധം

  • സോപ്പിട്ട് നന്നായി പതപ്പിച്ച് കൈകള്‍ 20 സെക്കൻ്റ് പരസ്പരം നന്നായി ഉരച്ച് കഴുകുക.

  • വിരലുകൾക്കിടയിലെ ഭാഗവും നഖങ്ങൾക്ക് കീഴിലും വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

  • വള, വാച്ച്, മോതിരം പോലുള്ളവ ഇട്ടുകൊണ്ട് കൈകള്‍ കഴുകുമ്പോള്‍ അവിടെ സൂക്ഷ്മാണുക്കള്‍ പതിഞ്ഞിരിക്കാൻ കാരണമാകും.

Washing Hands
'കുട്ടിക്കാലത്തെ വാക്സിനേഷൻ ഓട്ടിസത്തിന് കാരണമാകും', ശ്രീധർ വെമ്പുവിന്റെ വാദം വിചിത്രമെന്ന് ആരോ​ഗ്യവിദ​ഗ്ധർ
  • കൈകള്‍ കഴുകിയ ശേഷം വൃത്തിയുള്ള ഒരു കോട്ടൻ തുണികൊണ്ട് കൈകള്‍ ഒപ്പിയെടുക്കാം.

  • കൈകഴുകാൻ ടാപ്പിലെ വെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

  • കൈകളിൽ നന്നായി സോപ്പ് പതപ്പിച്ച ശേഷം ചൂടുവെള്ളം ഉപയോഗിച്ചാണ് കഴുകുന്നതെങ്കിൽ കൈകൾ വേഗത്തിൽ അണുവിമുക്തമാകും. ഇത് ലഭ്യമാകാത്ത സാഹചര്യത്തിൽ തണുത്ത വെള്ളവും സോപ്പും ഉപയോഗിക്കാം.​

Washing Hands
പുഴു ഉണ്ടോയെന്ന സംശയം വേണ്ട! നല്ല വഴുതനങ്ങ നോക്കി വാങ്ങാം

സോപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • രാസവസ്തുക്കളടങ്ങിയ ചില സോപ്പുകൾ ചില ആളുകൾക്ക് ചർമത്തിൽ പ്രകോപനങ്ങൾ ഉണ്ടാക്കുന്നത് ശ്രദ്ധിക്കണം.

  • എല്ലാ സോപ്പുകളും ഒരുപോലെ ഫലപ്രദമാണ്. ആന്‍റി ബാക്ടീരിയൽ സോപ്പ് അനാവശ്യമാണ്. അല്ലെങ്കിൽ ലിക്വിഡ് സോപ്പുകൾ ഉപയോഗിക്കാം.

Summary

Importance of Washing Hands

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com