അല്‍ഷിമേഴ്സ് സാധ്യത 50 ശതമാനം വരെ കുറയ്ക്കും, ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട സൂപ്പര്‍ഫുഡ് ഇതാണെന്ന് ഗവേഷകര്‍ | World Alzheimer's Day

മുട്ടയിൽ അടങ്ങിയ കോളിൻ തലച്ചോറിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ്.
World Alzheimer's Day
World Alzheimer's Dayfile
Updated on
1 min read

ക്ഷണങ്ങള്‍ക്കിടയില്‍ ഒരു സൂപ്പര്‍ ഹീറോ പരിവേഷമാണ് മുട്ടയ്ക്ക്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ട ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് പല തരത്തില്‍ ഗുണം ചെയ്യും. എന്നാല്‍ ഇതിനൊക്കെ പുറമെ മുട്ട അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കാനും സഹായിക്കുമത്രേ.

ദിവസവും ബ്രേക്ക്ഫാസ്റ്റിൽ ഒരു മുട്ട ഉൾപ്പെടുത്തുന്നത് കാലക്രമേണ സംഭവിക്കാവുന്ന ഈ വൈജ്ഞാനിക തകര്‍ച്ചയെ മറികടക്കാനും തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെ‌ടുത്താനും സഹായിക്കുമെന്ന് ജേണല്‍ ഓഫ് ന്യൂട്രിഷനില്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ച സമീപകാല പഠനത്തില്‍ പറയുന്നു.

World Alzheimer's Day
പാവയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? പ്രമേഹരോ​ഗികൾക്ക് മികച്ചത്

മുട്ടയിൽ അടങ്ങിയ കോളിൻ തലച്ചോറിന്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ്. ശരീരം സ്വന്തമായി ചെറിയ അളവിൽ കോളിൻ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ഇവ ശരീരത്തിൽ എത്തേണ്ടത്. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതിനൊപ്പം, കോളിൻ വീക്കം കുറയ്ക്കുകയും മാനസികാവസ്ഥയും മാനസികാരോഗ്യവും നിയന്ത്രിക്കുകയും പേശികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കൊഴുപ്പ് രാസവിനിമയത്തെ പോലും സഹായിക്കുകയും ചെയ്യുന്നു.

World Alzheimer's Day
ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ അല്‍ഷിമേഴ്സ് സാധ്യത ഇരട്ടി, ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം

ഏഴ് വര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും മുട്ട കഴിക്കുന്നവരിൽ അൽഷിമേഴ്സ് സാധ്യത 50 ശതമാനമായി കുറഞ്ഞതായി കണ്ടെത്തി. മുട്ട പതിവായി കഴിക്കുന്നത് അൽഷിമേഴ്‌സ് ഡിമെൻഷ്യയ്ക്കും എഡി പാത്തോളജിക്കും സാധ്യത കുറയ്ക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. മുട്ടയില്‍ മാത്രമല്ല, ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മീനുകളിലും ചിക്കന്‍, പാല്‍ ഉല്‍പ്പന്നങ്ങളിലും കോളിന്‍ അടങ്ങിയിട്ടുണ്ട്.

Summary

World Alzheimer's Day: Study reveals that including eggs in daily breakfast reduces the risk of Alzheimer's by 50 percent

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com