

എണ്ണയിൽ വറുത്തു കോരിയ ഫ്രഞ്ച് ഫ്രൈസ് ആണ് ഉരുളക്കിഴങ്ങിന്റെ ജനപ്രിയ വേർഷൻ. തീൻമേശയിൽ ഇങ്ങനെ നീണ്ടു മെലിഞ്ഞ് കിടക്കുന്ന ഉരുളക്കിഴങ്ങുകളുടെ ചരിത്രം തുടങ്ങുന്നത് പത്തോ നൂറോ വർഷങ്ങൾക്ക് മുന്‍പല്ല, ഏതാണ്ട് 8000 വർഷത്തോളം നീണ്ട നിൽക്കുന്ന കഥയാണ് അത്. 1532-ൽ സ്പെയിനിന്റെ അധിനിവേശത്തോടെയാണ് ജന്മസ്ഥലം എന്ന് കരുതപ്പെടുന്ന പെറുവിൽ നിന്ന് ഉരുളക്കിഴങ്ങ് യൂറോപ്പിലേക്ക് എത്തിപ്പെടുന്നത്. രുചിയും ഗുണവും പ്രചരിച്ചതോടെ മറ്റു രാജ്യങ്ങളിലേക്കും ചേക്കേറുകയായിരുന്നു.
ഇപ്പോൾ ഏതാണ്ട് 32 ടണ്ണിലധികമാണ് ആഗോളതലത്തിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത്. ഉരുളക്കിഴങ്ങ് ഉൽപ്പാദനത്തിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. രണ്ടും മൂന്നും സ്ഥാനക്കാരായി യഥാക്രമം ഇന്ത്യയും റഷ്യയും പിന്നാലെയുണ്ട്. 'ബറ്ററ്റ' എന്ന സ്പാനിഷ് പദത്തിൽ നിന്നാണ് 'പൊട്ടറ്റോ' എന്ന വാക്ക് വന്നതെന്നാണ് കരുതപ്പെടുന്നത്. അരി, ഗോതമ്പ്, ചോളം എന്നിവ കഴിഞ്ഞാൽ നാലാം സ്ഥാനത്തുള്ള ഭക്ഷ്യവിള ആണ് ഉരുളക്കിഴങ്ങ്.
ഇതുവരെ ഏകദേശം 7,500 വ്യത്യസ്ത ഇനത്തിലുള്ള ഉരുളക്കിഴങ്ങു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ തന്നെ 1950 എണ്ണവും വനപ്രദേശത്തു കാണപ്പെടുന്നവയാണ്. 8000 വർഷങ്ങൾക്ക് മുൻപ് തെക്കേ അമേരിക്കയിലെ ടിറ്റിക്കാക്ക തടാകത്തിന് സമീപത്തായി ബൊളീവിയ - പെറു അതിർത്തിയിലാണെന്ന് ഉരുളക്കിഴങ്ങ് ആദ്യമായി കൃഷി ചെയ്തതെന്നാണ് കരുതപ്പെടുന്നത്.
ഇന്ന് അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് ദിനം
ഈ വർഷമാണ് ആദ്യമായി അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് ദിനം ആചരിക്കുന്നത്. യുഎന്നിന് കീഴിലുള്ള ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (എഫ്എഒ) കഴിഞ്ഞ വർഷമാണ് അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് ദിനം പ്രഖ്യാപിച്ചത്. ലോകമെമ്പാടും ഉപയോഗിക്കുന്ന പ്രധാന അഞ്ച് ഭക്ഷ്യവസ്തുക്കളിൽ ഒന്നാം സ്ഥാനത്താണ് ഉരുളക്കിഴങ്ങ്. പോഷകമൂല്യത്തിന് പുറമെ ഉരുളക്കിഴങ്ങിൻ്റെ സാമ്പത്തികവും പാരിസ്ഥിതികവും സാംസ്കാരികവുമായ പ്രാധാന്യം ചൂണ്ടികാണിക്കാനാണ് ഈ ദിനം ആചരിക്കാൻ എഫ്‌എഒ തീരുമാനിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പരിമിതമായ സാഹചര്യത്തിൽ കൃഷിചെയ്തെടുക്കാവുന്ന വിള എന്ന നിലയിൽ ഉരുളക്കിഴങ്ങ് പോഷകസമൃദ്ധവും മെച്ചപ്പെട്ട ഉപജീവനമാർഗം വാഗ്ദാനം ചെയ്യുന്നതുമാണ്. എവിടെയും കൃഷി ചെയ്യാമെന്നാണ് ഉരുളക്കിഴങ്ങിനെ മറ്റ് വിളകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. മറ്റ് വിളകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ അളവിലുള്ള ഗ്രീൻഹൗസ് ഗ്യാസ് ഉൽപ്പാദിപ്പിക്കുന്നതിനാൽ ഉരുളക്കിഴങ്ങ് കാലാവസ്ഥാ സൗഹൃദ വിള കൂടിയാണെന്നും യുഎൻ ഔദ്യോഗിക വെബ്സൈറ്റിൽ കുറിച്ചു.
പോഷകസമൃദ്ധം ഉരുളക്കിഴങ്ങ്
വൈറ്റമിൻ സി, ബി6, പൊട്ടാസ്യം, നിയാസിൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. കൂടാതെ നിരവധി പ്രോട്ടീനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റിന്റെയും അന്നജത്തിന്റെയും മികച്ച ഉറവിടമാണ് ഉരുളക്കിഴങ്ങ്. ദഹനം മെച്ചപ്പെടുത്താനും രക്തസമ്മദ്ദം നിയന്ത്രിക്കാനും ശരീരഭാരം കൂട്ടാനും ഉരുളക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
അതേസമയം ഉരുളക്കിഴങ്ങ് റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നത് അതിലെ അന്നജം പഞ്ചസാരയായി മാറാൻ ഇടയാക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാൻ കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates