കറ്റാർവാഴ ജ്യൂസ് പ്രമേഹരോ​ഗികൾ ദിവസവും കുടിക്കുന്നത് നല്ലതാണോ?

കറ്റാർവാഴയുടെ അകത്തെ ജെല്ലും ഇലയുടെ പുറംഭാഗത്തുള്ള ലാറ്റക്സും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
Aleo Vera Juice every day
Aleo Vera Juice every dayPinterest
Updated on
2 min read

റ്റാർവാഴ ജ്യൂസ് ഇന്ന് ആരോഗ്യപാനീയമായി പലരും ഉപയോഗിക്കുന്നുണ്ട്. ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാനും കറ്റാർവാഴ ജ്യൂസ് സഹായിക്കുമെന്ന അവകാശവാദങ്ങൾ സോഷ്യൽമീഡിയയിലടക്കം വ്യാപകമാണ്. എന്നാൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് എല്ലാവർക്കും സുരക്ഷിതമായിരിക്കണമെന്നില്ല.

Aleo Vera Juice every day
വിസ്മയ മോഹൻലാൽ എന്താ ഇങ്ങനെ! തലവെ‍ട്ടിക്കൽ അൽപം കൂടിപ്പോയോ?, വിശദീകരിച്ച് ഡോക്ടർ

കറ്റാർവാഴയുടെ അകത്തെ ജെല്ലും ഇലയുടെ പുറംഭാഗത്തുള്ള ലാറ്റക്സും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കറ്റാർവാഴ യുടെ സുരക്ഷ ഈ വ്യത്യാസം മനസ്സിലാക്കുന്നതിൽ നിന്നാണ് തുടങ്ങുന്നത്.

കറ്റാർവാഴ ജ്യൂസ് ആരോഗ്യകരമാണോ?

ശരിയായ രീതിയിൽ തയ്യാറാക്കിയ purified inner-leaf aloe vera gel അടങ്ങിയ ചില ഉൽപ്പന്നങ്ങൾ ചെറിയ കാലയളവിൽ ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമായിരിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കറ്റാർവാഴ ജ്യൂസിന് പ്രത്യേക ആരോഗ്യഗുണങ്ങളുണ്ടെന്ന് ഉറപ്പിക്കാൻ മതിയായ പഠനങ്ങൾ കുറവാണ്.

Aleo Vera Juice every day
40 കഴിഞ്ഞാൽ സ്ട്രെങ്ത്ത് ട്രെയിനിങ് നിർബന്ധം, തുടക്കക്കാർക്ക് ചെയ്യാവുന്ന വ്യായാമങ്ങൾ

പ്രമേഹമുള്ള ചിലരിൽ കറ്റാർവാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയും HbA1cയും കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് ചെറിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ കറ്റാർവാഴയെ പ്രമേഹചികിത്സയായി ഉപയോഗിക്കാനാകില്ല.

Aleo Vera Juice every day
ആത്മാവിനെ കണ്ടു! ലെന പറയുന്നതിൽ കാര്യമുണ്ടോ? മനഃശാസ്ത്ര വിദ​ഗ്ധന്റെ വിലയിരുത്തൽ

ജെലും ലാറ്റക്സും ഒന്നല്ല

കറ്റാർവാഴ ഇലയുടെ അകത്തുള്ള സുതാര്യമായ ഭാഗമാണ് ജെൽ. ഇലയുടെ പുറംഭാഗത്തിനടുത്തുള്ള മഞ്ഞ നിറത്തിലുള്ള ഭാഗമാണ് ലാറ്റക്സ്. കറ്റാർവാഴ ലാറ്റക്സിൽ അലോയിൻ ഉൾപ്പെടെയുള്ള anthraquinone ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ എത്തുന്നത് വയറുവേദന, അസ്വസ്ഥതകൾ, വയറിളക്കം എന്നിവയ്ക്ക് കാരണമാകാം. അമിതമായ ഉപയോഗം കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾക്കും കാരണമാകാം. അതിനാൽ വീട്ടിൽ കറ്റാർവാഴ ജ്യൂസ് ഉണ്ടാക്കുമ്പോൾ ലാറ്റക്സ് പൂർണ്ണമായും ഒഴിവാക്കിയെന്ന് ഉറപ്പാക്കുക.

കറ്റാർവാഴ ജ്യൂസ് ദഹനത്തിന് നല്ലതാണോ?

കറ്റാർവാഴ ജ്യൂസ് ദഹനം മെച്ചപ്പെടുത്തുമെന്നും മലബന്ധം ഒഴിവാക്കുമെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ ലാറ്റക്സിന് laxative effect ഉള്ളതിനാൽ വയറുവേദനയും വയറിളക്കവും ഉണ്ടാകാം. അതുകൊണ്ട് മലബന്ധം മാറ്റാൻ കറ്റാർവാഴ ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലൊരു പരിഹാരമെന്ന നിലയിൽ കാണേണ്ടതില്ല.

ദിവസവും കറ്റാർവാഴ ജ്യൂസ് കുടിക്കാമോ?

ഡോക്ടറുടെ നിർദേശമില്ലാതെ ദീർഘകാലം ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് ഗുരുതര പ്രശ്നം ഉണ്ടാക്കാം. പ്രത്യേകിച്ച് മുഴുവൻ ഇലയും ഉപയോഗിച്ച്, അതായത് ലാറ്റക്സ് അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

പ്രമേഹമുള്ളവർക്ക് കറ്റാർവാഴ ജ്യൂസ് കുടിക്കാമോ?

ചില ചെറിയ പഠനങ്ങളിൽ കറ്റാർവാഴ ജ്യൂസ് ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രമേഹമരുന്നിനൊപ്പം ഇത് ഉപയോഗിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര അമിതമായി കുറയാനുള്ള സാധ്യതയുണ്ട്. അതിനാൽ പ്രമേഹമുള്ളവർ കറ്റാർവാഴ ജ്യൂസ് പതിവാക്കുന്നതിന് മുമ്പ് ഡോക്ടറോട് ചോദിക്കുന്നതാണ് നല്ലത്.

Aleo Vera Juice every day
ഒരിക്കൽ തൂക്കിയാൽ പിന്നെ തിരിഞ്ഞുനോക്കില്ല, വീട്ടിലെ കർട്ടൻ വൃത്തിയാക്കാൻ ഈസി ടിപ്സ്
Aleo Vera Juice every day
ചിയ വിത്തുകൾ എത്ര നേരം വരെ കുതിർക്കണം
Aleo Vera Juice every day
ദഹനം നന്നാവാൻ ഇടതുവശം ചരിഞ്ഞു കിടക്കണം, പിന്നിലെ ശാസ്ത്രം
Summary

Is Aleovera juice safe everyday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com