കരളിനും പങ്കുണ്ട്, കണ്ണിന് താഴത്തെ കറുപ്പ് ഒരു സൂചനയാണ്

ജനിതകവും ഇതിൽ ഒരു പ്രധാന പങ്ക് വഹിച്ചേക്കാം.
Dark Circles under eyes
Dark Circles under eyesPinterest
Updated on
2 min read

ണ്ണിന് താഴെ പ്രത്യക്ഷപ്പെടുന്ന കറുപ്പ് ഉറക്കക്കുറവു മൂലമാണെന്നാണ് പൊതുവായ ഒരു ധാരണ. എന്നാൽ അതുമാത്രമല്ല, കരൾ തകരാറിലാകുന്നതിന്റെ സൂചനയുമാകാം കണ്ണിന് താഴെയുള്ള ഡാർക്ക് സർക്കിൾ എന്ന് വിദ​ഗ്ധർ പറയുന്നു. കരൾ രോഗങ്ങൾ കാരണം ചർമത്തിൽ പിഗ്മെന്റേഷൻ കൂടാനും കറുപ്പ് വരാനും സാധ്യതയുണ്ട്. കരൾ രോഗമുള്ള ഏകദേശം 20 ശതമാനം ആളുകളിലും ഇത് കാണാറുണ്ട്.

ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നത് കരളായതിനാൽ, മോശ ഭക്ഷണക്രമം, മദ്യപാനം, പുകവലി, ഉറക്കക്കുറവു തുടങ്ങിയ പ്രശ്നങ്ങൾ കരളിന്റെ ആരോ​ഗ്യത്തെ ബാധിക്കാം. ഇത് കരളിന്റെ പ്രവർത്തനം മന്ദ​ഗതിയിലാക്കുകയും ചർമം ക്ഷീണിക്കാനും കാരണമാകും. നിർജ്ജലീകരണം, അലർജി, പ്രായം, ജനിതക കാരണങ്ങൾ, അമിതമായ സ്ക്രീൻ സമയം, മോശം ഭക്ഷണം, പുകവലി, മദ്യപാനം, വിളർച്ച തുടങ്ങിയ പല കാരണങ്ങൾകൊണ്ടും കണ്ണിന് താഴെ കറുപ്പ് പ്രത്യക്ഷപ്പെടാം.

കണ്ണിന് താഴത്തെ കറുപ്പ് കരൾ രോ​ഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എങ്ങനെ തിരിച്ചറിയാം!

കണ്ണിന് താഴത്തെ കറുപ്പ് കൊണ്ട് മാത്രം കരൾ രോ​ഗം സ്ഥിരീകരിക്കാനാകില്ല. മൊത്തത്തിലുള്ള മന്ദത, നീർക്കെട്ട് അല്ലെങ്കിൽ മഞ്ഞ നിറം കലർന്ന ചർമം തുടങ്ങിയ മറ്റ് ലക്ഷണങ്ങളും പരിശോധിക്കണം. ക്ഷീണം, ഉർജ്ജമില്ലായ്മ, നേരിയ ദഹന പ്രശ്നങ്ങൾ എന്നിവയും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ മറ്റ് കാരണങ്ങൾ കൊണ്ടുണ്ടാകുന്ന കണ്ണിന് താഴത്തെ കറുപ്പ്, ഒരു ഭാ​ഗത്ത് മാത്രം കാണുന്നവയും നല്ല ഉറക്കം, ജലാംശം, പരിചരണം എന്നിവയോട് നന്നായി പ്രതികരിക്കുന്നതുമാണ്.

കറുപ്പ് വൃത്തങ്ങൾക്ക് പിന്നിലെ മറ്റ് കാരണങ്ങൾ

ഉറക്കക്കുറവ്, അമിതമായി സ്ക്രീൻ സമയം, ഇടയ്ക്കിടെ കണ്ണുകൾ തിരുമ്മുന്നത് എന്നിവ കണ്ണിന് താഴെയുള്ള കറുപ്പിനുള്ള വളരെ സാധാരണമായ ഘടകങ്ങളാണ്. ജനിതകവും ഇതിൽ ഒരു പ്രധാന പങ്ക് വഹിച്ചേക്കാം. നിർജ്ജലീകരണം, കുറഞ്ഞ ഹീമോഗ്ലോബിൻ അളവ്, സൂര്യപ്രകാശം കുറവ് ഏൽക്കുന്നത്, അലർജികൾ, കുഴിഞ്ഞ കണ്ണുകൾ എന്നിവയും കാരണങ്ങളാകാം.

പ്രായം കൂടുന്തോറും, കണ്ണുകൾക്ക് ചുറ്റുമുള്ള കൊളാജനും കൊഴുപ്പും നഷ്ടപ്പെടുമ്പോൾ ആ ഭാ​ഗം കൂടുതൽ ക്ഷീണിക്കാനും കറുപ്പുണ്ടാകാനും കാരണമാകുന്നു. പുകവലിക്കാരിൽ ഇത് വളരെ നേരത്തെ പ്രത്യക്ഷപ്പെടാം.

Dark Circles under eyes
'എന്റെ മക്കള്‍ക്ക് ഞാന്‍ നെയ്യ് കൊടുക്കാറില്ല, ആരോഗ്യമല്ലേ വലുത്!'; ജനീലിയ

പരിഹാരം

വിറ്റാമിൻ സി, നിയാസിനാമൈഡ്, കോജിക് ആസിഡ് അല്ലെങ്കിൽ കഫീൻ എന്നിവ അടങ്ങിയ ഐ ക്രീമുകൾ പിഗ്മെന്റേഷനുമായി ബന്ധപ്പെട്ട കറുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും തിളക്കം നൽകാനും സഹായിക്കുന്നു. അതിനൊപ്പം ശരിയായ ഉറക്കം, ജലാംശം, സണ്ഡസ്ക്രീൻ ഉപയോ​ഗം, ശരിയായ പരിചരണം, മസാജ്, പതിവായുള്ള സ്ക്രീൻ ബ്രേക്കുകൾ എന്നീ ശീലങ്ങൾ ജീവിതശൈലിയിൽ ഉൾപ്പെടുത്തേണ്ടതും പ്രധാനമാണ്.

Dark Circles under eyes
വിട്ടുമാറാത്ത തലവേദന, എത്ര മരുന്ന് കഴിച്ചിട്ടും കുറയുന്നില്ലേ? കാരണമിതാകാം

ഇവയെല്ലാം പരിശ്രമിച്ചതിന് ശേഷവും കണ്ണിന് താഴെ കറുപ്പ് തുടരുകയാണെങ്കിൽ ആന്തരിക കാരണങ്ങൾ തള്ളിക്കളയരുതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രക്ത പരിശോധനയിലൂടെ കരളിന്റെ പ്രവർത്തനം നിരീക്ഷിക്കണം. ഒന്നിലധികം കാരണങ്ങൾ ഒരുമിച്ച് പരിഹരിക്കുമ്പോഴാണ് കണ്ണിന് താഴെയുള്ള കറുപ്പിനുള്ള ചികിത്സ ഏറ്റവും ഫലപ്രദമാവുകയെന്നും വിദ​ഗ്ധർ പറയുന്നു.

Summary

Stubborn dark circles under your eyes, Why it’s worth checking your liver health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com