Milk and fruit
Milk and fruitMeta AI Image

പാലും പഴങ്ങളും ഒന്നിച്ചു കഴിക്കുന്നത് ആരോ​ഗ്യത്തിന് ഹാനികരം? വൈറലായി കുറിപ്പ്

പാൽ പിരിയുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അത് ദഹനത്തിന് തടസമാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Published on

പാലും പഴങ്ങളും ഒന്നിച്ചു കഴിക്കരുതെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ ചർച്ചകൾ ഇപ്പോൾ സജീവമാണ്. പഴങ്ങളിലെ ആസിഡ് പാലിനെ ദഹിപ്പിക്കാൻ പ്രയാസമുണ്ടാക്കുമെന്നും വയറ്റിൽ പാൽ പിരിയുന്നതിന് കാരണമാകുമെന്നുമാണ് പലരുടെയും ആശങ്ക. എന്നാൽ നമ്മുടെ ദിവസവുമുള്ള ഭക്ഷണക്രമത്തിൽ പാലും പഴങ്ങളും ചേർത്തുള്ള വിഭവങ്ങൾ (മിൽക്ക് ഷേക്ക്, സ്മൂത്തി) സാധാരണമാണ്. ഈ വിഷയത്തിൽ ഫിറ്റ്നസ് കോച്ചായ റാൽസ്റ്റൺ ഡിസൂസ നൽകുന്ന വിശദീകരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പഴങ്ങളിലെ അസിഡിറ്റി കാരണം പാൽ പിരിയുന്നതിനെ ഭയക്കേണ്ടതില്ലെന്ന് റാൽസ്റ്റൺ പറയുന്നു. "നാരങ്ങ നീരോ വിനാഗിരിയോ പാലിൽ ചേർത്താൽ പാലിന്റെ പിഎച്ച് നില താഴുകയും അതിലെ കസീൻ പ്രോട്ടീനുകൾ തമ്മിൽ കൂടിച്ചേർന്ന് പാൽ പിരിയുകയും ചെയ്യുന്നു. ഇത് കാണുമ്പോൾ നമുക്ക് പേടി തോന്നാം. എന്നാൽ നാം പാൽ മാത്രം കുടിച്ചാലും നമ്മുടെ വയറ്റിലെ സ്വാഭാവികമായ ആസിഡുമായി കലരുമ്പോൾ ഈ പ്രക്രിയ നടക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

പഴങ്ങളും പാലും ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ലെന്നാണ് റാൽസ്റ്റണിന്റെ അഭിപ്രായം. പാൽ പിരിയുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അത് ദഹനത്തിന് തടസമാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പഴങ്ങൾക്കൊപ്പം പാൽ കഴിക്കുന്നത് പ്രഭാതഭക്ഷണത്തിലും മറ്റും ഉൾപ്പെടുത്തുന്നത് കൊണ്ട് ദോഷമില്ല.

Milk and fruit
വയറു കമ്പിക്കലോ ​ഗ്യാസോ ഉണ്ടാകില്ല; ദഹനം ശരിയാക്കാൻ ഈന്തപ്പഴം മുതൽ തണ്ണിമത്തൻ വരെ

എങ്കിലും എല്ലാവരുടെയും ദഹനവ്യവസ്ഥ ഒരേപോലെയല്ല. പാലും പഴങ്ങളും ചേർത്തുള്ള സ്മൂത്തികളോ ഷേക്കുകളോ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സിട്രസ് പഴങ്ങൾ (നാരങ്ങ, ഓറഞ്ച് തുടങ്ങിയവ) പാലിനൊപ്പം ചേർക്കുന്നത് ചിലരിൽ വയറിലെ അസ്വസ്ഥതകൾക്ക് കാരണമായേക്കാം.

Milk and fruit
മസ്കാര നീക്കം ചെയ്യാതെയാണോ ഉറങ്ങുന്നത്?

മധുരമുള്ള പഴങ്ങളാണ് (നേന്ത്രപ്പഴം, മാമ്പഴം തുടങ്ങിയവ) പാലിനൊപ്പം ചേർക്കാൻ കൂടുതൽ നല്ലത്. വയറിൽ ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ പതിവായി ഉള്ളവർ പാലും പഴങ്ങളും വേവ്വേറെ കഴിക്കുന്നതാണ് ഉചിതം. പാൽ തിളപ്പിച്ച ശേഷം തണുപ്പിച്ച് മാത്രം പഴങ്ങളുമായി മിക്സ് ചെയ്യാൻ ശ്രദ്ധിക്കുക.

Summary

Can Fruit and Milk mix together, is it a Healthy choice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com