

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ കയറിയ സുന്ദരിയാണ് നടി ഇഷ തൽവാർ. ഇപ്പോഴിതാ തന്റെ സ്കിൻ കെയർ സീക്രട്ട് വെളിപ്പെടുത്തുകയാണ് താരം. ആരോഗ്യകരമായ ചർമത്തിനും തലമുടിക്കും ഒറ്റ രഹസ്യമെയുള്ളൂ, ശുദ്ധമായ വെളിച്ചെണ്ണ. കുളിക്കുന്നതിനു മുൻപ് മുഖത്തും കൈകാലുകളിലും വെളിച്ചെണ്ണ പുരട്ടി നന്നായി മസാജ് ചെയ്യും.
ചെറിയുള്ളിയും കറിവേപ്പിലയും ചേർത്ത് വെളിച്ചെണ്ണ കാച്ചിയാണ് തലയിൽ പുരട്ടുന്നത്. കുളിക്കുന്നതിന് മുൻപ് കാച്ചിയ വെളിച്ചെണ്ണ പുരട്ടി നന്നായി മസാജ് ചെയ്യും. ഇത് മുടിക്ക് മിനുസവും കരുത്തും നൽകും. കഞ്ഞിവെള്ളം ഉപയോഗിച്ച് ഇടയ്ക്കിടെ മുടി കഴുകുന്ന ശീലമുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
സ്കിൻ കെയറിന് ഏറ്റവും മികച്ചത് ആയുർവേദമാണെന്നാണ് ഇഷ പറയുന്നത്. പ്രത്യേക ഡയറ്റ് ഒന്നും തന്നെ പിന്തുടരാറില്ല. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുകയാണ് രീതി. നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കാറുണ്ട്. വ്യായാമം ചെയ്യുന്നത് മുടക്കാറില്ല. മാത്രല്ല, കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കാറുണ്ട്. ഇവ നാലുമാണ് നിർബന്ധമായും പാലിക്കുന്ന ചർമസംരക്ഷണ രീതികൾ.
കഴിഞ്ഞ 10 വർഷമായി യോഗ പരിശീലിക്കുന്നുണ്ട്. യോഗയും കളരിയും ഒരുപരിധിവരെ എന്നെ സഹായിക്കുന്നുണ്ട്. വേഗത്തിൽ വണ്ണം കുറയ്ക്കാമെന്ന മോഹനവാഗ്ദാനത്തിൽ വിശ്വസിക്കരുതെന്നും ഇഷ പറയുന്നു. ക്രാഷ് ഡയറ്റ് എന്ന പേരിൽ ആളുകൾ പലതും പിന്തുടരാറുണ്ട്. വിദഗ്ധ നിർദേശമില്ലാതെ ഇത്തരം കാര്യങ്ങൾക്കു മുതിരാതിരിക്കുക.
ആരോഗ്യത്തിന്റെ കലവറയാണ് കേരളത്തിന്റെ ഭക്ഷണ രീതി. പ്രോട്ടീൻ, വൈറ്റമിൻ, പ്രീ ബയോട്ടിക്സ്, പ്രോ ബയോട്ടിക്സ് തുടങ്ങി ശരീരത്തിനും തലമുടിക്കുമാവശ്യമായ എല്ലാം നമ്മുടെ അടുക്കളകളിൽ തന്നെയുണ്ട്. അതുപേക്ഷിച്ച് ജങ്ക് ഫൂഡിന് പിന്നാലെ പോകേണ്ട ആവശ്യമില്ലെന്നും ഇഷ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates