വയറു നിറയെ കഴിക്കില്ല, ബ്രേക്ക്ഫാസ്റ്റിന് മുട്ടയുടെ വെള്ള; ജോൺ എബ്രഹാമിന്റെ ഫിറ്റ്നസ് രഹസ്യം

തിങ്കളാഴ്ച നെഞ്ചിലെ പേശികൾക്കും, ചൊവ്വാഴ്ച കാലുകൾക്കും, ബുധനാഴ്ച കൈകൾക്കും പ്രാധാന്യം നൽകുന്നു.
john abraham
john abrahamInstragram
Updated on
1 min read

പ്രായം വെറും നമ്പർ മാത്രമാണെന്നും വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ജോൺ എബ്രഹാം. ഡിസംബർ 17-നായിരുന്നു ബോളിവുഡിന്റെ ആക്ഷൻ ഹീറോ ജോൺ എബ്ര​ഹാമിന്റെ 53-ാം പിറന്നാൾ. ചിട്ടയായ ജീവിതശൈലിയും അച്ചടക്കമുള്ള ഡയറ്റും വർക്ക്ഔട്ടുമാണ് അദ്ദേഹത്തിന്റെ ഫിറ്റ്നസ് രഹസ്യമെന്ന് അദ്ദേഹം തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ഭക്ഷണവും അതിന്റെ ക്രമവും വളരെ പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ ശരീരത്തിന്റെ മാറ്റങ്ങളിൽ 60 ശതമാനവും നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ബാക്കി 40 ശതമാനം മാത്രമാണ് വർക്ക്ഔട്ടിന്റെ പങ്കെന്നും അദ്ദേഹം പറയുന്നു. വളരെക്കാലം മുൻപ് തന്നെ ജങ്ക് ഫുഡും മധുരവും ഒഴിവാക്കിയിരുന്നു. എത്ര തിരക്കുണ്ടെങ്കിലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറില്ലെന്നും അ​ദ്ദേഹം പറയുന്നു.

മുട്ടയുടെ വെള്ളയും പഴങ്ങളുമാണ് ബ്രേക്ക്ഫാസ്റ്റിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. അതുപോലെ ഒറ്റയടിക്ക് വയറു നിറയെ കഴിക്കാതെ ദഹനം കൂട്ടാൻ വേണ്ടി കൃത്യമായ ഇടവേളകളിൽ പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങളും കഴിക്കാറുണ്ട്. ആഴ്ചയിൽ ആറ് ദിവസം വർക്ക്ഔട്ട് ചെയ്യാറുണ്ട്. വെറുതെ ജിമ്മിൽ പോയി വിയർക്കുകയല്ല, മറിച്ച് ശരീരത്തിലെ ഓരോ മസിലിനും കൃത്യമായ പ്രാധാന്യം നൽകുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്.

john abraham
പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

തിങ്കളാഴ്ച നെഞ്ചിലെ പേശികൾക്കും, ചൊവ്വാഴ്ച കാലുകൾക്കും, ബുധനാഴ്ച കൈകൾക്കും പ്രാധാന്യം നൽകുന്നു. ആഴ്ചയുടെ രണ്ടാം പകുതിയിൽ പുറംഭാഗം, തോൾ, വയറിലെ മസിലുകൾ എന്നിവയ്ക്കായാണ് സമയം ചെലവഴിക്കുന്നത്. കഠിനമായ വർക്കൗട്ടിന് ശേഷം മസിലുകൾക്ക് റിക്കവറി ലഭിക്കാൻ ഞായറാഴ്ച നിർബന്ധമായും വിശ്രമം നൽകുന്നു.

john abraham
തണുപ്പായതോടെ തുമ്മലും ചീറ്റലും, ജലദോഷം പമ്പ കടക്കാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

ലഹരിയോട് 'നോ'

പുകവലിയോ മദ്യപാന ശീലമോ അദ്ദേഹത്തിനില്ല. അതോടൊപ്പം തന്നെ പേശികളുടെ വളർച്ച ഉറപ്പു വരുത്താനായി രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം അദ്ദേഹം നിർബന്ധമാക്കുന്നു. അമിതമായ ഭാരം ഉയർത്തുന്നതിനേക്കാൾ, ചെയ്യുന്ന ഓരോ വ്യായാമവും എത്രത്തോളം കൃത്യമായി ചെയ്യുന്നു എന്നതിലാണ് കാര്യമെന്ന് ജോൺ ആരാധകരെ എപ്പോഴും ഓർമിപ്പിക്കാറുണ്ട്. പ്രായത്തെ തോൽപ്പിക്കുന്ന ഈ മസിൽ പവർ സ്വന്തമാക്കാൻ കഠിനാധ്വാനവും അല്പം ആത്മനിയന്ത്രണവും മതിയെന്ന് ജോൺ തന്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നു.

Summary

John Abraham Fitness and diet Secrete

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com