മധുരമെടുക്കൂ, ആഘോഷിക്കൂ; ഇന്ന് ലോക ചോക്ലേറ്റ് ദിനം

ചോക്ലേറ്റിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്
Chocolate
ചോക്ലേറ്റ് (Chocolate )Pexels
Updated on
1 min read

മധുരത്തോളം ഒരു മനുഷ്യനെ സന്തോഷിപ്പിക്കാൻ മെറ്റെന്തിനാണ് കഴിയുക? ചോക്ലേറ്റിന് എപ്പോഴും ഒരു സ്നേഹത്തിന്റെ ഭാഷയാണ് ഉണ്ടാവാറുള്ളത്. ലോകമെമ്പാടും ഇന്ന് ചോക്ലേറ്റ് ദിനം കൊണ്ടാടുകയാണ്. എല്ലാ ചോക്ലേറ്റ് പ്രേമികൾക്കും ആഘോഷിക്കാൻ ഒരു ദിവസം. ഇത്രയും ആരാധകരുള്ള മറ്റൊരു മധുര പലഹാരം ഉണ്ടോ എന്ന് പോലും സംശയമാണ്.

സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും പ്രതീകമായാണ് ചോക്ലേറ്റ് കണക്കാക്കപ്പെടുന്നത്. വായിൽ മധുരം നിറയ്ക്കാൻ, മധുരപലഹാരങ്ങളേക്കാൾ ചോക്ലേറ്റ് നൽകാനാണ് ഇപ്പോൾ ആളുകൾക്ക് ഇഷ്ടവും. പിറന്നാൾ സമ്മാനം നൽകുന്നതായാലും, ആളുകളുടെ മുഖം സന്തോഷിപ്പിക്കുന്നതിനായാലും ചോക്ലേറ്റിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. ചോക്ലേറ്റിന് പ്രായമില്ല.

Chocolate
രാവിലത്തെ ഈ ശീലങ്ങൾ ഒഴിവാക്കൂ;കരളിനെ രക്ഷിക്കൂ

ചോക്ലേറ്റ് കഴിക്കുന്നത് ആളുകളെ സന്തോഷിപ്പിക്കുക മാത്രമല്ല, ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. ഒരു ചെറിയ ചോക്ലേറ്റ് കഷണത്തിന് അതിവേഗം മോശം മാനസികാവസ്ഥയെ മെച്ചപ്പെടുത്തുവാനുള്ള കഴിവുണ്ട് .1550 കളില്‍ ആദ്യമായി യൂറോപ്പിലെത്തിയ ചോക്‌ലേറ്റ് മധുരം പിന്നീട് ലോകമെങ്ങും പടര്‍ന്നുപിടിച്ചു. പിന്നീടങ്ങോട്ട് ചോക്ലറ്റ് പ്രണയത്തിന്‍റെ പ്രതീകമായി മാറി. സമ്മാനങ്ങളിലെ സ്ഥിരം കാഴ്ചയായിമാറി.

Chocolate
ചക്കയില്‍ നിന്ന് ജാക്ക, ജാക്കയില്‍ നിന്ന് ജാക്ക്ഫ്രൂട്ട്! ആ കഥ അറിയാമോ?

എന്തുകൊണ്ടാണ് ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്?

കൊക്കോ മരങ്ങളില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ ഫാക്ടറികളിലേക്കെത്തുന്ന ഇവ യൂറോപ്പിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ രുചിയാണ്. അതുകൊണ്ടു തന്നെയാവണം ആദ്യമായി യൂറോപ്പിന്‍റെ മണ്ണിലെത്തിയ മധുരത്തിന്‍റെ വാര്‍ഷികമെന്നോണം 2009 മുതല്‍ ലോക ചോക്‌ലേറ്റ് ദിനം ആഘോഷിക്കുന്നതും. 1550-ൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികത്തെ അനുസ്മരിക്കുന്നതിനാലാണ് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ ജൂലൈ 7 തിരഞ്ഞെടുത്തത്. ചോക്ലേറ്റിന്റെ യഥാർത്ഥ രൂപം സൃഷ്ടിച്ച മെക്സിക്കോയിൽ നിന്നുള്ള ആസ്ടെക് ഗോത്രത്തിന് ആദരവായും ഈ ദിവസം തിരഞ്ഞെടുത്തുവെന്ന് വിശ്വസിക്കപ്പെടുന്നു. 1519-ൽ, ആസ്ടെക് ചക്രവർത്തി സ്പാനിഷ് പര്യവേക്ഷകനായ ഹെർണാൻ കോർട്ടെസിന് Xocolatl എന്ന ചോക്ലേറ്റ് അധിഷ്ഠിത പാനീയം സമ്മാനിച്ചുവത്രേ. അദ്ദേഹമാണ് ഇന്ന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ചോക്ലേറ്റ് എന്ന മധുരത്തെ യൂറോപ്പിന് പരിചയപ്പെടുത്തുന്നത്. 1800-കളിൽ ഖരരൂപത്തിലുള്ള ചോക്ലേറ്റുകളായിരുന്നു ലഭിച്ചിരുന്നത്. ഇവ യൂറോപ്പിലുടനീളം ചോക്ലേറ്റിന്റെ ജനപ്രീതി നേടുകയും ഒടുവിൽ അത് ഇന്ന് നമുക്കറിയാവുന്ന പ്രിയപ്പെട്ട സ്വീറ്റായി മാറുകയും ചെയ്തു.

ചോക്ലേറ്റിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്

1. ചോക്ലേറ്റ് കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കും .

2. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

3. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ചോക്ലേറ്റ് ഗുണം ചെയ്യും .

4. ശരീരഭാരം കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സഹായിക്കുന്നു.

Summary

Every year, July 7 is celebrated as Chocolate Day, a joyous occasion for people with a sweet tooth around the world.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com