'ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന കുട്ടികൾ', ഹോട്ട് സീറ്റിൽ ഇരുന്ന 10 വയസുകാരൻ ഒരു ഉദാഹരണം മാത്രം

ചൈനയിൽ ഒറ്റക്കുട്ടി നയം പ്രാബല്യത്തിൽ ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് 'സിക്സ് പോക്കറ്റ് സിൻഡ്രോം' വലിയ തോതിൽ ഉയർന്നു വരുന്നത്.
child psychology
child psychologyScreenshot
Updated on
2 min read

മിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ജനപ്രിയ ഷോ ആയ 'കോന്‍ ബനേഗ ക്രോര്‍പതി' എന്ന പരിപാടിയിൽ, കഴിഞ്ഞ എപ്പിസോഡില്‍ മത്സരാര്‍ത്ഥിയായി എത്തിയ പത്തു വയസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഓവര്‍ കോണ്‍ഫിഡന്‍സ് കാരണം ഒരു പൈസ പോലും കിട്ടാതെ കുട്ടി വേദി വിടുകയായിരുന്നു. കുട്ടിയുടെ അമിത ആത്മവിശ്വാസവും ബച്ചനോടുള്ള മോശം പെരുമാറ്റവും സോഷ്യൽമീഡിയയയിലടക്കം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇത് 'സിക്സ് പോക്കറ്റ് സിൻഡ്രോം' എന്ന അവസ്ഥയെ കുറിച്ചുള്ള ചർച്ചയ്ക്കും വഴിവെച്ചിരിക്കുകയാണ് ഇപ്പോൾ.

എന്താണ് സിക്സ് പോക്കറ്റ് സിൻഡ്രോം?

ചൈനയിൽ ഒറ്റക്കുട്ടി നയം പ്രാബല്യത്തിൽ ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് 'സിക്സ് പോക്കറ്റ് സിൻഡ്രോം' വലിയ തോതിൽ ഉയർന്നു വരുന്നത്. ലിറ്റിൽ എംപറർ സിൻഡ്രോം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കുടുംബങ്ങളുടെ വലുപ്പം കുറഞ്ഞുവന്നതോടെ, വീട്ടിലെ മുതിർന്നവരുടെ പരിലാളനയും സ്നേഹവും ശ്രദ്ധയുമൊക്കെ ഈ ഒറ്റക്കുട്ടിയിലേക്ക് മാത്രമായി ഒതുങ്ങി. രണ്ട് മാതാപിതാക്കൾ, നാല് മുത്തശ്ശി-മുത്തശ്ശന്മാർ ആറ് പോക്കറ്റുകൾ പോലെ പ്രവർത്തിക്കുകയും ഇവരിൽ നിന്ന് കുട്ടിക്ക് അമിതമായ ലാളനയും സ്നേഹവും ശ്രദ്ധയും പിന്തുണയും അനുകമ്പയും ലഭിക്കുകയും ചെയ്തു.

ചുരുക്കം പറഞ്ഞാൽ കുട്ടികളെ വീട്ടിലെ മുതിർന്നവർ ലാളിച്ചു വഷളാക്കി. അമിതമായ വാത്സല്യവും സ്നേഹവും കുട്ടികളെ വിമർശനങ്ങൾ നേരിടാൻ കഴിയാത്തവരും പരാജയം അം​ഗീകരിക്കാൻ കഴിയാത്തവരും പങ്കിടൽ സ്വഭാവം ഇല്ലാത്തവരുമാക്കുന്നു. മാത്രമല്ല അവന് അതിരുകളോ ഉത്തരവാദിത്തങ്ങളെ ഇല്ലാതെ വരുന്നു. ഒരു രക്ഷിതാവും കുട്ടിക്ക് കത്തിയോ തീയോ കളിക്കാൻ കൊടുക്കില്ല. അതുപോലെ തന്നെ അനിയന്ത്രിതമായ നിശ്ചയദാർഢ്യവും ദോഷകരമാണ്. വാത്സല്യവും ശ്രദ്ധയും അത്യാവശ്യമാണ്. എന്നാൽ ഉത്തരവാദിത്തം, സഹാനുഭൂതി, സ്വയം നിയന്ത്രണം എന്നിവ പഠിപ്പിക്കുന്നത് കുട്ടികളെ സ്വതന്ത്രരും സമർത്ഥരുമായി വളരാൻ സഹായിക്കുന്നു.

ഇനി പരിപാടിയിലേക്ക് തിരിച്ചുവരാം, ബച്ചന് മുന്നില്‍ ഹോട്ട് സീറ്റിലെത്തിയ കുട്ടി അമിത ആത്മവിശ്വാസത്തിലാണ് ബച്ചന്റെ ഓരോ ചോദ്യങ്ങളെയും നേരിട്ടത്. അമിതാഭ് ബച്ചന്‍ പരിപാടിയുടെ നിയമങ്ങള്‍ പറഞ്ഞു കൊടുക്കുമ്പോള്‍, 'എനിക്ക് നിയമങ്ങൾ അറിയാം' എന്ന തടസപ്പെടുത്തൽ ആത്മവിശ്വാസത്തെ മാത്രമല്ല, സാമൂഹിക മാനദണ്ഡങ്ങളുടെ അഭാവത്തെയും പ്രതിഫലിപ്പിച്ചു. ഇത് ഇന്നത്തെ കുട്ടികൾക്കിടയിൽ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ മിടുക്കരും വാചാലരുമായ നിരവധി കുട്ടികൾ, സ്കൂളിൽ ലീഡർഷിപ്പ്, ടീം വർക്ക്, വൈകാരിക നിയന്ത്രണം എന്നിവ പരിഹരിക്കാൻ ബുദ്ധിമുട്ടുന്നു. അത് അവർ മോശം കുട്ടികൾ ആയതു കൊണ്ടല്ല, കുട്ടികളെ ശാക്തീകരിക്കുന്നതിൽ മാതാപിതാക്കൾ അൽപം കൂടി ശ്രദ്ധിക്കണമെന്നതിൻ്റെ സൂചനയാണ്.

child psychology
'എന്നെ പഠിപ്പിക്കാന്‍ വരണ്ട'; ബച്ചനെ വെള്ളം കുടിപ്പിച്ച 'ഷോ ഓഫ്', ഒടുവില്‍ 'വട്ടപ്പൂജ്യം' നേടി പുറത്ത്; ഇപ്പോ നല്ല മനസ്സുഖമെന്ന് സോഷ്യല്‍ മീഡിയ

കുട്ടികളെ ഉത്തരവാദിത്വത്തോടെ വളർത്താം

  • അതിരുകൾ നിശ്ചയിക്കുക: സ്ക്രീൻ സമയം, പോക്കറ്റ് മണി, അധിക സൗകര്യങ്ങൾ എന്നിവ പരിമിതപ്പെടുത്തുക.

  • ഉത്തരവാദിത്തങ്ങൾ നിയോഗിക്കുക: പ്രായത്തിനനുസരിച്ചുള്ള ദൈനംദിന ജോലികൾ കുട്ടികളെ കൊണ്ട് ചെയ്പ്പിക്കുക.

  • സാമൂഹിക ഇടപെടൽ പ്രോത്സാഹിപ്പിക്കുക: കുട്ടികൾ സമപ്രായക്കാരോടൊപ്പമോ ഗ്രൂപ്പ് പ്രവർത്തനങ്ങളിലോ സമയം ചെലവഴിക്കാൻ അനുവദിക്കുക.

child psychology
ഉറക്കത്തിനിടെ പേടി സ്വപ്നങ്ങള്‍, മാനസികാരോഗ്യം തകരാറിലാകുന്നതിന്‍റെ സൂചനയോ?
  • മണി മാനേജ്മെന്റ്: ചെറിയ ചെലവുകളിലോ സമ്പാദ്യ തീരുമാനങ്ങളിലോ കുട്ടികളെ ഉൾപ്പെടുത്തുക.

  • മാതൃകാപരമായ വൈകാരിക നിയന്ത്രണം: നിരാശകളെ ശാന്തമായി കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കുക.

  • പരിശ്രമത്തെ പ്രശംസിക്കുക: പരീക്ഷഫലം വരുമ്പോൾ മാത്രമല്ല, കുട്ടികളുടെ ക്ഷമ, കഠിനാധ്വാനം പോലുള്ള കാര്യങ്ങളെയും അഭിനന്ദിക്കുക.

  • സന്തുലിതമായ രക്ഷാകർതൃത്വം - സ്നേഹവും ഉത്തരവാദിത്തവും കൂട്ടിക്കലർത്തുന്നതായിരിക്കണം രക്ഷാകർതൃത്വം.

Summary

Child psychology: KBC's viral kid and the six-pocket syndrome: A mirror to modern parenting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com