'എന്നെ പഠിപ്പിക്കാന്‍ വരണ്ട'; ബച്ചനെ വെള്ളം കുടിപ്പിച്ച 'ഷോ ഓഫ്', ഒടുവില്‍ 'വട്ടപ്പൂജ്യം' നേടി പുറത്ത്; ഇപ്പോ നല്ല മനസ്സുഖമെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ് സംഭവം.
KBC
KBCവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
2 min read

അമിതാഭ് ബച്ചന്‍ അവതാരകനായ പരിപാടിയാണ് കോന്‍ ബനേഗ ക്രോര്‍പതി. വര്‍ഷങ്ങളായി ഇന്ത്യന്‍ ജീവിതത്തിന്റെ ഭാഗമായി മാറിയ പരിപാടി. കെബിസിയുടെ കഴിഞ്ഞ എപ്പിസോഡില്‍ മത്സരാര്‍ത്ഥിയായി എത്തിയ കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ബച്ചന് മുമ്പില്‍ ഓവര്‍ കോണ്‍ഫിഡന്‍സ് കാണിച്ച് ഒടുവില്‍ പൊട്ടി പാളീസായി പോകുന്ന പയ്യന്‍ വൈറലായി മാറുകയാണ്.

KBC
'എന്താ മോനെ ദിനേശാ...'; ബച്ചന് മുന്നില്‍ 'ലാലേട്ടന്‍ സ്‌റ്റൈലില്‍' മുണ്ട് മടക്കിക്കുത്തി ഋഷഭ് ഷെട്ടി; പീക്ക് ഫാന്‍ ബോയ് മൊമന്റ്!

ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്വദേശിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിഡിയോയിലെ താരം. ബച്ചന് മുന്നില്‍ ഹോട്ട് സീറ്റിലെത്തിയ കുട്ടി അമിത ആത്മവിശ്വാസത്തിലാണ് ബച്ചന്റെ ഓരോ ചോദ്യങ്ങളേയും നേരിടുന്നത്. എന്നാല്‍ ഒടുവില്‍ ഇതേ അമിത ആത്മവിശ്വാസം തന്നെ അവന് തിരിച്ചടിയാകുന്നതാണ് വിഡിയോ. സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ് സംഭവം.

KBC
പ്രണയകഥയുമായി ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; നിര്‍മ്മാണം ഹന്‍സല്‍ മെഹ്ത, സംഗീതം എആര്‍ റഹ്മാന്‍

ഹോട്ട് സീറ്റിലെത്തിയ കുട്ടിയ്ക്ക് ബച്ചന്‍ പരിപാടിയുടെ നിയമങ്ങള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ തനിക്ക് അതൊക്കെ അറിയാം വെറുതെ പറഞ്ഞ് സമയം കളയണ്ടെന്നാണ് പറയുന്നത്. പിന്നാലെ ബച്ചന്‍ ചോദ്യങ്ങളിലേക്ക് കടക്കുന്നു. എന്നാല്‍ ബച്ചന്‍ ഓപ്ഷന്‍ പറയുന്നതിന് മുമ്പ് തന്നെ ഉത്തരം നല്‍കി ലോക്ക് ആക്കാന്‍ പറയുകയാണ് കുട്ടി. മത്സരാര്‍ത്ഥിയുടെ അമിത ആത്മവിശ്വാസവും ഭാവവുമെല്ലാം ബച്ചനേയും അസ്വസ്ഥമാക്കുന്നതായാണ് വിഡിയോയില്‍ കാണുന്നത്.

എന്നാല്‍ നാലാമത്തെ ചോദ്യത്തിലെത്തിയപ്പോള്‍ നേരത്തെ ഓപ്ഷന്‍ വേണ്ടെന്ന് പറഞ്ഞയാള്‍ ഓപ്ഷന്‍ ചോദിച്ചു പോയി. ബച്ചന്‍ ഓപ്ഷന്‍ നല്‍കിയപ്പോള്‍ അമിത ആത്മവിശാസത്തോടെ തന്നെ തെറ്റായ ഉത്തരം ലോക്ക് ചെയ്യാനും പറഞ്ഞു. ബച്ചന്‍ പല തരത്തില്‍ ഉത്തരം തെറ്റാണെന്ന് സൂചന നല്‍കിയെങ്കിലും ഒരു ലോക്കല്ല നാല് ലോക്ക് ചെയ്‌തോളൂവെന്നായിരുന്നു കുട്ടിയുടെ മറുപടി. ഒടുവില്‍ ഉത്തരം തെറ്റി, ഒരു രൂപ പോലും സമ്മാനമായി ലഭിക്കാതെ വിദ്യാര്‍ത്ഥി തോറ്റ് മടങ്ങുകയായിരുന്നു.

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആത്മവിശ്വാസം നല്ലതാണ്, പക്ഷെ അമിതാത്മവിശ്വസം നല്ലതല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം മാത്രമല്ല നല്‍കേണ്ടത് മുതിര്‍ന്നവരെ ബഹുമാനിക്കാനും പഠിപ്പിക്കണമെന്നും ചിലര്‍ പറയുന്നു. തന്റെ മുമ്പിലിരിക്കുന്നത് ആരെന്ന ബോധ്യം പോലും അവനില്ലായിരുന്നു. എന്നാല്‍ വളരെ ക്ഷമയോടേയും ആത്മസംയമനത്തോടെയുമാണ് ബച്ചന്‍ കുട്ടിയെ സമീപിച്ചതെന്നും അത് അഭിനന്ദിക്കണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ മറ്റ് ചിലര്‍ കുട്ടിയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. അവനൊരു കൊച്ചുകുട്ടിയാണ്. ബച്ചന്‍ ആരെന്ന് മനസിലാക്കാനുള്ള പ്രായമൊന്നും ആയിട്ടില്ലെന്നും കുട്ടികളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നത് പോലുള്ള ആക്രമണം അരുതെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നു. സമ്മാനത്തുക പോയാലും ബച്ചന് മുമ്പില്‍ അങ്ങനെ പോയിരിക്കാനുള്ള ആത്മവിശ്വാസമുള്ള അവന്‍ നേരത്തെ തന്നെ വിജയിച്ചവനാണെന്നും ചിലര്‍ പറയുന്നു.

Summary

Overconfident kid from KBC gets viral. Boy losses everything because of his over confidence that made even Amitabh Bachchan discomfortable.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com