

എസിയുടെ ഉപയോഗം വേനൽക്കാലത്ത് പോലും പലരെയും വെള്ളം കുടിക്കുന്നതിൽ നിന്ന് അകറ്റിനിർത്തുന്നു. വെള്ളം കുടി മുടങ്ങുന്നതോടെ നിർജ്ജലീകരണത്തിലേക്കും പിന്നീട് വൃക്കകളുടെ പ്രവർത്തനത്തെയും അത് ബാധിക്കും. നിർജ്ജലീകരണത്തെ തുടർന്ന് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്.
കിഡ്നി സ്റ്റോൺ ഉണ്ടായവർ ഭക്ഷണം തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. കിഡ്നി സ്റ്റോൺ ബാധിതർ പൂർണമായും ഒഴിവാക്കണം എന്നു പറയുന്ന ഭക്ഷണമില്ല. എല്ലാം കഴിക്കാം. പക്ഷെ മിതത്വം പാലിക്കുകയാണ് പ്രധാനമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ബീഫ്, മട്ടന്‍ പോലുള്ള റെഡ് മീറ്റ് കിഡ്നി സ്റ്റോൺ ബാധിതർ ഒഴിവാക്കുന്നതാണ് നല്ലത്. കടല്‍ വിഭവങ്ങള്‍, പരിമിതപ്പെടുത്തണം. അതുപോലെ ഉപ്പിന്റെ അളവിലും ശ്രദ്ധിക്കണം. ഫാസ്റ്റ് ഫുഡ്, പാക്ക് ചെയ്തുവരുന്ന സ്‌നാക്‌സ് പോലുള്ളവയില്‍ ഉപ്പിന്റെ അളവു കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുന്നതാണ് ഉചിതം.
കൂടാതെ ഇവയൊക്കെ ഉയര്‍ന്ന് താപനിലയില്‍ പാകം ചെയ്യുന്നതാണ്. ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുമ്പോള്‍ അവയുടെ പ്രോട്ടീന്റെ അളവില്‍ വ്യത്യാസം വരാം. ഇത് കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പല പഠനങ്ങളും പറയുന്നത്.
ഒരു മണിക്കൂറില്‍ ഒന്നര ഗ്ലാസ് വെള്ളമെങ്കില്‍ നിര്‍ബന്ധമായും കുടിക്കണം. വെള്ളം കുടിക്കുമ്പോള്‍ കൃത്യമായ ഇടവേള ആവശ്യമാണ്. ഒറ്റയടിക്ക് രണ്ട് ലിറ്റര്‍ കുടിക്കുക, പിന്നീട് മൂന്നോ നാലോ മണിക്കൂര്‍ വെള്ളം കുടിക്കാതിരിക്കുക ഇതൊക്കെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates