

അടുക്കളയിൽ പാചകം എളുപ്പമാക്കുന്നതിൽ എയർ ഫ്രയറുകളുടെ പങ്ക് പുതിയ കാലഘട്ടത്തിൽ കൂടിവരികയാണ്. വളരെ കുറച്ച് എണ്ണയിൽ ആരോഗ്യകരമായി, എന്നാൽ രുചികരമായി വിഭവങ്ങൾ അനായാസം തയ്യാറാക്കാൻ എയർ ഫ്രയറുകൾ സഹായിക്കും. എന്നാൽ ഉപയോഗം കൂടുന്തോറും എണ്ണ, ഭക്ഷണാവശിഷ്ടങ്ങൾ, കരിഞ്ഞ പാടുകൾ, ദുർഗന്ധം എന്നിവ എയർ ഫ്രയറിൽ അടിഞ്ഞുകൂടും. ഇത് വൃത്തിയാക്കാതെ ഉപയോഗിച്ചാൽ ഭക്ഷണത്തിന്റെ രുചിയെയും ഗുണനിലവാരത്തെയും ബാധിക്കാം. എയർ ഫ്രയറുകളുടെ പ്രവർത്തനക്ഷമതയും കുറയാം.
ഉപയോഗം കഴിഞ്ഞ ഉടൻ പ്ലഗ് ഊരുക
വൃത്തിയാക്കുന്നതിന് മുമ്പ് എയർ ഫ്രയർ ഓഫ് ചെയ്ത് പ്ലഗ് ഊരുക. പൂർണമായും തണുത്തതിന് ശേഷമേ വൃത്തിയാക്കാൻ തുടങ്ങാവൂ. ചൂടുള്ള നിലയിൽ വെള്ളം ഉപയോഗിക്കുന്നത് ഉപകരണത്തിന് കേടുവരുത്താൻ സാധ്യതയുണ്ട്.
ബാസ്‌ക്കറ്റും ട്രേയും വേർതിരിച്ച് കഴുകുക
എയർ ഫ്രയറിലെ ബാസ്‌ക്കറ്റും ക്രിസ്പർ പ്ലേറ്റും (ട്രേ) പുറത്തെടുത്ത് ഇളംചൂടുള്ള വെള്ളത്തിലും ലിക്വിഡ് ഡിഷ് സോപ്പിലും 10 മുതൽ 15 മിനിറ്റ് വരെ മുക്കിവയ്ക്കുക.
ശേഷം:
മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് കഴുകുക.
മെറ്റൽ സ്ക്രബർ ഉപയോഗിക്കരുത്.
നോൺ-സ്റ്റിക്ക് കോട്ടിംഗിന് കേടുപാടുകൾ വരാതിരിക്കാൻ ശ്രദ്ധിക്കുക.
കരിഞ്ഞ എണ്ണപ്പാടുകൾ ഉണ്ടെങ്കിൽ:
രണ്ട് ടേബിൾസ്പൂൺ ബേക്കിങ് സോഡ ആവശ്യത്തിന് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പാടുള്ള ഭാഗത്ത് പുരട്ടുക. 10–15 മിനിറ്റിന് ശേഷം മൃദുവായ ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകാം.
എയർ ഫ്രയറിന്റെ അകം തുടയ്ക്കുക
ഹീറ്റിങ് എലമെന്റിൽ ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുക.
നനഞ്ഞ മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടയ്ക്കുക.
ആവശ്യമെങ്കിൽ മൃദുവായ ബ്രഷ് ഉപയോഗിക്കാം.
ഹീറ്റിങ് കോയിലിൽ നേരിട്ട് വെള്ളം ഒഴിക്കരുത്.
പുറംഭാഗവും വൃത്തിയാക്കുക
എയർ ഫ്രയറിന്റെ പുറംഭാഗത്ത് പൊടി, എണ്ണ എന്നിവ അടിഞ്ഞുകൂടാം. നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം. പിന്നീട് ഉണങ്ങിയ തുണി ഉപയോഗിച്ച് വീണ്ടും തുടയ്ക്കുക.
ദുർഗന്ധം ഒഴിവാക്കാൻ
ചെറുതായി നാരങ്ങാനീര് ചേർത്ത വെള്ളത്തിൽ നനച്ച തുണി ഉപയോഗിച്ച് അകത്ത് തുടയ്ക്കാം. അല്ലെങ്കിൽ വെള്ളവും വിനാഗിരിയും (1:1) ചേർത്ത മിശ്രിതം ഉപയോഗിച്ച് തുടയ്ക്കാം. വൃത്തിയാക്കിയ ശേഷം ബാസ്‌ക്കറ്റ് തുറന്ന നിലയിൽ ഉണങ്ങാൻ വയ്ക്കാം.
ചില എയർ ഫ്രയർ മോഡലുകളിലെ ബാസ്‌ക്കറ്റും ട്രേയും ഡിഷ്‌വാഷർ-സേഫ് ആയിരിക്കും. എന്നാൽ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ മോഡലിന്റെ മാനുവൽ പരിശോധിക്കുക.
ഓരോ ഉപയോഗത്തിനും ശേഷം: ബാസ്‌ക്കറ്റും ട്രേയും കഴുകുക.
ആഴ്ചയിൽ ഒരിക്കൽ: അകത്തും പുറത്തും മുഴുവൻ വൃത്തിയാക്കുക.
മാസത്തിൽ ഒരിക്കൽ: ഹീറ്റിങ് എലമെന്റും വായുസഞ്ചാര ഭാഗങ്ങളും പരിശോധിച്ച് വൃത്തിയാക്കുക.
മെറ്റൽ സ്ക്രബർ ഉപയോഗിക്കരുത്.
ബ്ലീച്ചോ ശക്തമായ കെമിക്കൽ ക്ലീനറുകളോ ഉപയോഗിക്കരുത്.
ഉപകരണത്തിന്റെ പ്രധാന ഭാഗം വെള്ളത്തിൽ മുക്കരുത്.
ഹീറ്റിങ് എലമെന്റിൽ നേരിട്ട് വെള്ളം ഒഴിക്കരുത്.
നനവുള്ള നിലയിൽ വീണ്ടും ഉപയോഗിക്കരുത്.
ബാസ്‌ക്കറ്റിൽ അമിതമായി ഭക്ഷണം നിറയ്ക്കരുത്.
എണ്ണ അധികമായി ഉപയോഗിക്കാതിരിക്കുക.
ഭക്ഷണാവശിഷ്ടങ്ങൾ ഓരോ ഉപയോഗത്തിനും ശേഷം നീക്കം ചെയ്യുക.
ഉപകരണം പൂർണമായും ഉണങ്ങിയ ശേഷമേ സൂക്ഷിക്കാവൂ.
നിർദേശിക്കുന്ന ക്ലീനിങ് രീതികൾ പാലിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates