മദ്യവും വെള്ളവും മാത്രം കുടിച്ച് തടി കുറച്ചു, ചർച്ചയായി കൊറിയൻ താരത്തിന്റെ വിചിത്ര ഡയറ്റ്

മദ്യവും വെള്ളവും മാത്രം ഉൾപ്പെടുത്തിയ ഡയറ്റിലൂടെയാണ് താൻ ശരീരഭാരം കുറച്ചതെന്നാണ് പാർക്ക് മിൻ യങ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
Korean actress diet
Korean actress dietInstagram
Updated on
1 min read

സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറയ്ക്കുന്നതിന് സെലിബ്രിറ്റികൾ പിന്തുടരുന്ന പല ഡയറ്റുകളും ആരാധകർക്കിടയിൽ വൈറലാകാറുണ്ട്. കീറ്റോ ഡയറ്റ്, പാലിയോ ഡയറ്റ്, ഡാഷ് ഡയറ്റ് എന്നിങ്ങനെ ട്രെൻഡിങ്ങായ പല ഡയറ്റുകളുമുണ്ട്. എന്നാൽ അടുത്തിടെ കൊറിയൻ നടിയായ പാർക്ക് മിൻ യങ് ശരീരഭാരം കുറയ്ക്കുന്നതിന് പിന്തുടർന്ന വിചിത്ര ഡയറ്റ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ശ്രദ്ധ നേടുന്നത്.

മദ്യവും വെള്ളവും മാത്രം ഉൾപ്പെടുത്തിയ ഡയറ്റിലൂടെയാണ് താൻ ശരീരഭാരം കുറച്ചതെന്നാണ് പാർക്ക് മിൻ യങ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. മാരി മൈ ഹസ്ബൻഡ് എന്ന ടെലിവിഷൻ സീരിസിന് വേണ്ടി താരം മുൻപ് 37 കിലോയോളം കുറച്ചിരുന്നുവെന്ന് അവകാശപ്പെടുന്നു. ഏറ്റവും അവസാനം ചെയ്ത സൈറൺസ് കിസ് എന്ന പ്രോജക്ടിന് വേണ്ടി വീണ്ടും ശരീരഭാരം കുറയ്ക്കേണ്ടതായി വന്നുവെന്ന് പാർക്ക് മിൻ യങ് പറയുന്നു.

Korean actress diet
തടി കുറയ്ക്കാൻ ഡയറ്റ് എടുത്തപ്പോൾ മുടി പോയി, കാരണം...

ചിത്രീകരണത്തിനിടെ ദിവസം മൂന്ന് ലിറ്റർ വെള്ളം കുടിക്കുമായിരുന്നുവെന്നും മിൻ യങ് അഭിമുഖത്തിൽ പറഞ്ഞു. സിനിമ ചിത്രീകരണത്തിന് ശേഷം സാധാരണ ഭക്ഷണക്രമത്തിലേക്ക് മടങ്ങിയെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ മേൽനോട്ടമില്ലാതെ സാധാരണക്കാർ ഇത്തരം പരീക്ഷണങ്ങൾ പ്രയോ​ഗിക്കുന്നത് അപകടമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Korean actress diet
'പിത്തദോഷം ബാലൻസ് ചെയ്യാൻ കാപ്പി ഒഴിവാക്കി, രാവിലെ കുതിർത്ത ഉണക്കമുന്തിരിയാണ് കഴിക്കുന്നത്'

മദ്യവും വെള്ളവും മാത്രം കഴിക്കുന്നത് ​ഗുരുതരമായ ശാരീരിക-മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് പോഷകക്കുറവിലേക്ക് നയിക്കാം. ശരിയായ പോഷണത്തിന്റെ അഭാവം പേശികൾ നഷ്ടമാകാനും ശരീരം ദുർബലമാക്കാനും ഇടയാക്കും. ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ, കരള്‍ പ്രശ്‌നങ്ങള്‍, കുറഞ്ഞ മെറ്റബോളിക് നിരക്ക്‌, ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയും ഉണ്ടാകാം.

Summary

Alcohol and water diet, korean actress park min young weight loss diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com