'മൂന്ന് മണിക്ക് ചോറ് കഴിക്കുന്നത് ഒരു തെറ്റാണോ?' ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം

ഭക്ഷണം വൈകി കഴിക്കുന്നത് ആരോഗ്യത്തിന് പല പ്രശ്നങ്ങളും ഉണ്ടാക്കും.
VD Satheesan lunch after 3pm
VD Satheesan lunch after 3pmFacebook, Pinterest
Updated on
1 min read

'മൂന്ന് മണിക്ക് ചോറ് കഴിക്കുന്നത് ഒരു തെറ്റാണോ?' കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ ഇക്കാര്യം രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയെങ്കിലും, ഇതിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില ആരോ​ഗ്യസത്യങ്ങളെ മനസ്സിലാക്കാം.

VD Satheesan lunch after 3pm
വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ധൂപനം, കുടുംബത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ

തെറ്റ് സമയമല്ല, ശീലമാണ്!

നമ്മുടെ ശരീരം ഒരു ബയോളജിക്കൽ ക്ലോക്ക് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. ഭക്ഷണം വൈകി കഴിക്കുന്നത് ആരോഗ്യത്തിന് പല പ്രശ്നങ്ങളും ഉണ്ടാക്കും. വല്ലപ്പോഴും തിരക്കോ സമയക്കുറവോ മൂലം മൂന്ന് മണിക്ക് ഉച്ചഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യം തകരാറിലാക്കില്ല. എന്നാൽ ഇതൊരു ശീലമാക്കുമ്പോഴാണ് പ്രശ്നമാകുന്നത്.

VD Satheesan lunch after 3pm
പെർഫ്യൂം കഴുത്തിൽ അടിക്കുന്ന ശീലമുണ്ടോ? ഇപ്പോഴേ നിർത്തിക്കോ, വന്ധ്യത മുതൽ കാൻസറിനു വരെ കാരണമാകുമെന്ന് ഗവേഷക

സമയം തെറ്റിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

രാവിലെ ഭക്ഷണം കഴിച്ചശേഷം ഉച്ചഭക്ഷണം കഴിക്കാൻ മൂന്ന് മണി വരെ കാത്തിരിക്കുന്നത് വിശപ്പ് അതിരൂക്ഷമാകാനും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും നയിക്കും. ഇത് കലോറി വർധിപ്പിക്കുകയും ഭാരം കൂടാൻ ഇടയാക്കുകയും ചെയ്യും. മാത്രമല്ല, ഇത് രക്തത്തിലെ ​ഗ്ലൂക്കോസ് പെട്ടെന്ന് ഉയരാനും ഇൻസുലിൻ പ്രവർത്തനം വർധിക്കാനും കാരണമാകും. ഇത് പ്രമേഹ രോ​ഗികൾക്കും പ്രമേഹ സാധ്യതയുള്ളവർക്കും നല്ലതല്ല.

ദഹനം തകരാറിലാകും

ഏറെ നേരം വിശന്നിരുന്ന് ഒറ്റയടിക്ക് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് വയറുവീർക്കൽ, അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനക്കുറവ് എന്നിവയ്ക്ക് കാരണമാകാം. നമ്മുടെ ശരീരത്തിന് ഒരു സമയക്രമം ഉണ്ട്. എല്ലാ ദിവസവും ഭക്ഷണസമയം മാറിമറിയുകയാണെങ്കിൽ, ശരീരത്തിന്റെ മെറ്റബോളിസം ബാധിക്കാം.

ആരോഗ്യകരമായ ഉച്ചഭക്ഷണ സമയം?

ഉച്ചയ്ക്ക് 12 മുതൽ രണ്ട് മണി വരെയാണ് ഉച്ചഭക്ഷണം കഴിക്കാനുള്ള നല്ല സമയമായി പോഷകവിദ​ഗ്ധർ പറയുന്നത്. ഉച്ചഭക്ഷണം വൈകുമെന്ന് അറിവുണ്ടെങ്കിൽ 11 മണിയോടെയോ 12 മണിയോടെയോ പഴം, നട്സ് പോലുള്ള ചെറിയ സ്നാക്ക് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും.

VD Satheesan lunch after 3pm
കഴിക്കുമ്പോൾ മധുരം ഉണ്ടാകില്ല, 'ഹിഡൻ ഷു​ഗർ' അടങ്ങിയ ഭക്ഷണങ്ങൾ, തിരിച്ചറിയാതെ പോകരുത്
VD Satheesan lunch after 3pm
പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്
VD Satheesan lunch after 3pm
പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്
Summary

Lunch after 3pm, health risk, right time to eat lunch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com