ചുമ മാറുന്നില്ല, ഇടയ്ക്ക് ശ്വാസതടസവും; നിസാരമാക്കരുത്, ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങൾ

ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് രോ​ഗനിർണം നേരത്തെയാകാനും മികച്ച ചികിത്സ ലഭ്യമാക്കാനും സഹായിക്കും.
image of man coughing
Lung Cancer SymptomsMeta AI Image
Updated on
2 min read

​ഗോളതലത്തിൽ ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം പെരുകി വരികയാണ്. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസറും, സ്ത്രീകളിൽ സ്തനാർബുദവും കഴിഞ്ഞാൽ രണ്ടാസ്ഥാനത്താണ് ശ്വാസകോശ അർബുദം. പലപ്പോഴും രോ​ഗനിർണയം വൈകുന്നതാണ് ശ്വാസകോശ അർബുദം ഇത്ര അപകടകാരിയാകുന്നത്.

രോ​ഗനിർണയം എങ്ങനെ

ഏതാണ്ട് 85 ശതമാനം ആളുകളും അവസാന ഘട്ടത്തിലാണ് രോ​ഗനിർണയം നടത്തുന്നത്. ഇത്തരം രോഗികളിൽ 20 ശതമാനത്തോളം പേരേ മാത്രമാണ് ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നത്. അതേസമയം നേരത്തെ രോഗനിർണയം നടത്തിയവരിൽ 70 ശതമാനത്തിലധികം രോഗികളെയും രക്ഷിക്കാൻ കഴിയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് രോ​ഗനിർണം നേരത്തെയാകാനും മികച്ച ചികിത്സ ലഭ്യമാക്കാനും സഹായിക്കും.

സ്ഥിരമായി പുകവലിക്കുന്നവരിലും ഹാനികരമായ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നവരിലുമാണ് ശ്വാസകോശ കാൻസർ സാധ്യത കൂടുതലുള്ളത്. പ്രാരംഭ ഘട്ടത്തിൽ, ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് സാധാരണഗതിയിൽ പ്രയാസമാണ്, എന്നാൽ ചിലപ്പോൾ നാം ശ്രദ്ധിക്കാതെ പോകുന്ന പ്രകടമായ ചില ആദ്യകാല ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്.

ശ്വാസകോശ അർബുദ ലക്ഷണങ്ങൾ

വിട്ടുമാറാത്ത ചുമ

വിട്ടുമാറാത്ത ചുമ ശ്വാസകോശ അർബുദത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. പനി, ജലദോഷം എന്നിവ മൂലം ചുമ ഉണ്ടാകാം. എന്നാൽ രണ്ട് അവസ്ഥകളിലും പത്ത് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ല. എന്നാൽ ശ്വാസകോശ അർബുദം ബാധിച്ചവരിൽ, ചുമ പതിവായി കാണപ്പെടും.

ശ്വാസതടസ്സം

രണ്ടാംഘട്ടത്തിൽ അതിവേഗത്തിലാണ് ശ്വാസകോശത്തിലെ കാൻസർ കോശങ്ങൾ പെരുകുക. ഇത് ശ്വാസനാളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ പ്രവാഹം കുറയ്ക്കുകയും ചെയ്യുന്നു. ഇതോടെ ശരീരത്തിന് ആവശ്യമായ വായു ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാകും. ഇത് കാൻസർ ബാധിതന് ശ്വാസതടസ്സവും ക്ഷീണവും ഉണ്ടാക്കുന്നു. നടക്കുമ്പോൾ പോലും ശ്വാസം കിട്ടാതെ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

ഭാരക്കുറവും ക്ഷീണവും

ചെറിയ കാലയളവിനുള്ളിൽ യാതൊരു കാരണവുമില്ലാതെ അനിയന്ത്രിതമായുണ്ടാകുന്ന ഭാരക്കുറവ് കാൻസർ ലക്ഷണമായേക്കാം. ശരീരഭാരം നാല് കിലോയോ അതിനേക്കാൾ അധികമോ കുറയും. കാൻസർ കോശങ്ങളുടെ വളർച്ച മൂലമുണ്ടാകുന്ന വിശപ്പില്ലായ്മയാണ് ശരീരഭാരത്തിൽ മാറ്റത്തിന് ഇടയാക്കുന്നത്. ശരീരഭാരത്തിലെ മാറ്റം നാലു കിലോയോ അതിൽ അധികമോ കുറഞ്ഞാൽ തീർച്ചയായും വിശദ പരിശോധന തേടിയിരിക്കണം.

image of man coughing
വിറക് അടുപ്പിൽ ആണോ പാചകം ചെയ്യുന്നത്?; അർബുദം മുതൽ ക്ഷയ രോ​ഗത്തിന് വരെ സാധ്യത

കഫത്തിൽ രക്തം

ചെറിയ അളവിലോ വലിയ അളവിലോ ആയിക്കോട്ടെ, കഫത്തിൽ രക്തം കാണപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ചില സന്ദർഭങ്ങളിൽ വായിലെ മുറിവുകൾ (പുണ്ണുകൾ) കാരണമോ, മോണരോഗം കാരണമോ ഒക്കെയാകാം ഇത് സംഭവിക്കുന്നത്. എന്നാൽ. കഫത്തിനുള്ളിലാണ് രക്തം കാണുന്നതെങ്കിൽ തീർച്ചയായും പരിശോധിച്ച് ഉറപ്പു വരുത്തണം.

image of man coughing
ബ​ർ​ഗറും പിസയും കഴിക്കാറുണ്ടോ? ശ്വാസകോശ അർബുദ സാധ്യത 41 ശതമാനം കൂടുതൽ

നേരത്തെയുള്ള രോഗനിർണയമാണ് കാൻസർ ചികിത്സയിൽ ഏറ്റവും പ്രധാന ഘടകം. പുകവലിക്കാരിൽ 55 വയസിന് ശേഷവും, കുടുംബത്തിൽ ശ്വാസകോശ രോഗമുള്ളവരുണ്ടെങ്കിൽ അവരും, എൽഡിസിറ്റി - ഡോസ് സി ടി പരിശോധന നടത്തണം. റേഡിയേഷൻ തോത് വളരെ കുറവായതിനാൽ ഇത് മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. പരിശോധനയിലൂടെ നേരത്തെ തന്നെ രോഗനിർണ്ണയം നടത്തി ചികിത്സ നിർണയിക്കാൻ കഴിയും. ആവശ്യമെങ്കിൽ ശസ്ത്രക്രിയയിലൂടെ രോഗം പൂർണ്ണമായും നീക്കം ചെയ്യാനും കഴിയും.

Summary

Lung Cancer Symptoms and its causes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com