

ന്യൂഡല്‍ഹി: കോവിഡ് ബാധ പ്രായമായവരെ സംബന്ധിച്ച് യുവാക്കളിലെ ശ്വാസകോശത്തെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പഠനം. പ്രീപ്രിന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തെ കുറിച്ച് വിശദമായ അവലോകനം നടത്തിയിട്ടില്ല.
വൈറസിന്‍റെ പെരുകല്‍ പ്രായമായവരുടെ ശ്വാസകോശത്തില്‍ യുവാക്കളെ അപേക്ഷിച്ച് കുറവാണെന്നാണ് പഠനം പറയുന്നത്. വൈറസ് അല്‍വിയോളാര്‍ കോശങ്ങളെ (ശ്വാസമെടുക്കുമ്പോള്‍ ശ്വാസകോശത്തിന്റെ ഉപരിതലം വികസിപ്പിക്കാന്‍ സാഹായിക്കുന്ന കോശങ്ങള്‍) ആണ് ബാധിക്കുക.
സ്വിറ്റ്സർലൻഡിലെ ബേൺ സർവകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. ഇൻഫ്ലുവൻസ എ വൈറസ്, എസ്എആര്‍എസ്-സിഒവി-2 എന്നിവയുടെ പെരുകലില്‍ ശ്വാസകോശ വാർദ്ധക്യത്തിൻ്റെ സ്വാധീനമാണ് പഠനവിധേയമാക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രിസിഷൻ കട്ട് ലംഗ് സ്ലൈസ് (പിസിഎൽഎസ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇൻഫ്ലുവൻസ വൈറസുകളായ എച്ച്1എൻ1, എച്ച്5എൻ1 ശ്വാസകോശത്തില്‍ കൂടുതൽ തവണ വിഘടിക്കുന്നതായി കണ്ടെത്തി. നേരെമറിച്ച്, എസ്എആര്‍എസ്-സിഒവി-2 വൈൽഡ്-ടൈപ്പ്, ഡെൽറ്റ വേരിയൻ്റുകൾ കാര്യക്ഷമമായി വിഘടിക്കുന്നില്ലെന്നും കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
