

രോഗാവാസ്ഥ മുതൽ മാനസിക സമ്മർദം വരെ നിരവധി ഘടകങ്ങൾ ഉറക്കമില്ലായ്മക്ക് പിന്നിലുണ്ട്. നല്ല ഉറക്കം കിട്ടാൻ തൈരും ബദാമുമൊക്കെ നല്ലതാണെന്ന് വീട്ടിലുള്ളവർ പറഞ്ഞു കേട്ടിട്ടില്ല. എന്താണ് അതിന് പിന്നിലെ രഹസ്യമെന്ന് അറിയാമോ? മഗ്നീഷ്യം.., മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ പെട്ടന്നു ഉറക്കം കിട്ടാനും ഉറക്കം നന്നാവാനും സഹായിക്കും.
മഗ്നീഷ്യവും ഉറക്കവും
മഗ്നീഷ്യവും ഉറക്കവും തമ്മിൽ നേരിട്ടുള്ള ബന്ധത്തെ കുറിച്ച് ഇതുവരെ പഠനങ്ങളൊന്നും ഇല്ലെങ്കിലും. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഘടകങ്ങളിൽ മഗ്നീഷ്യം എന്ന ധാതു സ്വാധീനം ചെലുത്തുന്നു.
ശരീരം വിശ്രമിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു; കേന്ദ്ര നാഡീവ്യൂഹത്തിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളെ നിയന്ത്രിക്കുന്നതില്‍ മഗ്നീഷ്യം ഒരു പ്രധാന പങ്കുവഹിക്കുന്നു. പ്രത്യേകിച്ച് ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് (ജിഎബിഎ). നാഡീവ്യവസ്ഥയെ ശാന്തമാക്കാന്‍ സഹായിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്ററാണ് ജിഎബിഎ. ഇത് നിങ്ങളുടെ ശരീരത്തെ ഉറങ്ങാന്‍ സജ്ജമാക്കും.
പേശികളെ വിശ്രമിക്കാന്‍ അനുവദിക്കുന്നു
നാഡീവ്യവസ്ഥയിലെ ചില സിഗ്നലുകളെ തടഞ്ഞു കൊണ്ട് പേശികളെ വിശ്രമിക്കാന്‍ അനുവദിക്കുന്നു. പേശികള്‍ വിശ്രമിക്കുമ്പോള്‍ ഉറക്കം പെട്ടെന്ന് ഉണ്ടാവുകയും ഉറക്കത്തിന് ഗുണനിലവാരം കൂടുകയും ചെയ്യുന്നു.
മെലാറ്റോണിനിന്‍ ഉല്‍പാദനം കൂട്ടുന്നു
സ്ലീപ്-വേക്ക് സൈക്കിള്‍ നിയന്ത്രിക്കുന്ന മെലാറ്റോണിന്‍ ഹോര്‍മോണിനെ സ്വാധീനിക്കാന്‍ മഗ്നീഷ്യത്തിന് സാധിക്കും. ശരീരത്തില്‍ മെലാറ്റോണിന്‍ ഉല്‍പാദനം കൂടുന്നത് ശരീരത്തിനെ ഉറങ്ങാന്‍ സഹായിക്കും.
സ്‌ട്രെസ് ഹോര്‍മോണ്‍ നിയന്ത്രിക്കും
സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ ഉയര്‍ന്ന അളവു കുറയ്ക്കാന്‍ മഗ്നീഷ്യം സഹായിക്കും. ഇത് ശരീരവും മനസ്സും ശാന്തമാകാനും ഗുണനിലവാരമുള്ള ഉറക്കം നല്‍കാനും സഹായിക്കും.
മഗ്നീഷ്യം എങ്ങനെ ഡയറ്റില്‍ ചേര്‍ക്കാം
ചീര, ഓട്‌സ്, ബ്രൗണ്‍ റൈസ്, പയറുവര്‍ഗം, ബദാം, കശുവണ്ടി, വിത്തുകള്‍, തൈര് എന്നിവയില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. സപ്ലിമെന്റ് രൂപത്തിലും മഗ്നീഷ്യം കഴിക്കാം. എന്നാല്‍ ഡോക്ടറുടെ ഉപദേശമില്ലാതെ കഴിക്കാന്‍ പാടില്ല. അതേസമയം മഗ്നീഷ്യം അമിതമായാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാനും രക്തസമ്മര്‍ദം കുറയാനും ഹൃദയമിടിപ്പ് ക്രമരഹിതമാകാനും സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
