എടുത്താൽ പൊങ്ങാത്ത ന്യൂഇയർ റസല്യൂഷൻ; രണ്ടു ദിവസം കഴിഞ്ഞാൽ പാളും, പരീക്ഷിക്കാം എബിസിഡി ടെക്‌നിക് 

പ്രായോഗികമായ കാര്യങ്ങളിലൂടെ സ്വയം നവീകരിക്കുന്നത് ന്യൂഇയർ റസല്യൂഷനിൽ ഉറപ്പിച്ച് നിർത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

2023നോട് ബൈ പറഞ്ഞ് പുതുവർഷത്തിനെ വരവേൽക്കുമ്പോൾ പുതിയ തീരുമാനങ്ങളും ഒപ്പം കൂടും. എന്നാൽ എടുത്താൽ പൊങ്ങാത്ത ന്യൂഇയർ റസല്യൂഷൻ പ്രഖ്യാപിച്ച് നിലനിർത്താൻ കഴിയാതെ  നിരവധി ആളുകളുണ്ട്. ബാഹ്യസമ്മർദ്ദവും പുത്തൻ തീരുമാനങ്ങൾ പാളിപ്പോകാൻ ഒരു ഘടകമാണ്. പ്രായോഗികമായ കാര്യങ്ങളിലൂടെ സ്വയം നവീകരിക്കുന്നത് ന്യൂഇയർ റസല്യൂഷനിൽ നമ്മെ ഉറപ്പിച്ച് നിർത്തും. 

പുതുവർഷത്തിൽ മാനസികമായും ശാരീരികമായും മെച്ചപ്പെടുന്നതിന് ഡോ. റിതു സേതി മുന്നോട്ടു വെക്കുന്ന എബിസിഡി ടെക്‌നിക് ഒന്നു പരീക്ഷിച്ചു നോക്കാം

എ: മാനസികാരോഗ്യത്തിന് മുൻഗണന നൽകുക-  ദിവസവും നിങ്ങൾക്ക് സന്തോഷവും വിശ്രമവും നൽകുന്ന ധ്യാനം, സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകൾ ശീലമാക്കുക.

ബി: നന്നായി വെള്ളം കുടിക്കുക- ശരീരത്തിൽ ജലാംശം ഉണ്ടാവേണ്ടത് വളരെ പ്രധാനമാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നു എന്ന് ഉറപ്പു വരുത്തുക. പുറത്തുപോകുമ്പോൾ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക.

സി: നല്ല ഭക്ഷണം കഴിക്കാം- പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുകയും അത് മുൻകൂട്ടി തീരുമാനിക്കുകയും ചെയ്യുക. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉറപ്പാക്കാൻ ഭക്ഷണം തയ്യാറാക്കുന്നത് പരിഗണിക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണം സ്വയം തെയ്യാറാക്കാൻ തുടങ്ങിയാൽ ജങ് ഫുഡ്     ഒഴിവാക്കാൻ സാധിക്കും.

ഡി: മുടക്കമില്ലാത്ത വ്യായാമം- നിങ്ങൾക്ക് ചെയ്യാൻ ഇഷ്ടമുള്ള വ്യായാമം തെരഞ്ഞെടുക്കുക എന്നാതാണ് ആദ്യ ഘട്ടം. നടത്തം, നൃത്തം, യോഗ എന്തുമാകട്ടെ. അത് ദിവസവും ചെയ്യുക.

ഈ താളത്തിൽ മുന്നോട്ടു പോകേണ്ടതിന് ഈ കൂട്ടത്തിൽ തന്നെ പരിശീലിക്കേണ്ട മറ്റൊരു എബിസിഡി ടെകിനിക് കൂടിയുണ്ട്

എ: ചെറിയ വിജയങ്ങളും ആഘോഷിക്കുക; എത്ര ചെറുതാണെങ്കിൽ നേട്ടങ്ങളിൽ സന്തോഷിക്കുക, അത് ആഘോഷിക്കുക. നിങ്ങളുടെ നേട്ടങ്ങൾ 
നിങ്ങൾ തന്നെ മനസിലാക്കുന്നത് വലിയ പ്രചോദനം നൽകും.

ബി: തോൽവികളിൽ നിന്നും പഠിക്കുക; തോൽവി എന്നത് സ്വാഭാവിക കാര്യമാണെന്ന് മനസിലാക്കുക. തോൽക്കുമ്പോൾ ദുഖിച്ചിരിക്കാതെ തോൽവിയെ അവസരമായി കണ്ട് അതിൽ നിന്നും പാഠം ഉൾകൊണ്ട് സ്വയം നവീകരിക്കുക.

സി: പുത്തൻ തീരുമാനങ്ങൽ ദിനചര്യയാക്കുക; ന്യൂഇയർ റസല്യൂനെ നിങ്ങളുടെ ദിനചര്യയുടെ ഭാ​ഗമാക്കുക. നിങ്ങളുടെ ജീവിതശൈലിയിൽ അവ എത്രത്തോളം യോജിക്കുന്നുവോ അത്ര എളുപ്പമായിരിക്കും അവ നിലനിൽക്കുന്നത്.

ഡി: വിജയം മനസിൽ ദൃശ്യവൽക്കരിക്കുക; നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെ കുറിച്ച് ഒരു ചിത്രം മനസിൽ കാണുക. ശ്രദ്ധയും പ്രചോദനവും നിലനിർത്തുന്നതിനുള്ള ശക്തമായ ഉപകരണമാണ് ദൃശ്യവൽക്കരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com