ചെറുപ്പക്കാരുടെ മരണവാർത്തകൾ വലിയ ആഘാതമാണ് സൃഷ്ടിക്കാറുള്ളത്. മരണത്തേക്കാൾ അതിന് പിന്നിലെ കാരണം ഏറെ ഭയപ്പെടുത്തുന്നതായി മാറാറുണ്ട്. ഹൃദയാഘാതം മൂലം വളരെ ചെറിയ പ്രായത്തിൽ തന്നെ മരണത്തിന് കീഴടങ്ങേണ്ടി വന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത് ആശങ്കാജനകമായ ഒരു പ്രവണതയായി മാറിക്കഴിഞ്ഞു. പണ്ടൊക്കെ ഹൃദയാഘാതം നാൽപതുകൾക്ക് ശേഷം മാത്രം കേട്ടുകേൾവിയുള്ള ഒന്നായിരുന്നെങ്കിൽ ഇപ്പോഴത് ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ പതിവ് സംഭവമായിട്ടുണ്ട്.
ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് പല കാരണങ്ങളുണ്ടെങ്കിലും ചില ലക്ഷണങ്ങൾ അറിഞ്ഞിരുന്നാൽ ഹൃദയാരോഗ്യം ശരിയായി കാത്തുസൂക്ഷിക്കാം. പ്രത്യേകിച്ച് ഒൻപത് വയസ്സിനും 24നും ഇടയിൽ പ്രായമുള്ള ജെൻസികൾ ഇക്കാര്യങ്ങൾ അറിയണം.
രക്തസമ്മർദ്ദം: ചെറുപ്പക്കാരിൽ ഹൈപ്പർടെൻഷൻ അസാധാരണമാണെങ്കിലും ആർക്കെങ്കിലും ഉയർന്ന രക്തസമ്മർദ്ദം ഉള്ളതായി അനുഭവപ്പെട്ടാൽ അവർ ഹൃദയസംബന്ധമായ പരിശോധനകൾക്ക് വിധേയരാകണം. രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെയെല്ലാം ശരിയായ സമയത്ത് ചികിത്സ ലഭിക്കുന്നതുവഴി ഒരു പരിധി വരെ തടയാനാകും.
പൊണ്ണത്തടി: ചെറുപ്പത്തിൽ തന്നെ പൊണ്ണത്തടിയുള്ളത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതിനുള്ള പ്രധാന ഘടകമാണ്. ശരിയായ ശരീരഭാരം നിലനിർത്താൻ ഭക്ഷണത്തിൽ ശ്രദ്ധിക്കണം.
മാനസികാരോഗ്യം: സമപ്രായക്കാരുമായുള്ള മത്സരം, സമ്മർദ്ദം, വിഷാദം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം ചെറുപ്പക്കാരെ പെട്ടെന്ന് കീഴടക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് കുട്ടികൾക്ക് പകർന്നുകൊടുക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ മടി കൂടാതെ സഹായം തേടണം. ഈ ചെറിയ കാര്യം ഭാവിയിൽ ഹൃദ്രോഗം തടയാൻ സഹായിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates