മെഡിറ്റേഷൻ ചെയ്യുമ്പോൾ തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ഈ അബദ്ധങ്ങൾ ഒഴിവാക്കാം

ആരോ​ഗ്യകരമായ ജീവിതശൈലിയുടെ ഭാ​ഗമായി ലോകമെമ്പാടും നിരവധി ആളുകൾ മെഡിറ്റേഷൻ പരിശീലിക്കുന്നുണ്ട്.
Meditation in Home
Meditation in HomePinterest
Updated on
2 min read

ന്നത്തെ ജീവിതസാഹചര്യത്തിൽ സമ്മർദ്ദവും ഉത്കണ്ഠയും പലരുടെയും നിത്യജീവിതത്തിന്റെ ഭാ​ഗമായിരിക്കുകയാണ്. ജോലിയിലെയും കുടുംബത്തിന്റെയും ഉത്തരവാദിത്തങ്ങൾ, സാമ്പത്തിക ആശങ്കകൾ, പഠന സമ്മർദങ്ങൾ എന്നിവ മാനസ്സിന്റെ ശാന്തത നഷ്ടപ്പെടുത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മനസ്സും ശരീരത്തിനും ഒരുപോലെ ​ഗുണം ചെയ്യുന്ന ഏറ്റവും ലളിതമായ ശീലങ്ങളിലൊന്നാണ് ധ്യാനം അല്ലെങ്കിൽ മെഡിറ്റേഷൻ.

മനസ്സിനെ ശാന്തമാക്കി, വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന ഒരു പരിശീലനമാണ്. ദിവസവും വെറും 10 മുതൽ 15 മിനിറ്റ് വരെ മെഡിറ്റേഷൻ ചെയ്യുന്നതു പോലും മാനസികാരോ​ഗ്യത്തിലും ശാരീരിക ആരോ​ഗ്യത്തിലും നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

എന്താണ് മെഡിറ്റേഷൻ

മനസ്സിലെ അനാവശ്യ ചിന്തകളെ നിയന്ത്രിക്കാനും ശ്വസനവ്യായാമത്തിൽ ശ്രദ്ധി കേന്ദ്രീകരിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മെഡിറ്റേഷൻ. ആരോ​ഗ്യകരമായ ജീവിതശൈലിയുടെ ഭാ​ഗമായി ലോകമെമ്പാടും നിരവധി ആളുകൾ മെഡിറ്റേഷൻ പരിശീലിക്കുന്നുണ്ട്.

മെഡിറ്റേഷൻ ചെയ്യുന്നുകൊണ്ടുള്ള ​ഗുണങ്ങൾ

സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

മെഡിറ്റേഷൻ ചെയ്യുമ്പോൾ ശരീരത്തിലെ സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയാൻ സഹായിക്കാം. ഇതിലൂടെ മനസ്സ് കൂടുതൽ ശാന്തമാകുന്നു.

ഏകാഗ്രത വർധിപ്പിക്കും

പതിവായി മെഡിറ്റേഷൻ ചെയ്യുന്നവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും ഓർമ്മശക്തിയും മെച്ചപ്പെടുന്നതായി ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഏതാനും മിനിറ്റ് മെഡിറ്റേഷൻ ചെയ്യുന്നത് മനസ്സിനെ ശാന്തമാക്കുകയും നല്ല ഉറക്കത്തിന് സഹായകമാകുകയും ചെയ്യാം.

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്നു

മെഡിറ്റേഷൻ ആശങ്കയും മാനസിക പിരിമുറുക്കവും കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാ‍ർ​ഗമായി പലരും ഉപയോഗിക്കുന്നു.

വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു

കോപം, നിരാശ, ഭയം തുടങ്ങിയ വികാരങ്ങളെ കൂടുതൽ ആരോഗ്യകരമായി കൈകാര്യം ചെയ്യാൻ മെഡിറ്റേഷൻ സഹായിക്കും.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കാം

ആരോഗ്യകരമായ ജീവിതശൈലിയോടൊപ്പം മെഡിറ്റേഷൻ ഉൾപ്പെടുത്തുന്നത് ചിലരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായകരമാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് ചികിത്സയ്ക്ക് പകരമല്ലെന്ന് മനസ്സിലാക്കണം.

തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശാന്തമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക

ശബ്ദശല്യം കുറവുള്ള ഇടം തിരഞ്ഞെടുക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും.

സുഖകരമായി ഇരിക്കുക

തറയിലോ കസേരയിലോ നട്ടെല്ല് നേരെയാക്കി സുഖകരമായ രീതിയിൽ ഇരിക്കുക.

കണ്ണുകൾ അടയ്ക്കുക

കണ്ണുകൾ മെല്ലെ അടച്ച് ശരീരത്തെ വിശ്രമിപ്പിക്കുക.

ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

മൂക്കിലൂടെ ശ്വാസം അകത്തേക്ക് എടുക്കുകയും പതുക്കെ പുറത്തേക്ക് വിടുകയും ചെയ്യുക. ശ്വാസത്തിന്റെ ചലനത്തിൽ മാത്രം ശ്രദ്ധ നൽകുക.

ചിന്തകൾ വന്നാൽ വിഷമിക്കേണ്ട

മെഡിറ്റേഷൻ പല ചിന്തകളും മനസ്സിലേക്ക് വരുന്നത് സ്വാഭാവികമാണ്. അവയെ തടയാൻ ശ്രമിക്കാതെ വീണ്ടും ശ്വാസത്തിലേക്ക് ശ്രദ്ധ തിരിക്കുക.

ദിവസവും 5 മുതൽ 10 മിനിറ്റ് വരെ തുടങ്ങുക

ആദ്യ ദിവസങ്ങളിൽ കുറച്ച് സമയം മാത്രം ധ്യാനം ചെയ്യുക. പിന്നീട് സമയം ക്രമേണ 15 മുതൽ 20 മിനിറ്റ് വരെ വർധിപ്പിക്കാം.

മെഡിറ്റേഷൻ ചെയ്യാൻ നല്ല സമയം

  • രാവിലെ എഴുന്നേറ്റ ഉടൻ

  • വൈകുന്നേരം ജോലി കഴിഞ്ഞ്

  • രാത്രി ഉറങ്ങുന്നതിന് മുമ്പ്

  • എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത്, സ്ഥിരമായി ചെയ്യാൻ കഴിയുന്ന സമയമാണ്.

മെഡിറ്റേഷൻ പലവിധം

  • ശ്വാസധ്യാനം (Breathing Meditation)

  • മൈൻഡ്ഫുൾനെസ് ധ്യാനം (Mindfulness Meditation)

  • മന്ത്രധ്യാനം (Mantra Meditation)

  • ബോഡി സ്കാൻ മെഡിറ്റേഷൻ (Body Scan Meditation)

  • ലവിങ്-കൈൻഡ്നസ് മെഡിറ്റേഷൻ (Loving-Kindness Meditation)

തുടക്കക്കാർക്ക് ശ്വാസധ്യാനമാണ് ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗം.

മെഡിറ്റേഷൻ ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

  • ആദ്യ ദിവസം തന്നെ കൂടുതൽ സമയം ചെയ്യാൻ ശ്രമിക്കുന്നത്

  • ചിന്തകൾ വരുന്നത് പരാജയമാണെന്ന് കരുതുന്നത്

  • ഉടൻ ഫലം പ്രതീക്ഷിക്കുന്നത്

  • അസൗകര്യകരമായ നിലയിൽ ഇരിക്കുന്നത്

മെഡിറ്റേഷൻ ചെയ്യുമ്പോൾ ശീലിക്കാവുന്ന ചില ടിപ്പുകൾ

  • എല്ലാ ദിവസവും ഒരേ സമയത്ത് ചെയ്യുക.

  • മൊബൈൽ ഫോൺ സൈലന്റ് മോഡിലാക്കുക.

  • ചെറിയ ടൈമർ ഉപയോഗിക്കുക.

  • തുടക്കത്തിൽ ഗൈഡഡ് മെഡിറ്റേഷൻ ഉപയോഗിക്കാം.

  • ഒരു ദിവസം വിട്ടുപോയാലും അടുത്ത ദിവസം വീണ്ടും തുടരുക.

Meditation in Home
വേയ്റ്റ് ലിഫിറ്റിന് മുൻപോ ശേഷമോ കാർഡിയോ?
Meditation in Home
പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും, ഇരുമ്പിന്റെ അഭാവം? തിരുത്തേണ്ടത് ഭക്ഷണക്രമം
Meditation in Home
'ഫിറ്റ്നസിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത് ബോക്സർ കൂടിയായ അച്ഛൻ, 53 വർഷമായി പിന്തുടരുന്ന വ‍ർക്ക്ഔട്ട് ശീലങ്ങൾ'; ശരത് കുമാറിന്റെ ഫിറ്റ്നസ് രഹസ്യം
Summary

Meditation for beginners, Tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com