വേയ്റ്റ് ലിഫിറ്റിന് മുൻപോ ശേഷമോ കാർഡിയോ?

മൊത്തത്തിലുള്ള ആരോഗ്യ പരിപാലനത്തിന് വേയ്റ്റ് ലിഫ്റ്റിങ്ങും കാർഡിയോയും ഒരുപോലെ പ്രധാനമാണ്.
Cardio Before or after Lifting Weight
Cardio Before or after Lifting WeightPinterest
Updated on
1 min read

ന്നത്തെ തലമുറയുടെ ഒരു പ്രധാന ലക്ഷ്യം ഫിറ്റ്നസ് ആണ്. അതിനായി ജിമ്മിൽ ചേരുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. വർക്ക്ഔട്ട് ചെയ്യുമ്പോൾ തുടക്കക്കാർക്ക് ഉണ്ടാകുന്ന ഒരു പ്രധാന സംശയമാണ്, വേയ്റ്റ് ലിഫ്റ്റിങ് ട്രെയ്നിങ്ങിന് മുൻപോ ശേഷമോ കാർഡിയോ ചെയ്യേണ്ടത്?

മൊത്തത്തിലുള്ള ആരോഗ്യ പരിപാലനത്തിന് വേയ്റ്റ് ലിഫ്റ്റിങ്ങും കാർഡിയോയും ഒരുപോലെ പ്രധാനമാണ്. എന്നാൽ ഇവയുടെ ക്രമം മാറുന്നത് നമ്മുടെ പ്രകടനത്തെയും വീണ്ടെടുക്കലിനെയും ഫിറ്റ്നസ് ഫലത്തെയുമൊക്കെ ബാധിക്കും.

തോന്നുംപോലെ അല്ല വ്യായാമം ചെയ്യേണ്ടത്!

ഇതിൽ ഏതാണ് ആദ്യം ചെയ്യേണ്ടത് എന്നത് നമ്മുടെ ഫിറ്റ്നസ് ലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ശരീരത്തിൽ കാർബോഹൈഡ്രേറ്റുകളെ സംഭരിച്ചിരിക്കുന്നത് ഗ്ലൈക്കോജനുകളായാണ്. ഇതാണ് കാർഡിയോ പോലുള്ള വ്യായാമങ്ങൾ ചെയ്യാൻ ഇന്ധനമായി ഉപയോഗിക്കുന്നത്.

ആദ്യം തന്നെ കാർഡിയോ വ്യായാമങ്ങൾ ചെയ്യുമ്പോൾ ഈ ഗ്ലൈക്കോജനുകൾ ഉപയോഗപ്പെടുത്തുകയും ഊർജ്ജം കുറഞ്ഞു വരികയും ചെയ്യുന്നു. മാത്രമല്ല, ഇത് പേശികളെ ക്ഷീണിപ്പിക്കുകയും ചെയ്യും. പിന്നീട് വേയ്റ്റ് ലിഫ്റ്റ് ചെയ്യുമ്പോൾ വളരെ പ്രയാസമായി തോന്നാം. ഊർജ്ജം നഷ്ടപ്പെടാനും വേയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന ആവർത്തി കുറയാനും ഫലപ്രാപ്തി കുറയാനും കാരണമാകും.

പേശി വളർച്ചയും ബലം കൂട്ടുകയുമാണ് ലക്ഷ്യമെങ്കിൽ

പേശിബലം വർധിപ്പിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ വേയ്റ്റ് ലിഫ്റ്റ് ചെയ്ത ശേഷം കാർഡിയോ ചെയ്യുന്നതാണ് നല്ലത്. ആദ്യം വേയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതിലൂടെ കൂടുതൽ ഭാരം ഉയർത്താനും കൂടുതൽ ആവർത്തി ലിഫ്റ്റ് ചെയ്യാനും സാധിക്കുന്നു. ഇതിന് ശേഷം മിതമായ രീതിയിൽ കാർഡിയോ ചെയ്യാം.

ശരീരഭാരം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് കാർഡിയോയ്ക്ക് മുൻപ് വേയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. കലോറി ചെലവ് വർധിപ്പിക്കുന്നതിനൊപ്പം പേശികളുടെ അളവ് നിലനിർത്താനും റെസിസ്റ്റൻസ് പരിശീലനം സഹായിക്കുന്നു.

ട്രക്കിങ്, മാരത്തോൺ പോലുള്ളവയ്ക്ക് വേണ്ടിയുള്ള പരിശീലനമാണെങ്കിൽ

ഹൃദയ സംബന്ധമായ ഫിറ്റ്നസ് അല്ലെങ്കിൽ ഓട്ടം, സൈക്ലിങ് പോലുള്ള പരിപാടികൾക്ക് വേണ്ടി തയ്യാറെടുക്കുകയാണെങ്കിൽ കാർഡിയോ ആദ്യം ചെയ്യുന്നതാണ് നല്ലത്. ശരീരം ഫ്രഷ് ആയിരിക്കുമ്പോൾ ഇത്തരം പരിശീലനം നടത്തുന്നത് പ്രകടനം മെച്ചപ്പെടുത്താനും സ്റ്റാമിന വർധിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നു. ശേഷം വേയ്റ്റ് ലിഫ്റ്റിങ് പ്രത്യേകം ഒരു ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്യുന്നതും നന്നായിരിക്കും.

കാർഡിയോയും വേയ്റ്റ് ലിഫ്റ്റിങും

ഇവ രണ്ടും ഒന്നിച്ചു ചെയ്യാതെ, വെവ്വേറെ സെഷനുകളിലോ ഒന്നിടവിട്ട ദിവസങ്ങളിലോ ചെയ്യുന്നത് മികച്ച ഫലപ്രാപ്തിക്ക് സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇത് വ്യായാമത്തിന്റെ ഗുണനിലവാരം നിലനിർത്താൻ സഹായിക്കുന്നു, വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നു, ക്ഷീണം കുറയ്ക്കുന്നു, പ്രത്യേകിച്ച് ഉയർന്ന തീവ്രതയുള്ള പരിശീലന പരിപാടികൾ പിന്തുടരുന്നവർക്ക്.

Cardio Before or after Lifting Weight
സ്ഥിരമായി വയറ്റിൽ ബ്ലോട്ടിങ്? ഗോതമ്പു മുതൽ പഴുത്ത പഴം വരെ വില്ലനാകാം
Cardio Before or after Lifting Weight
'ഫിറ്റ്നസിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത് ബോക്സർ കൂടിയായ അച്ഛൻ, 53 വർഷമായി പിന്തുടരുന്ന വ‍ർക്ക്ഔട്ട് ശീലങ്ങൾ'; ശരത് കുമാറിന്റെ ഫിറ്റ്നസ് രഹസ്യം
Cardio Before or after Lifting Weight
'ഈസി' ആണെങ്കിലും ആരോഗ്യത്തിൽ വിട്ടുവീഴ്ചയില്ല; എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റുകൾ
Summary

When Should You Do Cardio? Before Or After Lifting Weights?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com