സ്ഥിരമായി വയറ്റിൽ ബ്ലോട്ടിങ്? ഗോതമ്പു മുതൽ പഴുത്ത പഴം വരെ വില്ലനാകാം

കോളിഫ്ലവറിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ റാഫിനോസ് എന്ന സങ്കീർണമായ കാർബോഹൈഡ്രേറ്റും കോളിഫ്ലവറിൽ അടങ്ങിയിട്ടുണ്ട്.
Blotting everyday
Blotting everydayPinterest
Updated on
2 min read

ക്ഷണം കഴിച്ച ശേഷം ഉണ്ടാകുന്ന ബ്ലോട്ടിങ് ഇന്ന് പലരും നേരിടുന്ന വലിയൊരു പ്രശ്നമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതാണ് ബ്ലോട്ടിങ്ങിന് കാരണമെന്നാണ് പലരുടെയും ധാരണ, എന്നാൽ ആരോ​ഗ്യകരമെന്ന് വിചാരിച്ച് നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് ഇതിന് പിന്നിലെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

ചില ഭക്ഷണങ്ങൾ ​ഗ്യാസ്, ദഹന അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകും, എന്നാൽ മറ്റ് ചിലത് ദഹനം എളുപ്പമാക്കുന്നവയുമാണ്. പ്രമുഖ ന്യൂട്രിഷനിസ്റ്റ് ആയ ലോവ്നീത് ബത്ര തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ബ്ലോട്ടിങ്ങിന് കാരണമാകുന്ന ചില സാധാരണ ഭക്ഷണങ്ങളെ ചൂണ്ടിക്കാണിക്കുന്നു.

കോളിഫ്ലവർ

കോളിഫ്ലവറിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ റാഫിനോസ് എന്ന സങ്കീർണമായ കാർബോഹൈഡ്രേറ്റും കോളിഫ്ലവറിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയ്ക്ക് സ്വയം വിഘടിപ്പിക്കാൻ പ്രയാസമായതിനാൽ വൻകുടലിൽ എത്തുമ്പോൾ കുടൽ ബാക്ടീരിയകൾ അതിനെ പുളിപ്പിച്ച് വാതകം ഉൽപാദിപ്പിക്കുന്നു.

പച്ച വെളുത്തുള്ളി

വെളുത്തുള്ളി വേവിക്കാതെ അമിതമായി കഴിക്കുന്നത് വയറു വീർക്കുന്നതിന് കാരണമാകുമെന്ന് ലോവ്നീത് ബത്ര പറയുന്നു. കുടലിൽ പുളിക്കുന്ന ഒരു തരം കാർബോഹൈഡ്രേറ്റായ ഫ്രക്ടാനുകൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള അവസ്ഥ നേരിടുന്നവർ വേവിക്കാത്ത വെളുത്തുള്ളി കഴിക്കുന്നത് ചെറുകുടലിൽ വാതകരൂപീകരണത്തിന് കാരണമാകുന്നു.

പഴുത്ത പഴം

അമിതമായി പഴുത്ത വാഴപ്പഴം വയറ്റിൽ ബ്ലോട്ടിങ്ങിന് കാരണമായേക്കാം. ഉയർന്ന അളവിൽ ലയിക്കുന്ന നാരുകളും ഫ്രക്ടോസും ഇതിൽ അടങ്ങിയിട്ടുണ്ട്, കുടൽ ബാക്ടീരിയകൾ ഇത് പുളിപ്പിച്ച് വാതകം ഉത്പാദിപ്പിക്കുന്നു.

മാമ്പഴം

മാമ്പഴം ചിലരിൽ വയറ്റിൽ ബ്ലോട്ടിങ്ങിന് കാരണമായേക്കാം. മാമ്പഴത്തിൽ ഫ്രക്ടോസും പ്രകൃതിദത്ത നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുമ്പോൾ ഈ പഞ്ചസാര കുടലിൽ പുളിക്കാൻ സാധ്യതയുണ്ട്. ഇത് കുടലിൽ വാതക രൂപികരണത്തിനും അസ്വസ്ഥതയ്ക്കും കാരണമാകും.

ഗോതമ്പ് റൊട്ടി

ഗോതമ്പ് ചിലരിൽ ബ്ലോട്ടിങ് ഉണ്ടാക്കാം. ദഹനവ്യവസ്ഥയ്ക്ക് ഗ്ലൂട്ടൻ വിഘടിക്കാൻ പ്രയാസകരമായിരിക്കും. ഇത് വീക്കം, വയറ്റിൽ ഗ്യാസ് എന്നിവയ്ക്ക് കാരണമായേക്കാം.

വേവിക്കാത്ത ഉള്ളി

ഉള്ളി അല്ലെങ്കിൽ സവാള പോലുള്ളത് പച്ചയ്ക്ക് കഴിക്കുന്നത് വയറു വീർക്കുന്നതിന് കാരണമാകും. അവയിൽ ഫ്രക്ടാനുകളും FODMAP-കളും കൂടുതലാണ്. ഇവ ചെറുകുടലിൽ വാതക രൂപീകരണത്തിനും വയറു വീർക്കലിനും കാരണമാകുന്നു.

നിങ്ങളിൽ ബ്ലോട്ടിങ്ങിന് കാരണമാകുന്ന ഭക്ഷണത്തെ കണ്ടെത്താം

ഏതൊക്കെ ഭക്ഷണങ്ങളാണ് നിങ്ങളിൽ ബ്ലോട്ടിങ്ങിന് കാരണമാകുന്നതെന്ന് തിരിച്ചറിയാനുള്ള ഏറ്റവും ലളിതമായ മാർഗം പാറ്റേണുകൾ ശ്രദ്ധിക്കുക എന്നതാണ്. പറ്റേൺ ശ്രദ്ധിച്ചു തുടങ്ങുമ്പോൾ ഭക്ഷണക്രമത്തിലെ വില്ലെനെ കണ്ടെത്തുക എളുപ്പമായിരിക്കും.

Blotting everyday
മദ്യപിച്ച് ആരോ​ഗ്യം ക്ഷയിച്ചോ? പാർശ്വഫലങ്ങൾ കുറയ്ക്കാൻ ചില നാട്ടുചികിത്സയും ഭക്ഷണമാറ്റങ്ങളും
Blotting everyday
പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും, ഇരുമ്പിന്റെ അഭാവം? തിരുത്തേണ്ടത് ഭക്ഷണക്രമം
Blotting everyday
'ഈസി' ആണെങ്കിലും ആരോഗ്യത്തിൽ വിട്ടുവീഴ്ചയില്ല; എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റുകൾ
Summary

Cauliflower To Mango: Nutritionist Reveals 7 Everyday Foods That Cause Bloating

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com